Panchayat:Repo18/vol2-page1156

From Panchayatwiki
Revision as of 09:12, 23 January 2019 by Subhash (talk | contribs) ('1156 GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി സർമാരും വർക്കിം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1156 GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി


സർമാരും വർക്കിംഗ് ഗ്രൂപ്പിൽ ഉണ്ടായിരിക്കും. ഓരോ ശാഖയ്ക്കും പ്രത്യേക മെഡിക്കൽ ഓഫീസർമാർ ഉണ്ടെങ്കിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയ്ക്കായി സബ് ഗ്രൂപ്പുകൾ രൂപീകരി ക്കാവുന്നതും അതാത് ശാഖയിലെ മെഡിക്കൽ ഓഫീസർമാരെ സബ്ഗ്രൂപ്പ് കൺവീനർമാർ ആയി നിശ്ച യിക്കാവുന്നതുമാണ്. ഒരു സബ്ഗ്രൂപ്പിൽ കുറഞ്ഞത് 5 അംഗങ്ങൾ വേണം. കൂടിയത് 7 പേർ, ഒരു സബ് ഗ്രൂപ്പിൽ അംഗമായ വ്യക്തി മറ്റൊരു സബ്ഗ്രൂപ്പിൽ അംഗമാകാൻ പാടില്ല.

6.2.2 മേൽനോട്ടം

(i) ഭരണസമിതിയുടെ പൊതുവായ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് വർക്കിംഗ് ഗ്രൂപ്പുകൾ പ്രവർത്തിക്കേണ്ടത്. എന്നാൽ ആക്ടിൽ സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നൽകിയിട്ടുള്ള വിഷയ ചുമതലകളുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയുടേയും നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത ണത്തിലുമായിരിക്കണം ഓരോ വർക്കിംഗ് ഗ്രൂപ്പും പ്രവർത്തിക്കേണ്ടത്. (അനുബന്ധം 1(1), 1(2) കാണുക.)


(ii) എല്ലാ വർക്കിംഗ് ഗ്രൂപ്പുകളുടേയും പ്രവർത്തന മേൽനോട്ടം പ്രസിഡന്റിലും, ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും മേൽനോട്ടത്തിലും നിയന്ത്രണത്തിലും വരുന്ന എല്ലാ വർക്കിംഗ് ഗ്രൂപ്പുകളുടേയും ഏകോ പന ചുമതല ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണിലും നിക്ഷിപ്തമായിരിക്കും. --


ദാരിദ്ര്യനിർമ്മാർജ്ജനം, പട്ടികജാതി വികസനം പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളു ടെയും വികസനം മുതലായ വർക്കിംഗ് ഗ്രൂപ്പ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലയിലാണ്. എങ്കിലും ആയതിന്റെ പ്രൊജക്ടറുകൾ തയ്യാറാക്കേണ്ടത് വിവിധ വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പ് ആയി രിക്കും. ആയതിനാൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ടി കാര്യം അതാത് വർക്കിംഗ് ഗ്രൂപ്പുകൾക്കും അതു മായി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റികൾക്കും റഫർ ചെയ്യേണ്ടതും രേഖാമൂലം നിർദ്ദേശം നൽകേണ്ട തുമാണ്. ഉദാ: പട്ടികജാതിക്കാർക്കുവേണ്ടിയുള്ള റോഡ് സംബന്ധിച്ച പ്രോജക്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായ ത്തുകളിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിട ങ്ങളിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിക്കും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി റഫർ ചെയ്യേണ്ടതാണ്.


6.2.3 വർക്കിംഗ് ഗ്രൂപ്പുകളുടെ ഘടന

1. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ

എ) ഗ്രാമപഞ്ചായത്തുകളിൽ

ഓരോ വാർഡ് വികസന സമിതിയും നിർദ്ദേശിക്കുന്നവർ അടങ്ങുന്നതായിരിക്കും ഓരോ വർക്കിംഗ് ഗ്രൂപ്പിലേയും അംഗങ്ങൾ. അതിനായി ഖണ്ഡിക 6.10.2(i)-ൽ പറഞ്ഞ പ്രകാരം രൂപീകരിക്കപ്പെടുന്ന ഓരോ വാർഡ് വികസന സമിതിയും ആ വാർഡ് വികസന സമിതി അംഗങ്ങളിൽ നിന്ന് ഒരാളെ വീതം ഓരോ വർക്കിംഗ് ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കണം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരം അനു ബന്ധം 2(1)-ൽ കൊടുത്ത ഫോർമാറ്റിൽ തയ്യാറാക്കി ഗ്രാമപഞ്ചായത്തിനെ അതാത് വാർഡ് വികസന സമിതികൾ യഥാസമയം അറിയിക്കേണ്ടതുമാണ്.


ഒരു ഗ്രാമപഞ്ചായത്തിൽ എത്ര വാർഡുകളുണ്ടോ കുറഞ്ഞത് അത്രയും അംഗങ്ങൾ ഓരോ വർക്കിംഗ് ഗ്രൂപ്പിലും ഉണ്ടായിരിക്കും. ഖണ്ഡിക 6.2.3 (ii) എ-യിലും, സി-യിലും പറഞ്ഞ പ്രകാരം നിർദ്ദേശിക്കപ്പെടു ന്നവരും വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരിക്കും. കൂടാതെ ഏതെങ്കിലും വിദഗ്ദ്ധരെ ഒരു വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നുവെങ്കിൽ അങ്ങനെയുള്ള പരമാവധി മൂന്ന് പേരെ കൂടി ഓരോ വർക്കിംഗ് ഗ്രൂപ്പിലും ഉൾപ്പെടുത്താം.


ബി) നഗരഭരണ സ്ഥാപനങ്ങളിൽ

ഖണ്ഡിക 6.10.2 (ii) പ്രകാരം ഓരോ വാർഡിലും രൂപീകരിക്കപ്പെടുന്ന ഓരോ വാർഡ് വികസന സമി തിയും (കേരള മുനിസിപ്പാലിറ്റി നിയമം 42 പ്രകാരം വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ള നഗരഭരണ സ്ഥാപന ങ്ങളിൽ വാർഡ് കമ്മിറ്റിയും) നിർദ്ദേശിക്കുന്നവർ അടങ്ങുന്നവർ ആയിരിക്കും ഓരോ വർക്കിംഗ് ഗ്രൂപ്പി ലേയും അംഗങ്ങൾ. അതിനായി 6.2.3(i) ഖണ്ഡിക എ-യിൽ സൂചിപ്പിച്ചത് പോലെ ഓരോ വാർഡ് വിക സന സമിതിയും/വാർഡ് കമ്മിറ്റിയും ഓരോ വർക്കിംഗ് ഗ്രൂപ്പിലേക്കും ഓരോ അംഗത്തെ നിർദ്ദേശിച്ച് (അനുബന്ധം 2(1)-ൽ കൊടുത്ത ഫോർമാറ്റിൽ നഗരസഭയെ അറിയിക്കേണ്ടതാണ്.


ഖണ്ഡിക 6.2.3 (ii) എ-യിലും, സി-ഡിലും പാroto) പ്രകാരം നിർദ്ദേശിക്കപ്പെട്ടവരും വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരിക്കുന്നതാണ്. ഇങ്ങനെ നിർദ്ദേശിക്കപ്പെടുന്നവർക്ക് പുറമെ ഓരോ വർക്കിംഗ് ഗ്രൂപ്പിലേക്കും ആവശ്യമെങ്കിൽ പരമാവധി മൂന്ന് വിദഗ്ദ്ധരെ കൂടി നഗരസഭയ്ക്ക് ഉൾപ്പെടുത്താവുന്നതാണ്.

നഗരസഭകളിൽ ഓരോ വർക്കിംഗ് ഗ്രൂപ്പിനും 15 പേരടങ്ങുന്ന വർക്കിംഗ് ഗ്രൂപ്പ് സബ് കമ്മിറ്റി ഉണ്ടായി രിക്കേണ്ടതാണ്. സബ് കമ്മിറ്റിയുടെ ചെയർപേഴ്സൺ, കൺവീനർ എന്നിവർ യഥാക്രമം അനുബന്ധം 102)-ൽ പറഞ്ഞ പ്രകാരമുള്ള ഒരു ജനപ്രതിനിധിയും ഉദ്യോഗസ്ഥനും ആയിരിക്കേണ്ടതും ബാക്കി 13 പേർ, ഓരോ വർക്കിംഗ് ഗ്രൂപ്പും അതിലെ അംഗങ്ങൾക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ആയിരിക്കണം. വർക്കിംഗ് ഗ്രൂപ്പുകളുടെ ആദ്യ പൊതുയോഗ ദിവസം തന്നെ അതത് വർക്കിംഗ് പൊതുയോഗം ചേർന്ന് സബ്കമ്മിറ്റി രൂപീകരിക്കേണ്ടതാണ്). അതത് നഗരസഭകളിൽ ഓരോ വർക്കിംഗ് ഗ്രൂപ്പിനും അതിലെ മുഴു വൻ പേരുമടങ്ങുന്ന ഒരു പൊതുസമിതിയും പൊതു സമിതി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ