Panchayat:Repo18/vol2-page0883
ഇപ്രകാരം സചിത്ര ഡേറ്റാബേസ് തയ്യാറാക്കി ഇ-മെയിൽ ആയി അയച്ച വിവരം അനുബന്ധം 4-ൽ നൽകിയിട്ടുള്ള ഫോറത്തിൽ ജില്ലാ/മേഖലാതല ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യുക. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ വിവരം റിപ്പോർട്ട് ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറിക്കാണ്.
(III) 08-08-2013 -നകം ഡിജിറ്റൽ ആസ്തി രജിസ്റ്ററുകളുടെ പൂർത്തീകരണം സംബന്ധിച്ച ജില്ലാ/മേഖലാതല സമാഹൃത റിപ്പോർട്ട് ജില്ലാ/മേഖലാതല ഉദ്യോഗസ്ഥർ വകുപ്പദ്ധ്യക്ഷന് അനുബന്ധം 4-ൽ നൽകിയിട്ടുള്ള ഫോറ ത്തിൽ അയച്ചു കൊടുക്കുക.
(IV) 14-08-2013-നകം സംസ്ഥാനതല സമാഹ്യത റിപ്പോർട്ട് വകുപ്പദ്ധ്യക്ഷൻമാർ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അനുബന്ധം 4-ൽ നൽകിയിട്ടുള്ള ഫോറത്തിൽ അയച്ചുകൊടുക്കുക. പകർപ്പ് ഇ-മെയിൽ ആയി സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസർക്കും സംസ്ഥാനതല മോണിറ്ററിംഗ് സമിതി കൺവീനർ ആയ ചീഫ് എഞ്ചിനീയർക്കും ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യുട്ടീവ് ചെയർമാൻ & ഡയറ ക്ടർക്കും അയച്ചുകൊടുക്കുക.
6. രേഖപ്പെടുത്തേണ്ട കാര്യങ്ങൾ 31-03-2013 വരെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഘടക സ്ഥാപനങ്ങളും നിർമ്മിച്ചവയും ആർജ്ജിച്ചവയും വാങ്ങിയവയുമായ എല്ലാ ആസ്തികളുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. സചിത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനിൽ അനുബന്ധം 2-ൽ സൂചിപ്പിച്ച രീതിയിലാണ് വിവര ങ്ങൾ രേഖപ്പെടുത്തേണ്ടത്. രേഖപ്പെടുത്തുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തേയ്മാനം രേഖപ്പെടുത്തേണ്ടതില്ല. തേയ്മാനം സചിത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനിൽ ഓട്ടോ മേറ്റ് ചെയ്യും. നേരത്തേ രേഖപ്പെടുത്തിയ റോഡുകളുടെ നീളം ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിസ്തൃതി തുടങ്ങിയ ആസ്തി സംബന്ധമായ അളവുകൾ നിർദ്ദേശിച്ച യുണിറ്റുകളിലാക്കി, തെറ്റുകളുണ്ടെങ്കിൽ തിരു ത്തി, രേഖപ്പെടുത്തണം. ആസ്തികൾ ആർജ്ജിക്കുന്നതിനു ചെലവായ തുക രേഖപ്പെടുത്തേണ്ടത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതും കേന്ദ്രസർക്കാർ രൂപം നൽകിയ നാഷണൽ മുനിസിപ്പൽ അക്കൗണ്ടസ് മാന്വ ലിനെ അവലംബിച്ച് തയ്യാറാക്കിയ 2007-ലെ കേരള മുനിസിപ്പൽ അക്കൗണ്ടസ് മാന്വൽ പ്രകാരം സർക്കാർ അംഗീകരിച്ചിട്ടുള്ളതുമായ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇപ്രകാരം ആസ്തികളുടെ മൂല്യം രേഖ പ്പെടുത്തേണ്ട രീതി താഴെ നിർദ്ദേശിക്കുന്നു.
ആസ്തികൾ നിർമ്മിക്കുന്നതിനോ/ആർജ്ജിക്കുന്നതിനോ, വാങ്ങുന്നതിനോ ചെലവായ തുകയാണ് ആസ്തിയുടെ വിലയായി രേഖപ്പെടുത്തേണ്ടത്.
രേഖപ്പെടുത്തുന്ന തുകകൾ പൂർണ്ണ രൂപയിൽ ആയിരിക്കണം.ചെലവായ തുകകളുടെ വിവരം വൗച്ചറുകളിൽ നിന്നോ ബന്ധപ്പെട്ട രജിസ്റ്ററുകളിൽ നിന്നോ മറ്റു രേഖകളിൽ നിന്നോ ലഭിക്കുന്നതാണ്.
വൗച്ചറുകൾ/രജിസ്റ്ററുകൾ/മറ്റു രേഖകൾ എന്നിവയിൽ നിന്നും വിവരം ലഭ്യമല്ലെങ്കിൽ ആസ്തി ആർജ്ജിച്ച വർഷം ഏതെന്ന് ആദ്യമായി തിട്ടപ്പെടുത്തുക. തുടർന്ന് ആസ്തി ആർജ്ജിച്ച വർഷത്തെ പൊതു മരാമത്ത് ഷെഡ്യൾ നിരക്കുകൾ പ്രകാരം ആസ്തി ആർജ്ജിക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്താ വുന്നതാണ്.
മേൽപ്പറഞ്ഞ പ്രകാരം മുൻവർഷങ്ങളിലെ ഷെഡ്യൂൾ നിരക്കുകൾ ലഭ്യമല്ലെങ്കിൽ ഇപ്പോൾ നില വിലുള്ള പൊതുമരാമത്ത് ഷെഡ്യൾ നിരക്കുകളുടെ അടിസ്ഥാനത്തിൽ ചെലവായ തുക ആദ്യം കണക്കാ ക്കുക. പൊതുമരാമത്ത് ഷെഡ്യൂൾ നിരക്കുകൾ ലഭ്യമല്ലാത്ത ഇനങ്ങളുടെ കാര്യത്തിൽ ഇപ്പോഴത്തെ മാർക്കറ്റ് വില ആദ്യം കണക്കാക്കുക. തുടർന്ന് മൊത്ത വ്യാപാര വില സൂചിക പ്രകാരമുള്ള ഇൻഡക്സസിന്റെ അടി സ്ഥാനത്തിൽ തുകയെ ഡിഫ്ളേറ്റ (Deflate) ചെയ്യുക. (1952-53 വർഷം മുതൽ 2010-11 വർഷം വരെ യുള്ള മൊത്ത വ്യാപാര വില സൂചിക അനുബന്ധം 3 ആയി നൽകിയിരിക്കുന്നു) ഇപ്രകാരം ആസ്തി ആർജ്ജിച്ച വർഷത്തെ ചെലവിനു തുല്യമായ തുകയിൽ എത്തിച്ചേരാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |