Panchayat:Repo18/vol1-page0830
151. അപ്പീൽ/പുനർവിചാരണ.-(1) സെക്രട്ടറി പാസാക്കിയ ഉത്തരവിൽ പരാതിയുള്ള ഏതൊരാൾക്കും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 271 S വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ മുമ്പാകെ ഒരു അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്. (2) ആക്റ്റിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ താഴെപ്പറയുന്ന ഏതു ഉത്തരവിനുമെതിരെ അപ്പീൽ/പുനർവിചാരണ സമർപ്പിക്കാവുന്നതാണ്. (i) കെട്ടിട സൈറ്റിന്റെ അംഗീകാരം അല്ലെങ്കിൽ നിരാകരണം സംബന്ധിച്ച്; (ii) നിർമ്മാണം നടത്തുന്നതിനുള്ള പെർമിറ്റ് അനുവദിക്കുന്നത് അല്ലെങ്കിൽ നിരസി ക്കുന്നത് സംബന്ധിച്ച് (iii) നിർമ്മാണത്തിന്റെ രൂപഭേദം ആവശ്യപ്പെടുന്ന നോട്ടീസിന്റെ സ്ഥിരീകരണം പരിഷ്ക്കരണം അല്ലെങ്കിൽ റദ്ദാക്കൽ സംബന്ധിച്ച് (iv) കെട്ടിടമോ അതിന്റെ ഭാഗമോ പൊളിച്ചു നീക്കണമെന്ന് അല്ലെങ്കിൽ കിണർ നികത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള താൽക്കാലിക ഉത്തരവ് സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് (v) നിർമ്മാണത്തിന്റെയോ, പുനർനിർമ്മാണത്തിന്റെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെ രൂപ ഭേദം വരുത്തുന്നതിലോ അല്ലെങ്കിൽ കിണർ കുഴിക്കുന്നതിലോ ക്രമവൽക്കരണത്തിന് അല്ലെങ്കിൽ ക്രമവൽക്കരണം നിരസിക്കൽ സംബന്ധിച്ച്; (vi) കെട്ടിടനിർമ്മാണം അല്ലെങ്കിൽ നിർമ്മിക്കുന്നത് നിർത്തിവയ്ക്കുന്ന ഉത്തരവിനെ സംബന്ധിച്ച് (vi) ഈ ചട്ടങ്ങൾക്ക് കീഴിൽ സെക്രട്ടറി പാസാക്കിയ അല്ലെങ്കിൽ സ്വീകരിച്ചു നടപടി സംബന്ധിച്ച് (vi) മുഖ്യ ടൗൺ പ്ലാനർ അല്ലെങ്കിൽ ജില്ലാ ടൗൺ പ്ലാനർ പാസ്സാക്കിയ ഉത്തരവ് സംബന്ധിച്ച് 152. സംശയങ്ങളും മറ്റും ദുരീകരിക്കൽ- ഏതെങ്കിലും ചട്ടങ്ങളുടെ വ്യാഖ്യാനം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച പ്രതിബന്ധം ഉണ്ടാകുന്ന പക്ഷമോ, സംശയം വിശദീകരിക്കുന്നതിനോ അല്ലെങ്കിൽ പ്രതിബന്ധം നീക്കുന്നതിനോ ആയി സർക്കാരിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടായിരിക്കുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |