Panchayat:Repo18/vol1-page0390

From Panchayatwiki

(3) പോളിംഗ് സ്റ്റേഷനിലെ ഏതൊരാളും ഒരു പ്രത്യേക സമ്മതിദായകന് കൊടുത്ത ബാലറ്റ് പേപ്പറിന്റെ ക്രമനമ്പർ കുറിച്ചെടുക്കാൻ പാടുള്ളതല്ല.

35. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷി ക്കലും വോട്ടു രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമവും.- (1) ബാലറ്റ് പേപ്പർ നൽകപ്പെട്ടിട്ടുള്ള ഓരോ സമ്മതിദായകനും പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതാണ്.

(2) ഒരു സമ്മതിദായകൻ ബാലറ്റ് പേപ്പർ കിട്ടിയാലുടൻ

(എ) വോട്ടു ചെയ്യാനുള്ള ഒരു അറയിലേക്ക് നീങ്ങേണ്ടതും;

(ബി) അനന്തരം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അച്ച ടിച്ചിരിക്കുന്ന വശത്ത് അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിലോ അതിനോടു ചേർന്നോ, അടയാളമിടാനുള്ള ആവശ്യത്തിലേക്കായി നൽകിയിട്ടുള്ള ഉപകരണം കൊണ്ട് ഒരു അടയാളമിടേണ്ടതും;

(സി) അയാളുടെ വോട്ടു മറയത്തക്ക രീതിയിൽ ബാലറ്റ് പേപ്പർ മടക്കേണ്ടതും,

(ഡി) ആവശ്യപ്പെടുകയാണെങ്കിൽ ബാലറ്റുപേപ്പറിലെ തിരിച്ചറിയുന്നതിനുള്ള അടയാളം പ്രിസൈഡിംഗ് ആഫീസറെ കാണിക്കേണ്ടതും;

(ഇ) മടക്കിയ ബാലറ്റ്പേപ്പർ ബാലറ്റു പെട്ടിയിൽ ഇടേണ്ടതും,

(എഫ്) പോളിംഗ് സ്റ്റേഷൻ വിട്ടുപോകേണ്ടതും, ആണ്.

(3) അനാവശ്യമായ കാലതാമസം കൂടാതെ ഓരോ സമ്മതിദായകനും വോട്ടു രേഖപ്പെടുത്തേ ണ്ടതാണ്.

(4) ഒരു സമ്മതിദായകൻ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അറയിൽ ഉള്ളപ്പോൾ മറ്റൊരു സമ്മതിദായകൻ അതിനകത്തു പ്രവേശിക്കുന്നത് അനുവദിക്കാൻ പാടില്ലാത്തതാണ്.

(5) ബാലറ്റു പേപ്പർ നൽകപ്പെട്ട ഒരു സമ്മതിദായകൻ പ്രിസൈഡിംഗ് ആഫീസർ താക്കീതു കൊടുത്തതിനുശേഷവും (2)-ാം ഉപചട്ടപ്രകാരമുള്ള ഏതെങ്കിലും നടപടിക്രമം അനുസരിക്കാൻ വിസമ്മതിക്കുന്നപക്ഷം, അയാൾ അതിൽ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പ്രിസൈഡിംഗ് ആഫീസറോ പ്രിസൈഡിംഗ് ആഫീസറുടെ നിർദ്ദേശപ്രകാരം പോളിംഗ് ആഫീ സറോ അയാൾക്കു കൊടുത്ത ബാലറ്റു പേപ്പർ തിരിച്ചുവാങ്ങേണ്ടതും അതിന്റെ മറുപുറത്ത് "റദ്ദാക്കി; വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു" എന്ന് എഴുതി പ്രിസൈഡിംഗ് ആഫീ സർ ഒപ്പിടേണ്ടതുമാണ്.

(6) "റദ്ദാക്കി; വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു" എന്നു രേഖപ്പെടുത്തിയ എല്ലാ ബാലറ്റ് പേപ്പറുകളും, "ബാലറ്റ് പേപ്പർ, വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം ലംഘിച്ചു" എന്ന് എഴുതിയ പ്രത്യേകം കവറുകളിൽ സൂക്ഷിക്കേണ്ടതാണ്.

(7) (5)-ാം ഉപചട്ടപ്രകാരം റദ്ദാക്കപ്പെട്ട ഏതെങ്കിലും ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടു കണക്കിലെടുക്കാൻ പാടില്ലാത്തതാണ്.

35 എ. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള നടപടിക്രമം.- (1) ഒരു സമ്മതിദായകനെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനുമുമ്പ് പോളിംഗ് ഓഫീസർ,- (എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ കാണിച്ചിരിക്കുന്നതുപോലെ സമ്മ തിദായകന്റെ വോട്ടർ പട്ടികയിലെ ക്രമനമ്പർ, 21(എ.)-ാം നമ്പർ ഫോറത്തിലുള്ള വോട്ട രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും;

(ബി) മേൽപ്പറഞ്ഞ വോട്ട രജിസ്റ്ററിൽ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങേ ണ്ടതും;

(സി) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ അയാളെ വോട്ട് ചെയ്യാൻ അനു വദിച്ചു എന്ന് കാണിക്കാൻ സമ്മതിദായകന്റെ പേരിനു താഴെ വരയിടേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ