Panchayat:Repo18/vol2-page1289
VALUE OF COURT FEE STAMPS TO BE AFFIXED ON PETITIONS/APPLICATIONS [No.12996/G3/96/Law, Dated, Thiruvananthapuram, 4th Nov.1997] Sub:- Value of Court Fee Stamps to be affixed on petitions/applications presented to various authorities - Clarification- Regarding. The Government has been receiving complaints from the Public that various authorities insist to affix Court Fee Stamps worth more than that stipulated in Kerala Court Fees and Suits Valuation Act, 1959 (Act 10 of 1960). Most of those complaints are against Village/Taluk/ Panchayat/Municipal Offices. In the circumstances, the following clarification is issued for information of all concerned. The fee chargeable on applications/petitions presented to public officer in a public office (except before the Government/Board of Revenue/Chief Executive Authority) is Re.1 as provided in Schedule || Article 10 (k) of the above Act. Hence applications/petitions presented to Village/Taluk/Panchayat/Municipal and such other Public Offices need bear court fee stamp worth Re.1 (Rupee one only) as stated above. ജില്ലാ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള
- വോട്ടവകാശം സംബന്ധിച്ച സ്പഷ്ടീകരണം | (തദ്ദേശഭരണ (പി) വകുപ്പ്, നമ്പർ 9417/പി1/97/തഭവ., തിരുവനന്തപുരം, തീയതി 7-11-97] വിഷയം:- തദ്ദേശഭരണ വകുപ്പ് - പഞ്ചായത്ത് രാജ് - ജില്ലാ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള വോട്ടവകാശം സംബന്ധിച്ച സ്പഷ്ടീകരണം. - 1994-ലെ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവിൽവന്ന ജില്ലാ പഞ്ചായത്തുകളിൽ തെര ഞെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പുറമേ, ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും അംഗ ങ്ങളാണ്. ഈ നിലയ്ക്ക് ജില്ലാ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് എന്തെങ്കിലും വോട്ടവകാശമുണ്ടോ എന്നത് സംബന്ധിച്ച് പല ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരും സർക്കാരിന്റെ സ്പഷ്ടീകരണം ആരായുകയുണ്ടായി. ആയതിനാൽ ഈ വിഷയത്തിൽ സർക്കാർ താഴെപ്പറയുന്ന സ്പഷ്ടീ കരണം നൽകിക്കൊള്ളുന്നു. 1994-ലെ കേരളാ പഞ്ചായത്ത് രാജ് ആക്റ്റ് 9-ാം വകുപ്പു പ്രകാരം ഒരു ജില്ലാ പഞ്ചായത്തിന്റെ ഘടന യിൽ ആ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും അടങ്ങിയിരിക്കേണ്ടതാണ്. എന്നാൽ 157-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനിലോ അവിശ്വാസം പ്രകടിപ്പിക്കുന്നതിനും ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം വിളിച്ചുകൂട്ടേണ്ടതാണെന്ന് പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ്പ്രസിഡന്റിലോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനിലോ അവിശ്വാസം പ്രകടിപ്പിക്കാ നുള്ള യോഗത്തിൽ ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമെ വോട്ടവകാശമുള്ളൂ. അതുപോലെ 153(2)-ാം വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിലെ പ്രസിഡന്റിനെയോ, വൈസ് പ്രസിഡന്റി നെയോ തെരഞ്ഞെടുക്കാനായി ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം വിളിച്ചു കുട്ടേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ അങ്ങനെയുള്ള ഒരു യോഗത്തിൽ ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമേ വോട്ടവകാശമുള്ളൂ. കൂടാതെ 162-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ആ പഞ്ചായത്തിലെ തെരഞ്ഞ ടുക്കപ്പെട്ട അംഗങ്ങൾ അവരുടെ ഇടയിൽ നിന്നും അനുപാതിക പ്രാതിനിധ്യസമ്പ്രദായമനുസരിച്ചുള്ള തെര ഞെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ആയിരിക്കണമെന്ന് പറഞ്ഞിട്ടുള്ളതിനാൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ രൂപീകര ണത്തിനും ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമേ വോട്ടവകാശമുള്ളു. എന്നാൽ ഏതെങ്കിലും ഒരു പഞ്ചായത്തിന്റെ യോഗത്തിന് മുൻപാകെ വരുന്ന എല്ലാ പ്രശ്നങ്ങളിലും സന്നിഹിതരാ യിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളനുസരിച്ച് തീരുമാനിക്കേണ്ടതാണെന്ന് 161-ാം വകുപ്പ് (6)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്നതിനാൽ ഒരു ജില്ലാപഞ്ചായത്തിന്റെ ഘടനയിൽ ഉൾപ്പെടുന്ന എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുമാത്രം വോട്ടവകാശം നൽകിക്കൊണ്ട് പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടുള്ള മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒഴികെ, മറ്റെല്ലാ കാര്യങ്ങൾക്കും വോട്ടവകാശമുണ്ടായിരിക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊള്ളുന്നു. ി അംഗങ്ങളുടെ യാത്രാബത്ത സംബന്ധിച്ച് സർക്കുലർ - [തദ്ദേശഭരണ (പി) വകുപ്പ്, നം: 20223/പി3/98/തഭവ, തിരുവനന്തപുരം, തീയതി: 14/12/1998] വിഷയം:- പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ - അംഗങ്ങളുടെ യാത്രാബത്ത സംബന്ധിച്ച് വിശദീകരണം പുറപ്പെടുവിക്കുന്നു. സൂചന:- 8/5/1998-ലെ 2293/പി3/98/തഭവ നമ്പർ ഗവൺമെന്റ് സർക്കുലർ