Panchayat:Repo18/vol2-page1157

From Panchayatwiki
Revision as of 09:36, 23 January 2019 by Subhash (talk | contribs) ('1157 ഒരു സബ് കമ്മിറ്റിയും ഉണ്ടായിരിക്കും. ഓരോ വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1157 ഒരു സബ് കമ്മിറ്റിയും ഉണ്ടായിരിക്കും. ഓരോ വർക്കിംഗ് ഗ്രൂപ്പും തയ്യാറാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് കരട് പ്രാജക്ട് നിർദ്ദേശങ്ങൾ എന്നിവ പൊതു സമിതി അംഗീകരിക്കേണ്ടതാണ്.


സി). ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ

അതത് പ്രദേശത്ത് ലഭ്യമാക്കാൻ കഴിയുന്ന വിദഗ്ദ്ധരേയും സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തി ക്കൊണ്ട് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതാണ്.


ബ്ലോക്ക് പഞ്ചായത്തിന്റെ ഓരോ വർക്കിംഗ് ഗ്രൂപ്പിലും, ബ്ലോക്കിന്റെ അതിർത്തിയിലുള്ള ഗ്രാമപഞ്ചാ യത്തുകളിലെ ബന്ധപ്പെട്ട വിഷയ വർക്കിംഗ് ഗ്രൂപ്പിലെ ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ അല്ലാത്ത ഒരു അംഗത്തെ ഉൾപ്പെടുത്തേണ്ടതാണ്. സമാനമായ രീതിയിൽ ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ വിഷയ വർക്കിംഗ് ഗ്രൂപ്പിൽ നിന്നും ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ അല്ലാത്ത ഒരു അംഗത്തെ ജില്ലാ പഞ്ചായ ത്തിന്റെ ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടതാണ്.

വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരു വിവരം അനുബന്ധം 2(1)-ൽ നൽകിയിട്ടുള്ള ഫോർ മാറ്റിൽ ഗ്രാമപഞ്ചായത്തുകൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തുകൾ ബന്ധ പ്പെട്ട ജില്ലാ പഞ്ചായത്തിനും യഥാസമയം സമർപ്പിക്കേണ്ടതാണ്. കൂടാതെ ഖണ്ഡിക 6.2.3 സി-യിലും പറഞ്ഞ പ്രകാരം നിർദ്ദേശിക്കപ്പെട്ടവരും വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരിക്കുന്നതാണ്.

ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ ഓരോ വർക്കിംഗ് ഗ്രൂപ്പിലേയും അംഗങ്ങളുടെ പരമാവധി എണ്ണം യഥാക്രമം 15-ഉം, 25-ഉം ആയിരിക്കേണ്ടതാണ്.


II. ഭാരവാഹികൾ, ക്വാറം

എ) ഓരോ വർക്കിംഗ് ഗ്രൂപ്പിന്റെയും ചെയർപേഴ്സൺ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർ പേഴ്സണല്ലാത്ത ഒരു ജനപ്രതിനിധി ആയിരിക്കണം.


എന്നാൽ, ഓരോ വർക്കിംഗ് ഗ്രൂപ്പിനും പ്രത്യേകം ചെയർപേഴ്സണെ നിശ്ചയിക്കാൻ തക്കവണ്ണം അംഗ ങ്ങൾ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഇല്ലെങ്കിൽ ധനകാര്യം ഉൾപ്പെടെയുള്ള മറ്റു സ്റ്റാന്റിംഗ് കമ്മിറ്റി യിൽ നിന്നും ചെയർപേഴ്സൺ അല്ലാത്ത ഒരു അംഗത്തെ തിരഞ്ഞെടുക്കാവുന്നതും എന്നിട്ടും തികയാതെ വന്നാൽ അതത് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരു അംഗത്തിന് ഒന്നിലധികം വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാൻ ആകാവുന്നതും ആണ്.


പട്ടികജാതി/പട്ടികവർഗ്ഗ വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാരായി ചെയർപേഴ്സൺ ഉൾപ്പെടെ ആരുംതന്നെ ഇല്ലെങ്കിൽ മറ്റു സ്റ്റാന്റിംഗ് കമ്മിറ്റികളിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ചെയർപേഴ്സൺ ഉൾപ്പെടെയുള്ള അംഗങ്ങളേയും പരി ഗണിക്കാവുന്നതാണ്.

ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗത്തെ ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കീഴിൽ വരുന്ന വർക്കിംഗ് ഗ്രൂപ്പിലെ ചെയർപേഴ്സനാക്കാതെ മറ്റൊരു വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ ആക്കാൻ പാടില്ല.

ബി) വർക്കിംഗ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥനോ ജനപ്രതിനിധിയോ അല്ലാത്ത ഒരു വിദഗ്ദ്ധനെ വൈസ് ചെയർമാനായി തെരഞ്ഞെടുക്കണം.

സി) ബന്ധപ്പെട്ട മേഖലയിൽ, തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരിൽ ഏറ്റവും സീനിയർ ആയ ഉദ്യോഗസ്ഥരായിരിക്കണം പ്രസ്തുത മേഖലയിലെ വർക്കിംഗ് ഗ്രൂപ്പ് കൺവീനർ. കൺവീനറെ കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി വർക്കിംഗ് ഗ്രൂപ്പിൽ അംഗമാക്കേണ്ടതാണ്.

ഡി) സ്ത്രീകളുടേയും കുട്ടികളുടേയും വികസനം, പട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം എന്നീ വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർപേഴ്സൺമാർ യഥാക്രമം സ്ത്രീ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം ജനപ്രതിനിധികൾ ആയിരിക്കണം. 1

ഇ) വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സന്റെയോ കൺവീനറുടേയോ ഒഴിവുണ്ടായാൽ ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ അല്ലെങ്കിൽ കൺവീനർ അക്കാര്യം ഉടനെ തദ്ദേശഭരണ സ്ഥാപനത്തെ അറിയി ക്കേണ്ടതും, തൊട്ടടുത്ത ഭരണസമിതി യോഗം ഒഴിവ് നികത്തുന്നതിനാവശ്യമായ നടപടി കൈക്കൊള്ള ണ്ടതുമാണ്.

എഫ്) വർക്കിംഗ് ഗ്രൂപ്പുകളുടെ ചുമതല, ചെയർപേഴ്സൺ, കൺവീനർ എന്നിവ അനുബന്ധം 1(1)-ൽ 1(2)-ൽ നൽകിയ പ്രകാരമായിരിക്കേണ്ടതാണ്.

ജി) വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടെ ക്വാറം ആകെ അംഗങ്ങളുടെ മൂന്നിൽ ഒന്ന് ആയിരിക്കുന്നതാണ്. ഓരോ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലും ചെയർപേഴ്സന്റേയും കൺവീനറുടെയും ഹാജർ നിർബന്ധമാണ

III. പ്രാതിനിധ്യം


എ) ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളിൽ ചുവടെ പറയുന്ന വരിൽ നിന്നും ഓരോ പ്രതിനിധികളെ ഉൾപ്പെടുത്തേണ്ടതാണ്

എസ്.സി/എസ്.ടി പ്രൊമോട്ടർമാർ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ സാക്ഷരതാ പരക് മാർ യുവജനക്ഷേമ ബോർഡ് നിശ്ചയിച്ച യൂത്ത് കോ-ഓർഡിനേറ്റർ ആശ പ്രവർത്തകർ, ബാങ്കുകളുടെ പ്രതിനികള്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ