Panchayat:Repo18/vol2-page1428

From Panchayatwiki
Revision as of 10:22, 23 January 2019 by SajeeshRajS (talk | contribs) (Page created on 23/01/2019 at KILA)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

4 എന്നിവ പ്രകാരം അനുമതി നൽകിയിട്ടുണ്ട്. സിവിൽ സപ്ലസ് വകുപ്പിന്റെ വിതരണ കേന്ദ്രങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുമെന്നിരിക്കെ ഇതിനേക്കാൾ കൂടിയ വിലയ്ക്ക് നീതി സഹകരണ സ്റ്റോറുകളിൽ നിന്നും ചില തദ്ദേശഭരണ സ്ഥാപനങ്ങൾ വാങ്ങുന്നതിനാൽ അധിക ചെലവ് ഉണ്ടാകുന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറ പ്പെടുവിക്കുന്നു.

        2. അംഗൻവാടികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ സിവിൽ സപ്ലസ് കോർപ്പറേഷന്റെ വിതരണ കേന്ദ്രങ്ങളായ മാവേലിസ്റ്റോർ, ലാഭം മാർക്കറ്റ് എന്നിവിടങ്ങളിലെ വിലയിൽ അധികരിക്കാതെ ലഭിക്കുക യാണെങ്കിൽ മാത്രമെ നീതി സഹകരണ സ്റ്റോറുകളിൽ നിന്നോ തീരമൈത്രി സൂപ്പർമാർക്കറ്റിൽ നിന്നോ തദ്ദേശഭരണ സ്ഥാപനങ്ങൾ വാങ്ങാൻ പാടുള്ളൂ. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ നിർദ്ദേശ ങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായം - ഗ്രാമപ്രദേശങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ വിഹിതം സമന്വയിപ്പിക്കുന്നത്- സംബന്ധിച്ച സർക്കുലർ
[തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, നം: 20719/എഫ്.എം.1/2011/തസ്വഭവ, Tvpm, തീയതി 09-5-11]
വിഷയം:- തദ്ദേശ സ്വയം ഭരണ വകുപ്പ് - ശാരീരിക മാനസിക വെല്ലു വിളികൾ നേരിടുന്നവിദ്യാർത്ഥികൾക്ക് സഹായം - ഗ്രാമപ്രദേശങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ വിഹിതം സമന്വയിപ്പിക്കുന്നത് - സംബന്ധിച്ച്.
സൂചന: 1. സ.ഉ (എം.എസ്) നം.183/2007/തസ്വഭവ; തീയതി; 24.07.2007.
2. സ.ഉ. (എം.എസ്) നം.73/2008/തസ്വഭവ; തീയതി; 13.03.2008.
3. സർക്കുലർ നം.41056/ഡി.എ.1/2009/തസ്വഭവ; തീയതി 18.08.2009.
4. സ.ഉ (സാധാ.)നം.3282/2009/തസ്വഭവ; തീയതി; 10.12.2009.
5. സർക്കുലർ നം.43145) എഫ്.എം.1/2010/തസ്വഭവ; തീയതി 26.07.2010.
6. സർക്കുലർ നം.77737 എഫ്.എം.1/2010/തസ്വഭവ; തീയതി 01.04.2011.

        ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാവുന്ന ആനുകൂല്യങ്ങൾ സുചന 1 മുഖേന പുറപ്പെടുവിച്ച മാർഗരേഖയുടെ ഖണ്ഡിക 4.3 പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ഇതിന് തുടർച്ചയായി സൂചന 2, 4 എന്നിവ പ്രകാരം അധിക മാർഗനിർദ്ദേശങ്ങൾ നൽകു കയും ചെയ്തിട്ടുണ്ട്. ഇപ്രകാരം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ചില തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിശ്ചിത സഹായങ്ങൾ നൽകുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആനുകൂല്യ ങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രോജക്ടകൾ നടപ്പാക്കണമെന്ന് സൂചന 3 പ്രകാരം നിർദ്ദേശം നൽകുകയു ണ്ടായി.

        2. മാർഗ്ഗരേഖ പ്രകാരമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചെലവുകൾ ഗ്രാമപ്രദേശങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ 50:30:20 എന്ന അനുപാതത്തിൽ വഹിക്കണമെന്ന് നിർദ്ദേശിച്ചിട്ടു ണ്ട്. എന്നാൽ സംയുക്തമായി നടപ്പാക്കുന്നതിന് വേണ്ട ആനുപാതിക വിഹിതം ബ്ലോക്ക്, ജില്ലാപഞ്ചായ ത്തുകളുടെ വാർഷിക പദ്ധതിയിൽ വകയിരുത്താത്ത സ്ഥലങ്ങളിൽ തങ്ങളുടെ വിഹിതം മാത്രമുപയോ ഗിച്ച് സഹായങ്ങൾ ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുകൾ നിർബന്ധിതരാകുകയാണ്. ഇങ്ങനെ തങ്ങളുടെ വിഹിതം മാത്രമുപയോഗിച്ച് സഹായങ്ങൾ ലഭ്യമാക്കുന്ന ഗ്രാമപഞ്ചായത്തുകൾ ത്രിതല പഞ്ചായത്തു കളുടെ സംയുക്ത സംരംഭമായി നടപ്പാക്കിയില്ല എന്ന കാരണത്താൽ ഓഡിറ്റ് പരാമർശങ്ങൾക്ക് വിധേയരാ കുന്ന സാഹചര്യം ഉണ്ടാകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

        2.1 ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗരേഖ പ്രകാരം അനുവദ നീയമായ സഹായങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്.

        2.2 നഗരപ്രദേശങ്ങളിൽ ഇതിനുവേണ്ട തുക പൂർണ്ണമായും നഗരസഭകൾ വഹിക്കണം. ഗ്രാമപ്രദേശ ങ്ങളിൽ ഗ്രാമപഞ്ചായത്തുകൾക്ക് മാത്രമായി വിഹിതം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നതുകൊണ്ട് ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ നിശ്ചിത അനുപാതത്തിൽ തുക വകയിരുത്തേണ്ടതും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക എന്ന ചുമതല നിറവേറ്റുന്നതിൽ പങ്കാളികളാകേണ്ടതുമാണ്. വാർഷിക പദ്ധതി രൂപീകരണ ത്തിന് മുമ്പ് ത്രിതല പഞ്ചായത്തുകൾ തമ്മിൽ കൂടിയാലോചിച്ചായിരിക്കണം തുക വകയിരുത്തേണ്ടത്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടിയാലോചനായോഗം സംഘടിപ്പിക്കേണ്ടതാണ്