Panchayat:Repo18/vol2-page1427

From Panchayatwiki
Revision as of 10:02, 23 January 2019 by SajeeshRajS (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

        2. The Secretaries of the Local Governments and the staff may bring to the notice of the local Police, any instance of smoking in public places, for taking action as per the directions of the High Court.

        3. Since smoking in public places is a nuisance, as observed by the Hon'ble High Court, the Secretaries of the Local Governments themselves may take prosecution steps under Section 440 of the Kerala Municipality Act and/or Section 42 of TC Public Health Act or Section 44 of Madras Public Health Act, as the case may be.

        4. While granting the D&O Trade Licenses and the Factory Licences under the Kerala Municipality Act/ Kerala Panchayat Raj Act, the Local Governments shall insist a condition to the effect that the licencees shall not allow smoking in their premises and shall display“No Smoking" boards in such premises.

        5. Municipalities, Corporations and Village Panchayats will undertake public awareness compaigns with the involvement of ayalkoottam/kudumbashree units, to discourage the habit of smoking, use of tobacco products and their sale.

ഇ.എം.എസ്. ഭവന പദ്ധതി - മുൻഗണനാക്രമം തെറ്റിച്ച് ധനസഹായം നൽകുന്നത് - സംബന്ധിച്ച സർക്കുലർ
(തദ്ദേശ സ്വയംഭരണ (ഡി.ബി) വകുപ്പ്, നം: 23366/ഡിബി1/2011/തസ്വഭവ, Tvpm, തീയതി 02-5-11]
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഇ.എം.എസ്. ഭവന പദ്ധതി - മുൻഗണനാക്രമം തെറ്റിച്ച് ധനസഹായം നൽകുന്നത് സംബന്ധിച്ച്.
സൂചന:- സ.ഉ.(എം.എസ് ) നം.207/2009/തസ്വഭവ; തീയതി 07.11.2009.

        ചില തദ്ദേശഭരണ സ്ഥാപനങ്ങൾ ഇ.എം.എസ്. ഭവന പദ്ധതി പ്രകാരമുള്ള ധനസഹായം ഗുണ ഭോക്താക്കളുടെ മുൻഗണനാക്രമത്തിലല്ലാതെ നൽകുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദനീയമല്ലെന്ന് വ്യക്തമാക്കുന്നു. മുൻഗണനാക്രമം തെറ്റിച്ചോ ഏതെങ്കിലും ഗുണഭോക്താവിനെ ഗുണഭോക്താക്കളെ ഒഴിവാക്കിയോ ധനസഹായം നൽകാൻ പാടില്ല. എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ട ഏതെ ങ്കിലും കുടുംബത്തിന് അർഹതയില്ലെന്ന് ശ്രദ്ധയിൽപ്പെടുകയോ പരാതി ഉന്നയിക്കപ്പെടുകയോ ചെയ്യുക യാണെങ്കിൽ രണ്ടുപേർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തേണ്ടതാണ്. പരിശോധനയിൽ അർഹതയില്ലെന്ന് കണ്ടെത്തുകയാ ണെങ്കിൽ മാത്രം ആ കുടുംബത്തെ ഒഴിവാക്കാവുന്നതാണ്.

        2. മേൽപ്പറഞ്ഞ പ്രകാരം പരിശോധനാ പ്രക്രിയയിലൂടെ അർഹതയില്ലെന്ന് കണ്ടെത്തുന്ന കുടുംബ ങ്ങളെ ഒഴിവാക്കുന്ന അവസരത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി ഒരു നടപടി ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. ആ ഉത്തരവിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ, ഒഴിവാക്കുന്നതിനുള്ള കാരണങ്ങൾ എന്നിവ വളരെ വ്യക്തമായി വിശദീകരിക്കേണ്ടതാണ്.


അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നീതി/ - സഹകരണ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നത് - സംബന്ധിച്ച് സർക്കുലർ
[തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ്, നം: 54814/ഡി.സി2/2010/തസ്വഭവ, Tvpm, തീയതി 04-5-11]
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - അംഗൻവാടികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നീതി സഹകരണ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നത് - സംബന്ധിച്ച്.
സൂചന:- 1) സ.ഉ(പി.)നം.20/98/സാ.ക്ഷേ.വ.; തീയതി 26.06.1998.
2) സർക്കാർ കത്ത് നം. 17101/പി.1/06/തസ്വഭവ; തീയതി 20.05.2006.
3) സർക്കുലർ നം. 31956/2008/ഡി.ബി2/തസ്വഭവ; തീയതി 14.05.2008. 4) സർക്കുലർ നം.62393/ഡി.ബി.2/10/തസ്വഭവ; തീയതി 18.11.2010. 5) ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടറുടെ 10.12.2009-ലെ എൽ.എഫ് പി.ടി.3/20124/09 നമ്പർ കത്ത്.
6) സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടറുടെ 17.07.2010 -ലെ ഐ.സി.ഡി.എസ് - ബി3-11452/10 നമ്പർ കത്ത്.
7) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 05.08.2010-ലെ 2.31 (1)-ാം നമ്പർ തീരുമാനം.

        അംഗൻവാടികൾ മുഖേന നടപ്പാക്കുന്ന പോഷകാഹാര പ്രാജക്ടകൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മാവേലിസ്റ്റോർ, ലാഭം മാർക്കറ്റ്, റേഷൻകടകൾ, കുടുംബശ്രീ യൂണിറ്റുകൾ, നീതി/സഹ കരണ സ്റ്റോറുകൾ, തീരമൈത്രി സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്നതിന് സൂചന 3,