കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ, 1997

From Panchayatwiki
Revision as of 14:12, 17 February 2018 by Dinil (talk | contribs) ('{{Panchayat:Repo18/vol1-page0573}} {{Panchayat:Repo18/vol1-page0574}} {{Panchayat:Repo18/vol1-page0575}} {{Panchayat:Repo1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1997-ലെ കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 756/97.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xi)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ എന്ന പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു

(ബി) 'പഞ്ചായത്ത് എൻജിനീയർ' എന്നാൽ ഒരു പഞ്ചായത്തിലെ പൊതുമരാമത്ത് പണി കൾ നടത്തുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ 180-ാം വകുപ്പുപ്രകാരം നിയമിക്കുകയോ, 181-ാം വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് സർക്കാർ വിട്ടുകൊടുക്കുകയോ അഥവാ സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവുമൂലം അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള എൻജിനീയർ എന്നർത്ഥമാകുന്നു;

വിശദീകരണം:- 1. ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ, ആ ഗ്രാമപഞ്ചായത്തിൽ ഒരു എൻജിനീയർ നിയമിക്കപ്പെടുകയോ ആ ഗ്രാമപഞ്ചായത്തിലേക്ക് ഒരു എൻജിനീയറെ സർക്കാർ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിൽ, ആ ഗ്രാമപഞ്ചായത്ത് പ്രദേശം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിൽ അഥവാ ജില്ലാ പഞ്ചായത്തിൽ നിയമിക്കപ്പെടുകയോ ആ പഞ്ചായത്തിലേക്ക് സർക്കാർ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഒരു എൻജിനീയർ ആ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് പഞ്ചായത്ത് എൻജിനീയറുടെ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.

2. ഒരു പഞ്ചായത്തിലേക്ക് ഒരേ ഗ്രേഡിൽപ്പെട്ട ഒന്നിലധികം എൻജിനീയർമാരെ നിയമിക്കുകയോ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും സീനിയർ ആയ എൻജിനീയർ പഞ്ചായത്ത് എൻജിനീയറുടെ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.

(സി) 'പൊതുമരാമത്ത് പണി' എന്നാൽ ആക്റ്റ് പ്രകാരം ചെയ്യുവാൻ ബാദ്ധ്യസ്ഥമായ ഒരു പൊതുമരാമത്ത് പണി എന്നർത്ഥമാകുന്നു;

ഡി) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

ഇ) 'ഗുണഭോക്ത്യ സമിതി' എന്നാൽ ഒരു പൊതുമരാമത്ത് പണി നടപ്പാക്കുന്നതുമൂലം പ്രയോജനം ലഭിക്കുന്ന പ്രദേശത്തെ ജനങ്ങളാൽ 13-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതി എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പൊതുമരാമത്ത് പണികളുടെ നടത്തിപ്പും നടപടിക്രമവും:- (1) ഒരു പഞ്ചായത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയും, അല്ലാതെയും നടത്തുവാൻ ഉദ്ദേശിക്കുന്ന പൊതുമരാമത്ത് പണികളുടെ മുൻഗണനാക്രമത്തിലുള്ള ഒരു ലിസ്റ്റ് സാമ്പത്തികവർഷാരംഭത്തിൽ പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.

(2) ഇപ്രകാരം നടത്തുവാനുദ്ദേശിക്കുന്ന ഓരോ പൊതുമരാമത്ത് പണിയുടേയും ഏകദേശ അടങ്കൽ എസ്റ്റിമേറ്റ് (റഫ് കോസ്റ്റ് എസ്റ്റിമേറ്റ്) തയ്യാറാക്കേണ്ടതാണ്.

(3) 6-ാം ചട്ടം (1)-ാം ഉപചട്ടത്തിന് വിധേയമായി, ഓരോ പൊതുമരാമത്ത് പണിയും നടത്തേണ്ടത് കരാർ വ്യവസ്ഥയിലോ പഞ്ചായത്ത് നേരിട്ടോ, ഗുണഭോക്ത്യ സമിതി മുഖേനയോ എന്ന് പഞ്ചായത്ത് തീരുമാനിക്കേണ്ടതും ഭരണാനുമതി നൽകുമ്പോൾ ഇക്കാര്യം വ്യക്തമാക്കേണ്ടതുമാണ്.

(4) ഒരു പൊതുമരാമത്ത് പണി, കൂടുതൽ സാങ്കേതികത്വം ഉള്ളതും യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തേണ്ടതും വിദഗ്ദദ്ധരുടെ മേൽനോട്ടം ആവശ്യമുള്ളതുമാണെങ്കിൽ കരാറുകാരൻ മുഖേനയും, പ്രാദേശികമായി സാധനസാമഗ്രികൾ ഉപയോഗിച്ച് പഞ്ചായത്തിന് ലാഭകരമായും അടിയന്തിരമായും ചെയ്തതുതീർക്കേണ്ടതാണെങ്കിൽ പഞ്ചായത്ത് നേരിട്ടും, ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെ ചെയ്യാവുന്ന സംഗതിയിൽ ഗുണഭോക്ത്യ സമിതി മുഖേനയും പ്രസ്തുത പൊതുമരാമത്ത് പണി നടത്താവുന്നതാണെന്ന് പഞ്ചായത്തിന് തീരുമാനിക്കാവുന്നതാണ്.

എന്നാൽ, ഇപ്രകാരം പൊതുമരാമത്ത് പണികളുടെ രീതി തീരുമാനിക്കുമ്പോൾ ഗുണഭോക്തൃ സമിതി മുഖേന പണി നടത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കേണ്ടതും അത്തരം രീതിക്ക് മുൻഗണന നൽകേണ്ടതും മുൻഗണന നൽകാൻ കഴിയാത്ത പക്ഷം അതിനുള്ള കാരണം പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തമാക്കേണ്ടതുമാണ്.

എന്നുമാത്രമല്ല, കേന്ദ്രാവിഷ്കൃതവും സംസ്ഥാനവിഷ്കൃതവുമായ പദ്ധതികൾ പ്രകാരമുള്ള പൊതുമരാമത്തു പണികളുടെ നടത്തിപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇക്കാര്യത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

(5) ഏതെങ്കിലും പൊതുമരാമത്ത് പണിക്കായി നിശ്ചയിക്കപ്പെടാവുന്ന കരാർ ക്രമാതീതമായ നിരക്കിലാണെന്നോ, കരാർ കാലാവധി കൂടുതലാണെന്നോ പഞ്ചായത്തിന് ബോദ്ധ്യമായാൽ അത്തരം പണി കുറഞ്ഞ ചെലവിൽ നേരിട്ടോ, ഗുണഭോക്തൃ സമിതി മുഖേനയോ നടത്താൻ കഴിയുമെങ്കിൽ, പഞ്ചായത്തിന് അപ്രകാരം തീരുമാനിക്കാവുന്നതാണ്.

(6) ഒരു പൊതുമരാമത്ത് പണി ഏത് രീതിയിൽ നടത്തണമെന്ന് തീരുമാനിച്ചാലും അപ്രകാരം തീരുമാനിച്ചതിനുള്ള കാരണങ്ങൾ പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തമാക്കേണ്ടതാണ്.

വിശദീകരണം:- ഒരു പഞ്ചായത്തിൽ പാടശേഖര കമ്മിറ്റിയോ അദ്ധ്യാപക- രക്ഷാകർത്ത്യ സമിതിയോ സമാനമായ മറ്റു സമിതികളോ പ്രവർത്തിക്കുന്നുവെങ്കിൽ അവയുമായി ബന്ധപ്പെട്ട പൊതു മരാമത്തു പണികളുടെ കാര്യത്തിൽ അത്തരം സമിതിയെ ഒരു ഗുണഭോക്തൃ സമിതിയായി പരിഗണിക്കാവുന്നതാണ്.

4. ഭരണാനുമതി നൽകുന്നതിന് വിവിധ അധികാര സ്ഥാനങ്ങൾക്കുള്ള അധികാരം:- വിഭവശേഷിക്കും ബഡ്ജറ്റ് വകയിരുത്തലിനും വിധേയമായി പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റുകൾക്ക് ഭരണാനുമതി നൽകുവാൻ ക്ഷമതയുള്ള അധികാരസ്ഥാനവും അങ്ങനെയുള്ള അനുമതി ഏത് പരിധിവരെ നൽകാമെന്നുള്ളതും താഴെപറയുന്ന പ്രകാരം ആയിരിക്കും, അതായത്:-

എ. ഗ്രാമപഞ്ചായത്ത്
(1) സ്റ്റാന്റിംഗ് കമ്മിറ്റി  : ഇരുപത്തയ്യായിരം രൂപയിൽ

കവിയാത്തത്

(2) ഗ്രാമപഞ്ചായത്ത്  : ഇരുപത്തയ്യായിരം രൂപയിൽ കവിയുന്നത്.
ബി. ബ്ലോക്ക് പഞ്ചായത്ത്
(1) പൊതുമരാമത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി : അൻപതിനായിരം രൂപയിൽ കവിയാത്തത്.
(2) ബ്ലോക്ക് പഞ്ചായത്ത് : അൻപതിനായിരം രൂപയിൽ കവിയുന്നത്.
'സി. ജില്ലാ പഞ്ചായത്ത്
(1) പൊതുമരാമത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ഒരു ലക്ഷം രൂപയിൽ കവിയാത്തത്.
(2) ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപയിൽ കവിയുന്നത്.

5. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ജില്ലാതലത്തിൽ നിരക്ക് നിശ്ചയിക്കൽ:-(1) പഞ്ചായത്തുകളുടെ പൊതുമരാമത്ത് പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ആധാരമാക്കേണ്ട നിരക്കുകൾ ജില്ലാതലത്തിൽ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനായും സർക്കാർ നിയോഗിക്കുന്ന ഒരു സുപ്രണ്ടിംഗ് എൻജിനീയർ, ധനാകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർ ജില്ലാ ലേബർ ഓഫീസർ സർക്കാർ വകയോ സർക്കാർ അംഗീകൃതമോ ആയ ഒരു സാങ്കേതിക സ്ഥാപനത്തിലെ സിവിൽ എൻജിനീയറിംഗ് ബിരുദമുള്ള ഒരു വിദഗ്ദ്ധൻ എന്നിവർ അംഗങ്ങളായും ഉള്ള ഒരു സാങ്കേതിക സമിതി ഓരോ ജില്ലയിലും സർക്കാർ രൂപീകരിക്കേണ്ടതും പ്രസ്തുത സമിതി ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ ആ ജില്ലയിൽ പ്രാബല്യത്തിൽ വരത്തക്കവിധം അപ്രകാരമുള്ള ജില്ലാതലത്തിലുള്ള വാർഷിക മരാമത്ത് നിരക്കുകൾ നിശ്ചയിച്ച മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

(2) ഒരു ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള കമ്പോള വിലകളും പ്രാദേശിക പണിക്കുലിയും പരിഗണിച്ചശേഷമായിരിക്കണം ആ ജില്ലയിൽ പൊതുവേ പ്രാബല്യത്തിലായിരിക്കേണ്ട വാർഷികമരാമത്ത് നിരക്കുകൾ സാങ്കേതിക സമിതി നിശ്ചയിക്കേണ്ടത്.

എന്നാൽ, യുക്തവും ന്യായവും എന്ന് കരുതുന്നപക്ഷം സാങ്കേതിക സമിതിക്ക് കാരണങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജില്ലയിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്തിന് മാത്രം ബാധകമായ ഒരു വ്യത്യസ്ത വാർഷിക മരാമത്ത് നിരക്ക് നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്താവുന്നതും അപ്രകാരം നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിൽ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പരിധികൾ പാലിക്കേണ്ടതുമാണ്.

(3) സാങ്കേതിക സമിതി വാർഷിക മരാമത്ത് നിരക്ക് നിശ്ചയിക്കുന്നത് സർക്കാർ കാലാകാലങ്ങളിൽ നൽകുന്ന പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

6. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ:-(1) മതിയായ തുക ബഡ്ജറ്റിൽ വകയിരുത്താതെയും 4-ാം ചട്ടപ്രകാരം ക്ഷമതയുള്ള അധികാര സ്ഥാനത്തിന്റെ ഭരണാനുമതി ലഭിക്കാതെയും വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാതെയും അതിന് 7-ാം ചട്ടപ്രകാരമുള്ള സാങ്കേതിക അനുമതി ലഭിക്കാതെയും യാതൊരു പഞ്ചായത്തും ഒരു പൊതുമരാമത്ത് പണി ആരംഭിക്കുവാൻ പാടുള്ളതല്ല

(2) വിശദമായ പ്ലാനും എസ്റ്റിമേറ്റും പഞ്ചായത്ത് എഞ്ചിനീയറുടെ ചുമതലയിലും മേൽനോട്ട ത്തിലും തയ്യാറാക്കേണ്ടതാണ്.

എന്നാൽ, സന്ദർഭം ആവശ്യപ്പെടുന്നപക്ഷം, വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളുമനുസരിച്ച് പഞ്ചായത്ത് തയ്യാറാക്കി അംഗീകരിച്ചിട്ടുള്ള പ്രൈവറ്റ് എഞ്ചിനീയർമാരുടെയോ ആർക്കിടെക്സ്റ്റുമാരുടെയോ മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയോ പാനലിൽനിന്ന് ഒരാളെ നിയോഗിക്കാവുന്നതും അങ്ങനെ ചെയ്യുന്നപക്ഷം അയാൾക്ക് നൽകുന്ന പ്രതിഫലം സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിൽ കൂടാൻ പാടില്ലാത്ത തുമാണ്.

(3) (2)-ാം ഉപചട്ടപ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് അനുവർത്തിക്കുന്ന പി.ഡബ്ലിയു കോഡിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറത്തിൽ ആയിരിക്കേണ്ടതും അതിനോടൊപ്പം പ്രോജക്ട് റിപ്പോർട്ട്, സ്പെസിഫിക്കേഷൻ സ്റ്റേറ്റമെന്റ്, വിശദമായ മെഷർമെന്റും ക്വാണ്ടിറ്റിയും, ഓരോ ഇനത്തിലും വരാവുന്ന മൊത്തം മതിപ്പു ചെലവും പ്രവർത്തിയുടെ ആകെ ചെലവും കാണിക്കുന്ന അബ്സ്ട്രാക്ട്, ആവശ്യമുള്ളിടത്ത് പ്ലാനും ലെവൽ ഷീറ്റുകളും, എന്നിവ ഉണ്ടായിരിക്കേണ്ടതുമാണ്.

(4) എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് 5-ാം ചട്ടപ്രകാരം സാങ്കേതിക സമിതി നിശ്ചയിച്ച പ്രസിദ്ധീക രിച്ച വാർഷിക മരാമത്ത് നിരക്കുകൾ ആധാരമാക്കേണ്ടതാണ്.

എന്നാൽ, അപ്രകാരം നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സംഗതിയിൽ സർക്കാർ തീരുമാനിക്കുന്ന തരത്തിലും രീതിയിലും നിശ്ചയിക്കപ്പെടുന്ന നിരക്കും, അതനുസരിച്ച് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിൽ പ്രാബല്യത്തിലുള്ള ഷെഡ്യൂൾ നിരക്കും, ആധാരമാക്കേണ്ടതാണ്

(5) എസ്റ്റിമേറ്റിൽ കരാറുകാരന്റെ ലാഭം ഉൾപ്പെടുത്താവുന്നതാണ്.

(6) എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സാധനസാമഗ്രികളുടെ അളവ്, അവയുടെ ഗുണനിലവാരവും വിലയും കണക്കാക്കപ്പെട്ട തൊഴിൽ ദിനങ്ങളുടെ എണ്ണം, അതിനുള്ള കൂലി, മതിപ്പു ചെലവ് എന്നിവയടങ്ങിയ ഒരു കുറിപ്പ് പ്രാദേശിക ഭാഷയിൽ പൊതുജനങ്ങൾക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ തയ്യാറാക്കി എസ്റ്റിമേറ്റിന്റെ ഭാഗമായി അതിനോടൊപ്പം ചേർക്കേണ്ടതാണ്.

(7) ഗുണഭോക്ത്യസമിതി ഏറ്റെടുത്ത് നടത്തുന്ന പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ, എസ്റ്റിമേറ്റിനു പുറമെ മൂല്യവർദ്ധിത നികുതി ആദായനികുതി, നിർമ്മാണത്തൊഴിലാളി ക്ഷേമനിധി യിലേക്കുള്ള വിഹിതം എന്നിവയ്ക്കുള്ള തുക പ്രത്യേകം കാണിച്ചിരിക്കേണ്ടതും ആ തുക, പഞ്ചായത്ത് നേരിട്ട് അടയ്ക്കക്കേണ്ടതുമാണ്. പ്രസ്തുത തുക ഗുണഭോക്ത്യ സമിതിയുടെ ബില്ലിൽ നിന്നും കുറവ് ചെയ്യാൻ പാടുള്ളതല്ല.)

7. സാങ്കേതികാനുമതി:-(1) ഏതൊരു പൊതുമരാമത്ത് പണിയുടേയും പ്ലാനിനും എസ്റ്റിമേറ്റിനും കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം മൂലം അതത് ഗ്രേഡിലുള്ള എഞ്ചിനീയർക്ക് നിശ്ചയിക്കുന്ന സാമ്പത്തികാധികാര പരിധിക്കനുസരിച്ച് പഞ്ചായത്തിന്റെ പൊതുമരാമത്ത് പണികളുടെ ചുമതലയുള്ള ഒരു അസിസ്റ്റന്റ് എൻജിനീയറിൽ നിന്നോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്നോ, എക്സസിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നോ സൂപ്രണ്ടിംഗ് എഞ്ചിനീയറിൽ നിന്നോ അതത് സംഗതിപോലെ, സാങ്കേതികാനുമതി വാങ്ങിയിരിക്കേണ്ടതാണ്.

(2) ഏതെങ്കിലും ഒരു പഞ്ചായത്തിൽ (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഗ്രേഡിലുള്ള പഞ്ചായത്തിന്റെ ചുമതലയുള്ള ഒരു എഞ്ചിനീയറുടെ അഭാവത്തിൽ സർക്കാർ വകുപ്പിലെയോ, തൊട്ടടുത്ത ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലെയോ, പഞ്ചായത്തിലെയോ, ആ ഗ്രേഡിൽ താഴെയല്ലാത്ത ഒരു എഞ്ചിനീയറിൽനിന്ന് സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.
എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകമായോ പൊതുവായോ പുറപ്പെടുവിച്ച ഒരു ഉത്തരവുമുലം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപ്രകാരം ചുമതലപ്പെടുത്തിയ, സാങ്കേതികവിദഗ്ദദ്ധരിൽ നിന്നോ സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തിൽ നിന്നോ സർക്കാർ വകയോ സർക്കാർ അംഗീകൃതമോ ആയ ഒരു സാങ്കേതിക സ്ഥാപനത്തിൽ നിന്നോ സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.

(3) ഏതെങ്കിലും ഒരു പഞ്ചായത്ത് (2)-ാം ഉപചട്ടപ്രകാരം മറ്റ് ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലെ എൻജിനീയറിൽ നിന്നും സാങ്കേതികാനുമതി ലഭ്യമാക്കുന്ന സംഗതിയിൽ, അപ്രകാരം അനുമതി നൽകുന്ന എൻജീനീയർ ജോലി ചെയ്യുന്ന മുനിസിപ്പാലിറ്റിക്ക് അംഗീകരിക്കപ്പെട്ട എസ്റ്റിമേറ്റിന്റെ 0.75 ശതമാനം വരുന്ന തുക സെന്റേജ് ചാർജ്ജ് ആയി നൽകേണ്ടതാണ്.

(4) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഒരു എൻജിനീയർക്ക്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 20 ലക്ഷം (ഇരുപതലക്ഷം) രൂപയ്ക്ക്മേൽ മതിപ്പുള്ള ഏതെങ്കിലും പ്ലാനിനും എസ്റ്റിമേറ്റിനും സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനീയറുടെ അംഗീകാരമോ ഉപദേശമോ നേടേണ്ടത് ആവശ്യമാണെന്ന് തോന്നുന്നപക്ഷം അപ്രകാരം ചെയ്യാവുന്നതാണ്.

എന്നാൽ 6.5 ലക്ഷം (ആറര ലക്ഷം) രൂപയ്ക്ക്മേൽ മതിപ്പുള്ള ഇലക്സ്ട്രിക്കൽ വർക്സസിന്റെ എസ്റ്റിമേറ്റിന്റെ കാര്യത്തിൽ സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ഇലക്സ്ടിക്കൽ വിഭാഗത്തിലെ ക്ഷമതയുള്ള എൻജിനീയറിൽ നിന്ന് സാങ്കേതികാനുമതി വാങ്ങേണ്ടതാണ്

(5) ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഒരു എസ്റ്റിമേറ്റ ഒരു പരസ്യരേഖ ആയിരിക്കുന്നതും, ആവശ്യപ്പെടുന്നവർക്ക് അത് പരിശോധനയ്ക്ക് നൽകേണ്ടതും, അതിന്റെ പകർപ്പ് ആവശ്യപ്പെടുന്നവർക്ക് പഞ്ചായത്ത് നിശ്ചയിക്കുന്ന ഫീസ് ഈടാക്കിക്കൊണ്ട് അത് നൽകേണ്ടതുമാണ്.

8. ടെണ്ടർ ക്ഷണിക്കൽ:-(1) കരാറുകാരൻ മുഖേന ഏതെങ്കിലും ഒരു പൊതുമരാമത്ത് പണി ചെയ്യുന്നതിന് പഞ്ചായത്ത് തീരുമാനിച്ച സംഗതിയിൽ, പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയോ പഞ്ചായത്ത് അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ടെണ്ടറുകൾ ക്ഷണിക്കേണ്ടതാണ്.

എന്നാൽ, അയ്യായിരം രൂപയിൽ അധികം മതിപ്പു ചെലവ് വരാത്ത പൊതുമരാമത്ത് പണികൾക്കും 156-ാം വകുപ്പ് (5)-ാം ഉപവകുപ്പ് പ്രകാരം നടത്തേണ്ടിവരുന്ന അടിയന്തര സ്വഭാവമുള്ള പൊതുമരാമത്ത് പണികൾക്കും ടെണ്ടർ നിർബന്ധമല്ലാത്തതും അത്തരം പണികൾ ഷോർട്ട് നോട്ടീസ് ക്വട്ടേഷൻ മുഖേനയോ പഞ്ചായത്ത് നേരിട്ടോ നടത്താവുന്നതുമാണ്.

(2) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും 70 ലക്ഷം രൂപയോ, അതിൽ കൂടുതലോ മതിപ്പു ചെലവ് വരുന്ന എല്ലാ പൊതുമരാമത്ത് പണികൾക്കും നിർബന്ധമായും പ്രീ ക്വാളിഫിക്കേഷൻ ടെണ്ടർ ക്ഷണിച്ചിരിക്കേണ്ടതും ഈ ആവശ്യത്തിന് 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള സാങ്കേതിക സമിതിയുടെ അംഗീകാരത്തോടുകൂടി കരാറുകാരുടെ ഒരു പാനൽ പഞ്ചായത്ത് തയ്യാറാക്കേണ്ടതും ആ പാനലിൽ ഉൾപ്പെടുത്തിയ കരാറുകാരിൽ നിന്നുമാത്രം ടെണ്ടർ ആവശ്യപ്പെടേണ്ടതുമാണ്.

(3) ടെണ്ടർ മുഖേന കരാറുകാരനെ ഏൽപ്പിക്കുന്ന ഏതൊരു പൊതുമരാമത്ത് പണിക്കും കരാറുകാരൻതന്നെ കമ്പി, സിമന്റ് തുടങ്ങിയ നിർമ്മാണ വസ്തതുക്കൾ വാങ്ങി ഉപയോഗിക്കേണ്ടതും അവ കരാറുകാരന് പഞ്ചായത്ത് നൽകാമെന്ന് വ്യവസ്ഥചെയ്യാൻ പാടില്ലാത്തതും, ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം ബന്ധപ്പെട്ട എൻജിനീയർ പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതുമാണ്.

എന്നാൽ രേഖപ്പെടുത്താവുന്ന ഏതെങ്കിലും കാരണത്താൽ നിർമ്മാണ വസ്തതുക്കൾ കരാറുകാരന് പഞ്ചായത്ത് നൽകുകയാണെങ്കിൽ പൊതുമരാമത്ത് വകുപ്പിൽ പ്രാബല്യത്തിലുള്ള ചട്ടങ്ങൾ പ്രകാരം കരാറുകാരനിൽനിന്ന് അവയുടെ വില ഈടാക്കേണ്ടതാണ്.

(4) നികുതികൾ, കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം എന്നിവ നൽകാനുള്ള ബാദ്ധ്യത കരാറുകാരനായിരിക്കേണ്ടതാണ്.

9. ടെണ്ടർ നോട്ടീസ് പ്രസിദ്ധം ചെയ്യൽ:-(1) ഏതൊരു ടെണ്ടർ നോട്ടീസും പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിലും പഞ്ചായത്ത് പ്രദേശത്തുള്ള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ആഫീസുകളിലും ഉചിതമെന്നു തോന്നുന്ന മറ്റ് ആഫീസുകളിലും പ്രസിദ്ധം ചെയ്യേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തുന്ന ടെണ്ടർ നോട്ടീസിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്, അതായത്:-

(i) പണിയുടെ പേരും വിശദവിവരങ്ങളും;
(ii) പണി പൂർത്തിയാക്കാനുള്ള കാലാവധി;
(iii) സുമാർ കരാർ തുക;
(iv) ടെണ്ടർ ഫോറം ലഭിക്കുന്ന സ്ഥലം
(v) ടെൻഡർ ലഭിക്കേണ്ട അവസാന തീയതിയും സമയവും
(vi) ആർക്കാണ് ടെൻഡർ സമർപ്പിക്കേണ്ടത് എന്ന്
(vii) ഏതെല്ലാം സമയങ്ങളിൽ എവിടെവച്ച് പ്ലാനും എസ്റ്റിമേറ്റും കരാർ നിബന്ധനകളും പരിശോധിക്കാമെന്ന്;
(viii) ടെൻഡറിൽ, പണിക്ക് ഖണ്ഡിതമായ തുക രേഖപ്പെടുത്തണമെന്നോ, മതിപ്പ് നിരക്കു കളിൽ താഴെയോ മുകളിലോ ഉള്ള നിശ്ചിത ശതമാനം രേഖപ്പെടുത്തണമെന്നോ, എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ ഓരോ ഇനം പണിക്കും വെവ്വേറെ നിരക്കുകൾ പറഞ്ഞിരിക്കണമെന്നോ ഉള്ള വിവരം;
(ix) ടെൻഡറുകൾ എപ്പോൾ എവിടെ വച്ച് തുറക്കുമെന്ന്;
(x) ടെൻഡറിനോടൊപ്പം സമർപ്പിക്കേണ്ട നിരതദ്രവ്യത്തിന്റെ തുകയും, ടെൻഡർ സ്വീകരി ക്കപ്പെടുകയാണെങ്കിൽ അടയ്ക്കക്കേണ്ട ജാമ്യത്തുകയും;
(xi) ഏതൊരു ടെൻഡറും അഥവാ എല്ലാ ടെൻഡറുകളും കാരണം പറയാതെ നിരസിക്കുവാൻ പഞ്ചായത്തിന് അവകാശമുണ്ടായിരിക്കുമെന്ന്.
(3) ടെൻഡർ നോട്ടീസിന്റെ സംക്ഷിപ്ത രൂപം താഴെപ്പറയും പ്രകാരം ദിനപ്പത്രത്തിൽ പരസ്യ പ്പെടുത്തേണ്ടതാണ്, അതായത്:-
(എ) മതിപ്പ് ചെലവ് ഒരു ലക്ഷം രൂപയ്ക്കും പത്തു ലക്ഷം രൂപയ്ക്കും ഇടയ്ക്ക് വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ, കുറഞ്ഞത് പത്ത് ദിവസത്തെ സമയം നൽകി പഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു പത്രത്തിൽ നിർബന്ധമായും, ആവശ്യമെങ്കിൽ മറ്റ് പത്രങ്ങളിലും,

(ബി) മതിപ്പ് ചെലവ് പത്തു ലക്ഷം രൂപയ്ക്കും അൻപത് ലക്ഷം രൂപയ്ക്കും ഇടയ്ക്ക് വരുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ, കുറഞ്ഞത് ഇരുപത് ദിവസത്തെ സമയം നൽകി സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് മലയാള പത്രങ്ങളിൽ നിർബന്ധമായും ആവശ്യമെങ്കിൽ മറ്റ് പത്രങ്ങളിലും;
(സി) മതിപ്പ് ചെലവ് അൻപത് ലക്ഷം രൂപയിൽ കവിയുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ കുറഞ്ഞത് ഇരുപത് ദിവസത്തെ സമയം നൽകി സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് മലയാള ദിനപത്രങ്ങളിലും ദേശീയ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും നിർബന്ധമായും ആവശ്യമെങ്കിൽ മറ്റു പത്രങ്ങളിലും.

10. ടെൻഡർ സ്വീകരിക്കൽ:-(1) ടെൻഡർ നോട്ടീസ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥൻ മുൻപാകെയാണ് മുദ്രവച്ച് കവറിൽ അടക്കം ചെയ്ത ടെൻഡർ സമർപ്പിക്കേണ്ടത് എന്നാൽ സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പോസ്റ്റൽ ടെൻഡറും അയയ്ക്കാവുന്നതാണ്.

(2) ടെൻഡറിനോടൊപ്പം, ടെൻഡർ നോട്ടീസിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യമുണ്ടായിരിക്കേണ്ടതും അത് പണമായോ ദേശീയ സമ്പാദ്യപദ്ധതി സർട്ടിഫിക്കറ്റായോ സർക്കാർ നിശ്ചയിച്ചിട്ടുള്ള മറ്റേതെങ്കിലും ഉറപ്പ് പ്രതമായോ സമർപ്പിക്കാവുന്നതുമാണ്.

(3) അൻപതിനായിരം രൂപയിൽ അധികം മതിപ്പ് ചെലവ് വരുന്ന പൊതുമരാമത്ത് പണിയുടെ ടെൻഡറിനോടൊപ്പം, സർക്കാർ നിർദ്ദേശിക്കുന്ന മാതൃകയിലുള്ള ഒരു പ്രാഥമിക കരാർ അടക്കം ചെയ്തിരിക്കേണ്ടതാണ്.

(4) ടെൻഡറിൽ, ടെൻഡർ നിരക്കുകൾ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ്.

(5) നിരതദ്രവ്യമായി ലഭിക്കുന്ന പണത്തിന്റെയും മറ്റു രേഖകളുടെയും ലിസ്റ്റ് ടെൻഡറുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ടതാണ്.

(6) ടെൻഡർ അടങ്ങിയ മുദ്രവച്ച കവറുകൾ തുറക്കുന്നതുവരെ അവ സ്വീകരിച്ച ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സൂക്ഷിപ്പിൽ മുദ്രവച്ച പെട്ടിയിൽ വയ്ക്കക്കേണ്ടതും ടെൻഡറുകൾ തുറക്കാൻ നിശ്ചയിക്കപ്പെട്ട സമയത്ത് ടെൻഡറുകൾ സമർപ്പിച്ച ഹാജരുള്ള കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥൻ അവ തുറക്കേണ്ടതുമാണ്.

(7) ഓരോ ടെൻഡറിലും അത് നൽകിയ ആൾ വരുത്തിയിട്ടുള്ളതും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ തിരുത്തലുകൾ ഉണ്ടെങ്കിൽ അവയ്ക്കു നേരെ ടെൻഡർ തുറക്കുന്ന ഉദ്യോഗസ്ഥൻ ക്രമ നമ്പർ രേഖപ്പെടുത്തി ചുരുക്കൊപ്പ് വയ്ക്കക്കേണ്ടതാണ്. സാക്ഷ്യപ്പെടുത്താത്ത തിരുത്തലുകളുണ്ടെങ്കിൽ ആ തിരുത്തലുകളെപ്പറ്റി ടെൻഡറിൽ രേഖപ്പെടുത്തേണ്ടതാണ്.

(8) ടെൻഡർ തുറക്കുന്നയാൾ ടെൻഡറിൽ സ്വന്തം കൈപ്പടയിൽ കരാറുകാരൻ രേഖപ്പെടുത്തി യിട്ടുള്ള ടെൻഡർ നിരക്കിന്റെ ശതമാനം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തി കയ്യൊപ്പുവയ്ക്കേണ്ടതാണ്.

(9) ലഭിച്ച ടെൻഡറുകളുടെ വിവരം ടെൻഡർ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ടെൻഡർ തുറക്കുന്ന സമയത്ത് ഹാജരായ കരാറുകാരുടെ കയ്യൊപ്പ് അതിൽ വാങ്ങേണ്ടതുമാണ്.

(10) തുറന്ന ടെൻഡറുകൾ കഴിയുന്നത്ര വേഗം അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ടാബുലേറ്റ് ചെയ്ത് പഞ്ചായത്ത് എൻജിനീയറുടെ അഭിപ്രായ കുറിപ്പോടുകൂടി, ഏത് ടെൻഡർ സ്വീകരിക്കുമെന്ന് തീരുമാനിക്കാൻ ക്ഷമതയുള്ള അധികാര സ്ഥാനത്തിന് സമർപ്പിക്കേണ്ടതാണ്.

(11) എസ്റ്റിമേറ്റിന് 4-ാം ചട്ടപ്രകാരം ഭരണാനുമതി നൽകിയ അധികാരസ്ഥാനം തന്നെയാണ് ഏത് ടെൻഡർ സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ക്ഷമതയുള്ള അധികാരസ്ഥാനം. ടെൻഡറുകൾ തുറന്ന തീയതി മുതൽ 10 ദിവസത്തിനകം അവയിൽ തീരുമാനമെടുക്കേണ്ടതാണ്.

(12) ഏതൊരു പൊതുമരാമത്ത് പണിക്കും (14)-ാം ഉപചട്ടത്തിന് വിധേയമായി ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ചിട്ടുള്ള ടെൻഡർ ആണ് സ്വീകരിക്കേണ്ടത്.

എന്നാൽ, പഞ്ചായത്ത് എൻജിനീയറുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം അപ്രകാരം ഉള്ള കുറഞ്ഞ ടെൻഡർ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്ന് ബന്ധപ്പെട്ട അധികാരസ്ഥാനത്തിന് ബോദ്ധ്യമാകുന്നപക്ഷം പ്രസക്തമായ കാരണങ്ങൾ രേഖപ്പെടുത്തിയ ശേഷം കുറഞ്ഞ നിരക്കിലുള്ള ടെൻഡർ നിരാകരിച്ച് അതിനേക്കാൾ തൊട്ടടുത്ത ഉയർന്ന നിരക്കി ലുള്ള ടെൻഡർ സ്വീകരിക്കാവുന്നതാണ്.

(13) മതിപ്പു ചെലവിനെക്കാൾ അധിക ചെലവ് വരുന്ന ഏതൊരു ടെൻഡറും സ്വീകരിക്കുന്നതിന് മതിപ്പ് ചെലവിനുള്ളിലുള്ള ടെൻഡർ ലഭിക്കാത്തത് ടെൻഡർ നോട്ടീസിന് മതിയായ പരസ്യം ലഭിക്കാത്തതുകൊണ്ടല്ലെന്നും വീണ്ടും ടെൻഡർ ക്ഷണിച്ചതുകൊണ്ട് പ്രയോജനം ഉണ്ടാകാൻ ഇടയില്ലെന്നുമുള്ള പഞ്ചായത്ത് എൻജിനീയറുടെയും സെക്രട്ടറിയുടെയും സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്.

(14) (11)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും എസ്റ്റിമേറ്റ് തുകയേക്കാൾ അഞ്ച് ശതമാനത്തിൽ അധികമുള്ള ടെൻഡർ സ്വീകരിക്കുന്നതിന് 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ മുൻകൂർ അംഗീകാരം വാങ്ങേണ്ടതാണ്.

(15) ആര് സമർപ്പിച്ച ടെൻഡറാണോ സ്വീകരിക്കപ്പെട്ടത് അയാൾ കരാർ സംഖ്യയുടെ 5 ശതമാനം ജാമ്യനിക്ഷേപമായി (നിരതദ്രവ്യം ഉൾപ്പെടെ) കെട്ടിവയ്ക്കക്കേണ്ടതും കരാർ പത്രം ഒപ്പിട്ടുനൽകേണ്ടതുമാണ്.

‌11. നെഗോഷ്യേറ്റ് ചെയ്ത പണി ഏൽപ്പിക്കൽ;- (1) 9-ാം ചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തിയ നോട്ടീസനുസരിച്ച് ലഭിച്ച ടെൻഡറുകളിലെ നിരക്കുകൾ സ്വീകാര്യമല്ലെന്ന് തോന്നുന്ന സാഹചര്യ ത്തിലോ, അഥവാ ന്യായമായ എണ്ണം ടെൻഡറുകൾ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലോ പണി റിടെൻഡർ ചെയ്യേണ്ടതാണ്.

(2) റീടെൻഡറിൽ ലഭിച്ച ടെൻഡറുകളിലെ നിരക്ക് സ്വീകാര്യമല്ലെന്ന് കാണുന്ന സംഗതിയിൽ, ഏറ്റവും കുറവ് നിരക്കുള്ള ടെൻഡർ സമർപ്പിച്ച കരാറുകാരനുമായി പഞ്ചായത്തിന്റെ അംഗീകാരത്തോടെ നെഗോഷ്യേറ്റ് ചെയ്യാവുന്നതും അപ്രകാരം ലഭിക്കുന്ന ഓഫർ 10-ാം ചട്ടം (14)-ാം ഉപചട്ട ത്തിലെ വ്യവസ്ഥയ്ക്ക് വിധേയമായി സ്വീകരിക്കാവുന്നതുമാണ്.

(3) പഞ്ചായത്തിന് ഉചിതമെന്ന് തോന്നുന്നപക്ഷം, ഏതൊരു പൊതുമരാമത്ത് പണിയും, സർക്കാർ അംഗീകൃതവും സാമ്പത്തികക്ഷമതയുള്ളതും പ്രവൃത്തി പരിചയമുള്ളതുമായ ഒരു സന്നദ്ധസംഘടനയെയോ സ്ഥാപനത്തെയോ ഏൽപ്പിക്കാവുന്നതും അവർക്ക് പഞ്ചായത്ത് നെഗോ ഷ്യേറ്റ് ചെയ്ത് തീരുമാനിക്കുന്ന പ്രകാരമുള്ള നിരക്ക് 10-ാം ചട്ടം (14)-ാം ഉപചട്ടത്തിലെ വ്യവസ്ഥയ്ക്ക് വിധേയമായി, അനുവദിക്കാവുന്നതുമാണ്.

12. പഞ്ചായത്ത് നേരിട്ട് പൊതുമരാമത്ത് പണി നടത്തൽ. (1) ഏതെങ്കിലും ഒരു പൊതുമരാത്ത് പണി പഞ്ചായത്ത് നേരിട്ട് നടത്തുന്ന സംഗതിയിൽ പ്രസ്തുത പണിയുടെ മൊത്തം ചെലവ 6-ാം ചട്ടപ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റിലെ മൊത്തം തുകയിൽ കവിയാൻ പാടില്ലാത്തതാകുന്നു.

എന്നാൽ നിർമ്മാണ വസ്തുക്കളുടെ പ്രാദേശിക വിലയും പണിക്കുലിയും എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടുതലാണെന്ന കാരണത്താൽ മൊത്തം ചെലവ് എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിച്ചിട്ടുണ്ടെന്ന് പഞ്ചായത്തിന് ബോദ്ധ്യമാകുന്ന പക്ഷം എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനത്തിൽ കവിയാത്ത അത്തരം അധിക ചെലവ് പഞ്ചായത്തിന് അംഗീകരിക്കാവുന്നതാണ്.

എന്നുമാത്രമല്ല, എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനത്തിൽ കവിഞ്ഞ അത്തരം അധിക ചെലവ് 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ മുൻകൂർ അനുമതിയോടെ പഞ്ചായത്തിന് അംഗീകരിക്കാവുന്നതാണ്.

(2) ഏതെങ്കിലും ഒരു പണി ദിവസക്കുലി അടിസ്ഥാനത്തിൽ ചെയ്യേണ്ടിവരുന്ന സംഗതിയിൽ മസ്റ്റർ റോളിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമെറ്റ് നിരക്കിൽ കവിയാതെ പഞ്ചായത്ത് തീരുമാനിക്കുന്ന പ്രകാരം ദിവസക്കൂലി നൽകേണ്ടതും ഓരോ വിഭാഗം ജോലിക്കാർക്കും, പ്രത്യേക മസ്റ്റർ സൂക്ഷിക്കേണ്ടതും അവർക്ക് ദിവസേനയോ, ആഴ്ചയിലോ രണ്ടാഴ്ചയിലോ, മാസത്തിലോ, അതത് സംഗതിപോലെ, സൗകര്യാർത്ഥം കൂലി നൽകാവുന്നതുമാണ്;

എന്നാൽ, യാതൊരു ജോലിക്കാരനേയും 179 (നൂറ്റിയെഴുപത്തൊൻപത) ദിവസത്തിൽ കൂടുതൽ കാലത്തേയ്ക്ക് തുടർച്ചയായി മസ്റ്റർ ചെയ്യാൻ പാടുള്ളതല്ല.

(3) പഞ്ചായത്ത് നേരിട്ട് പണി നടത്തുന്ന സംഗതിയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് നൽകേണ്ടിവരുന്ന തുക എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ പഞ്ചായത്തിന് ചെലവ് ചെയ്യാവുന്നതും പ്രസ്തുത തുക പണിയുടെ മൊത്തം ചെലവിൽ വകക്കൊള്ളിക്കാവുന്നതുമാണ്.

(4) പഞ്ചായത്ത് നേരിട്ട് ചെയ്യുന്ന പണിയെ സംബന്ധിച്ച ബില്ലുകളും കണക്കുകളും പ്രത്യേകമായി സൂക്ഷിക്കേണ്ടതും അവ ഏതൊരു പൗരനും ആവശ്യപ്പെട്ടാൽ പരിശോധനയ്ക്ക് നൽകേണ്ടതുമാണ്.

13. ഗുണഭോക്ത്യ സമിതി മുഖേന പൊതുമരാമത്ത് പണി നടത്തൽ:-(1) ഒരു പൊതുമരാമത്ത് പണിയുടെ നിർവ്വഹണം അതിന്റെ ഗുണഭോക്താക്കളുടെ സമിതി മുഖേന നടത്തുന്ന സംഗ തിയിൽ 8-ഉം 9-ഉം 10-ഉം ചട്ടങ്ങളിലെ നടപടിക്രമം പാലിക്കേണ്ടതില്ലാത്തതും എന്നാൽ ഈ ചട്ട ത്തിലെ (2) മുതൽ (6) വരെയുള്ള ഉപചട്ടങ്ങളിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതും ആണ്.

(2) ഒരു പൊതുമരാമത്ത് പണി നടപ്പാക്കുന്നതുമൂലം പ്രയോജനം ലഭിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ഒരു യോഗം (സർക്കാരിന്റെ പൊതുമാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായും, ബന്ധപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും നോട്ടീസ് നൽകികൊണ്ടും, പഞ്ചായത്ത് അധികാരപ്പെടുത്തിയ പ്രകാരം പ്രസ്തുത പൊതുമരാമത്ത് പണിയുടെ ചുമതലയുള്ള പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻ (നിർവ്വഹണോദ്യോഗസ്ഥൻ) വിളിച്ചു കൂട്ടേണ്ടതും പ്രസ്തുത യോഗത്തിൽ പ്രസ്തുത പ്രദേശത്തെ പഞ്ചായത്തംഗം ആദ്ധ്യക്ഷം വഹിക്കേണ്ടതും യോഗത്തിൽ വച്ച് ഗുണഭോക്തൃ സമിതിയെ തെരഞ്ഞെടുക്കേണ്ടതും അതിന് 15-ൽ കവിയാതെയും 7-ൽ കുറയാതെയും അംഗങ്ങളടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതും അതിൽ മൂന്നിലൊന്ന് വനിതകളായിരിക്കേണ്ടതും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരു കൺവീനർ ഉണ്ടായിരിക്കേണ്ടതുമാണ്;)

എന്നാൽ, ഒരു പഞ്ചായത്തംഗം ഗുണഭോക്താക്കളുടെ സമിതിയിലോ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ അംഗമായിരിക്കാനോ അതിന്റെ കൺവീനറായി പ്രവർത്തിക്കാനോ പാടില്ലാത്തതാണ്.

(3) ഗുണഭോക്തൃ സമിതി മുഖേന നടത്തുന്ന ഒരു പൊതുമരാമത്ത് പണിയുടെ മൊത്തം ചെലവ് 6-ാം ചട്ടപ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റിലെ മൊത്തം തുകയിൽ കവിയാൻ പാടില്ലാത്തതാകുന്നു.

എന്നാൽ നടത്തിപ്പു ചെലവിനത്തിൽതുക ചെലവായേക്കുമെന്ന കാരണത്താലും, നിർമ്മാണ വസ്തതുക്കളുടെ പ്രാദേശിക വിലയും പണിക്കുലിയും എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടുതലാണെന്ന കാരണത്താലും മൊത്തം ചെലവ് എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിക്കുമെന്ന് പഞ്ചായത്തിന് ബോദ്ധ്യമാകുന്നപക്ഷം എസ്റ്റിമേറ്റ് തുകയുടെ അഞ്ചു ശതമാനത്തിൽ കവിയാത്ത അത്തരം അധികത്തുക ഗുണഭോക്തൃ സമിതിക്ക് നല്കുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

എന്നുമാത്രമല്ല എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനത്തിൽ കവിഞ്ഞ അധികത്തുക നൽകുവാൻ 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ മുൻകൂർ അനുമതി പഞ്ചായത്ത് വാങ്ങേണ്ടതാണ്.

(4) ഗുണഭോക്തൃസമിതി ഏറ്റെടുക്കുന്ന പൊതു മരാമത്തു പണിയുടെ തൃപ്തികരമായ നടത്തിപ്പിനും പൂർത്തീകരണത്തിനും സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനർ സർക്കാർ നിശ്ചയിക്കുന്ന തരത്തിലും രീതിയിലും പഞ്ചായത്തുമായി ഒരു കരാർ വയ്ക്കക്കേണ്ടതാണ്. അപ്രകാരം കരാറിൽ ഏർപ്പെടുത്തുന്നതിന് കൺവീനറെ അധികാരപ്പെടുത്തിക്കൊണ്ടും, പൊതുമരാമത്ത് പണി തൃപ്തികരമായി നടത്തുന്നതിലോ പൂർത്തിയാക്കുന്നതിലോ വീഴ്ച വരുത്തിയാൽ തങ്ങളുടെ നഷ്ടോത്തരവാദത്തിൽ, പഞ്ചായത്തിന് നേരിട്ടോ കരാറുകാരൻ മുഖേനയോ പ്രസ്തുത പണി പൂർത്തിയാക്കുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടും, പഞ്ചായത്തിന് ഉണ്ടാകുന്ന നഷ്ടം കൺവീനർ ഉൾപ്പെടെയുള്ള ഗുണഭോക്തൃ സമിതി അംഗങ്ങളിൽ നിന്ന് കൂട്ടായും വെവ്വേറെയായും ഈടാക്കുന്നതിന് സമ്മതിച്ചുകൊണ്ടും ഒരു സമ്മതപത്രം [എക്സസിക്യൂട്ടീവ് സമിതി അംഗങ്ങൾ ഒപ്പിട്ട്] പഞ്ചായത്തിന് നൽകേണ്ടതാണ്.

(5) ഗുണഭോക്തൃസമിതി മുഖേന പഞ്ചായത്ത് ചെയ്യുന്ന പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ ബിനാമി ഇടപാട് പാടില്ലാത്തതും ബിനാമി ഇടപാട് വെളിപ്പെടുന്ന പക്ഷം ഗുണഭോക്തൃ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനർ (4)-ാം ഉപചട്ടപ്രകാരം പഞ്ചായത്തുമായി വച്ചിട്ടുള്ള കരാർ റദ്ദാക്കപ്പെടുന്നതും, ഗുണഭോക്തൃസമിതിയുടെ നഷ്ടോത്തരവാദത്തിൽ പ്രസ്തുത പണി പഞ്ചായത്ത് നേരിട്ടോ കരാറുകാരൻ മുഖേനയോ പൂർത്തിയാക്കപ്പെടേണ്ടതും, ബിനാമി ഇടപാടിന് കാരണക്കാരായവരെ പഞ്ചായത്ത് ഫണ്ടിന്റെ ദുർവിനിയോഗത്തിന് ഉത്തരവാദികളായി കണക്കാക്കപ്പെടുന്നതുമാണ്.

(6) പൊതുമരാമത്തു പണിക്കുപയോഗിച്ച നിർമ്മാണ സാധനങ്ങളുടെ തരവും അളവും വിലയും തൊഴിലാളികളുടെ എണ്ണവും കൂലിയും മറ്റു ബന്ധപ്പെട്ട കണക്കുകളും ഗുണഭോക്തൃ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനർ എഴുതി സൂക്ഷിക്കേണ്ടതും പണി പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏല്പിക്കേണ്ടതുമാണ്.

(7) പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെ എസ്റ്റിമേറ്റ് തുകയുടെ ഇരുപത്തിയഞ്ച് ശതമാനം തുകയോ (ഒരു ലക്ഷം രൂപയോ) ഏതാണ് കുറവ് അത് പൊതുമാരാമത്ത് പണി ആരംഭിക്കുന്നതിനു മുൻപ് മുൻകൂറായി ഗുണഭോക്തൃ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനറെ ഏൽപ്പിക്കാവുന്നതും, പണി തുടർന്ന് വരുന്നതിനിടയ്ക്ക് ചെയ്ത പണികൾക്ക് ആനുപാതികമായി ഇടക്കാല പേയ്ക്കുമെന്റ് അനുവദിക്കാവുന്നതും, അതിൽ നിന്ന് മുൻകൂർ തുകയുടെ ആനുപാതിക അംശം തട്ടിക്കിഴിക്കാവുന്നതും ഇടക്കാല പേയ്ക്കുമെന്റും മുൻകൂർ തുകയിൽ ശേഷിച്ച തുകയും അവ സാന ബില്ലിൽ തട്ടിക്കിഴിക്കേണ്ടതുമാണ്.

14. പൊതുമരാമത്ത് പണികളുടെ പരിശോധനയും നിയന്ത്രണവും:-(1) പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള ഏതൊരു പൊതുമരാമത്ത് പണിയും പഞ്ചായത്ത് എഞ്ചിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് സാങ്കേതിക ഉദ്യോഗസ്ഥൻമാരുടെയോ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലും നടത്തേണ്ടതും ജോലിയുടെ പുരോഗതിയും ഗുണമേൻമയും അവർ നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം നടത്തപ്പെടുന്ന ഏതൊരു ജോലിയുടേയും ഗുണമേൻമയോട കൂടിയ പൂർത്തീകരണത്തിന് അവർ വ്യക്തിപരമായോ കൂട്ടായോ ഉത്തരവാദിയായിരിക്കുന്നതാണ്.

(2) പൊതുമരാമത്തുപണിക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പഞ്ചായത്ത് എഞ്ചിനീയർ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

3) ഏതെങ്കിലും പൊതുമരാമത്ത് പണിക്ക് സർക്കാർ വകുപ്പിലെയോ മറ്റൊരു പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഒരു എൻജിനീയർ സാങ്കേതികാനുമതി നൽകിയിട്ടുള്ള സംഗതിയിൽ അതിന്റെ പുരോഗതിയും ഗുണമേൻമയും സാങ്കേതിക അനുമതി നൽകിയ എഞ്ചിനീയർ പരിശോധിക്കേണ്ടതും ഈ ആവശ്യത്തിന് പ്രസ്തുത എഞ്ചിനീയർക്ക് പഞ്ചായത്തിൽനിന്നും അർഹമായ യാത്രപ്പടി നൽകേണ്ടതുമാണ്.

(4) ഒരു പൊതുമരാമത്ത് പണിയുടെ നിർവ്വഹണം ഏതവസരത്തിലും പരിശോധിക്കുന്നതിന് പഞ്ചായത്തിലെ ഏതൊരംഗത്തിനും പഞ്ചായത്ത് നിയമിക്കുന്ന സാമൂഹിക ആഡിറ്റ് കമ്മിറ്റിക്കും അതത് സ്ഥലത്തെ ഗ്രാമസഭ നിശ്ചയിക്കുന്ന സബ്കമ്മിറ്റിക്കും പണിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഗുണഭോക്താക്കളുടെ സമിതിക്കും സർക്കാർ ഇതിലേക്കായി നിയോഗിക്കുന്ന പരിശോധന ഉദ്യോഗസ്ഥർക്കും അവകാശമുണ്ടായിരിക്കുന്നതാണ്.

(5) ഒരു പൊതുമരാമത്ത് പണി എസ്റ്റിമേറ്റ് അനുസരിച്ച് നടത്തിവരവേ, മുൻകൂട്ടി കാണാൻ കഴിയാത്ത കാരണത്താൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താതിരുന്ന പണി ഇനമോ, കൂടുതലായി ചെയ്യേണ്ടി വരുന്ന പണിയോ നടത്തേണ്ടിവരുന്ന സംഗതിയിൽ, അധികമായി ചെയ്യേണ്ടിവരുന്ന പണിക്ക്, എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതും, അതിന് ഒറിജിനൽ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയ അധികാരസ്ഥാനങ്ങളിൽ നിന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും മുൻകൂട്ടി വാങ്ങേണ്ടതുമാണ്. ഇപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട എഞ്ചിനീയർ അധികമായി ചെയ്യേണ്ടിവരുന്ന പണി ഒഴിവാക്കാനാവാത്തതാണ് എന്ന് ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.

15. അളവുകൾ രേഖപ്പെടുത്തലും ചെക്ക് ചെയ്യലും:-(1) ഏതൊരു പൊതുമരാമത്ത് പണിയെ സംബന്ധിച്ചും പി. ഡബ്ള്യൂ. മാന്വലിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറത്തിലുള്ള അളവ് പുസ്തകവും ആവശ്യമെങ്കിൽ ലവൽ ഫീൽഡ് പുസ്തകവും വച്ചുപോരേണ്ടതാണ്.

(2) അൻപതിനായിരം രൂപ വരെ എസ്റ്റിമേറ്റ് തുകയ്ക്കുള്ള പണികളുടെ അളവുകൾ ഒരു ഓവർ സീയറും അൻപതിനായിരം രൂപയിലധികം എസ്റ്റിമേറ്റ് തുകയ്ക്കുള്ള പണികളുടെ അളവുകൾ ഒരു അസിസ്റ്റന്റ് എഞ്ചിനീയറും രേഖപ്പെടുത്തേണ്ടതുമാണ്.

(3) ഓവർസീയർ രേഖപ്പെടുത്തുന്ന അളവുകൾ ഒരു അസിസ്റ്റന്റ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയർ രേഖപ്പെടുത്തുന്ന അളവുകൾ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ചെക്ക് മെഷർമെന്റ് നടത്തേണ്ടതാണ്.

(4) ആറ് ലക്ഷം രൂപയിലധികം എസ്റ്റിമേറ്റ് തുകയുള്ള ഒരു പണിയുടെ അഞ്ചു ശതമാനം പണികൾ സാദ്ധ്യമാകുന്നിടത്തോളം ഒരു എക്സസിക്യൂട്ടീവ് എൻജിനീയർ ടെസ്റ്റ് ചെക്ക് ചെയ്യേണ്ടതാണ്.

(5) (2)-ാം ഉപചട്ടപ്രകാരം അളവുകൾ രേഖപ്പെടുത്തുന്നതിനും (3)-ാം ഉപചട്ടപ്രകാരം ചെക്ക് മെഷർമെന്റ് നടത്തുന്നതിനും (4)-ാം ഉപചട്ടപ്രകാരം ടെസ്റ്റ് ചെക്ക് ചെയ്യുന്നതിനും ചുമതലയുള്ള എഞ്ചിനീയർ ലഭ്യമല്ലാത്ത പക്ഷം സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവുമൂലം അധികാരപ്പെടുത്തിയ എഞ്ചിനീയർക്ക് ഈ ചുമതലകൾ നിർവ്വഹിക്കാവുന്നതാണ്

[(6) ഏതൊരു പൊതുമരാമത്തു പണിയെ സംബന്ധിച്ചും അതതു സംഗതിപോലെ കരാറുകാരനോ ഗുണഭോക്താക്കളുടെ സമിതിക്കോ അളവു പുസ്തകത്തിൽ രേഖപ്പെടുത്തിയ അളവുകളെ ആധാരമാക്കിയല്ലാതെയും ചെയ്ത പണിയുടെ ഗുണനിലവാരം ഉറപ്പുവരുത്താതെയും ഭാഗിക പേയ്മെന്റോ അവസാന പേയ്മെന്റോ അനുവദിക്കാൻ പാടുള്ളതല്ല.

(7) ഒരു പൊതുമരാമത്തു പണി പൂർത്തിയായിക്കഴിഞ്ഞാൽ കരാറുകാരനോ ഗുണഭോക്തൃ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൺവീനറോ അതതു സംഗതിപോലെ വിവരം പഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്ത് എഞ്ചിനീയറെയും രേഖാമൂലം അറിയിക്കേണ്ടതും അപ്രകാരം അറിയിപ്പു കിട്ടി ഒരാഴ്ചയ്ക്കകം പണികളുടെ അളവെടുക്കലും ചെക്ക് മെഷർമെന്റ് നടത്തലും പൂർത്തിയാക്കേണ്ടതും അതിനു ശേഷം രണ്ടാഴ്ചയ്ക്കകം പണിയുടെ അവസാന പേയ്മെന്റ് നടത്തേണ്ടതുമാണ്.]

16. പൊതുമരാമത്ത് പണികൾക്കുള്ള സാധനസാമഗ്രികൾ വാങ്ങുന്നതിനുള്ള നടപടിക്രമം:- (1) 4-ാം ചട്ടപ്രകാരം ക്ഷമതയുള്ള അധികാരസ്ഥാനത്തിന്റെ ഭരണാനുമതി ഇല്ലാതെയും ആവശ്യമായ ഫണ്ട് അലോട്ടമെന്റ് ഇല്ലാതെയും യാതൊരു പഞ്ചായത്തും യാതൊരുവിധ സാധനസാമഗ്രി കളും വാങ്ങുവാൻ പാടില്ലാത്തതാണ്.

(2) ഒരു പഞ്ചായത്ത് ഏതെങ്കിലും സാധനസാമഗ്രികൾ വാങ്ങുന്നതിന് 8-ഉം 9-ഉം 10-ഉം ചട്ടങ്ങളിലെ നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ്.

എന്നാൽ,-

എ) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനത്തിൽ നിന്നോ;

(ബി) നിലവിലുള്ള ഏതെങ്കിലും ചട്ടങ്ങളാലോ ഉത്തരവുകളാലോ സാധനസാമഗ്രികളുടെ വില സർക്കാർ നിശ്ചയിച്ചിട്ടുള്ള സംഗതിയിലോ;

(സി) സംസ്ഥാന സർക്കാരുമായോ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സപ്ലെസ് ആന്റ് ഡിസ്പോസൽ ഡയറക്ടർ ജനറലുമായോ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് അപ്പപ്പോൾ പ്രാബല്യത്തിലുള്ള റേറ്റ് കോൺട്രാക്സ്ടിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നോ;

(ഡി) നിശ്ചിത സ്റ്റാന്റേർഡിലും സ്പെസിഫിക്കേഷനിലും സാധനസാമഗ്രികൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്ഥായിയായിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ,- സാധനസാമഗ്രികൾ വാങ്ങുന്നതിന് പ്രസ്തുത ചട്ടങ്ങളിലെ നടപടിക്രമം ആവശ്യമില്ലാത്തതാണ്.

17. പൊതുമരാമത്ത് പണിയുടെ സംക്ഷിപ്ത വിവരം ഗ്രാമസഭയിൽ വയ്ക്കുകയും പണി സ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന്.-(1) ഒരു പൊതുമരാമത്ത് പണിയെ സംബന്ധിച്ച്

(3)-ാം ഉപചട്ടത്തിൽ വിവരിച്ചിരിക്കുന്ന വസ്തുതകൾ പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും അവ പണി നടക്കുന്ന പ്രദേശത്തെ ഗ്രാമസഭയുടെ അല്ലെങ്കിൽ ഗ്രാമസഭകളുടെ അടുത്ത യോഗത്തിൽ അറിവിലേക്കായി വയ്ക്കക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ഗ്രാമസഭയിൽ വസ്തുതകൾ അറിയിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ ഗ്രാമസഭയുടെ കൺവീനറും ബ്ലോക്ക് പഞ്ചായത്തിന്റെ അല്ലെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ പണി നടക്കുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗവുമാണ്.

എന്നാൽ, ഏതെങ്കിലും ജില്ലാ/ബോക്ക് പഞ്ചായത്ത് അംഗത്തിന് ഗ്രാമസഭയിൽ ഹാജരായി വിവരം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരു അംഗത്തെയോ ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെയോ ഇതിലേക്കായി രേഖാമൂലം ചുമതലപ്പെടുത്തേണ്ടതാണ്.

(3) പഞ്ചായത്ത് നടത്തുന്ന പൊതുമരാമത്ത് പണിയുടെ സംക്ഷിപ്ത വിവരം അടങ്ങിയ ഒരു നോട്ടീസ് അതത് പണിസ്ഥലത്ത് പ്രകടമായി കാണാവുന്ന തരത്തിലും സ്ഥലത്തും പ്രദർശിപ്പിച്ചിരിക്കേണ്ടതും പ്രസ്തുത നോട്ടീസിൽ താഴെപ്പറയുന്ന കാര്യങ്ങൾ ആവശ്യം അടങ്ങിയിരിക്കേണ്ടതുമാണ്,

അതായത്:-

(i) പണിയുടെ പേര്;
(ii) പണി ചെയ്യിക്കുന്നത് കരാർ വ്യവസ്ഥയിലോ, പഞ്ചായത്ത് നേരിട്ടോ, ഗുണഭോക്തൃ സമിതി മുഖേനയോ എന്ന്;
ii) കരാറുകാരന്റെ, അല്ലെങ്കിൽ ഗുണഭോക്തൃ സമിതി കൺവീനറുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും പേരും മേൽവിലാസവും;
(iv) എസ്റ്റിമേറ്റ് തുകയും കാലാവധിയും;
(v) പണി തുടങ്ങിയ തീയതിയും ചെയ്തതു തീർക്കേണ്ട തീയതിയും;
vi) എസ്റ്റിമേറ്റിൽ പറയുന്ന സാധനസാമഗ്രികളുടെ വിവരണവും, ഗുണമേൻമയും അളവുകളും, വിലയും, സാധനങ്ങൾ എവിടെ നിന്നും, എങ്ങനെ പണിസ്ഥലത്തേക്ക് കൊണ്ടുവരുന്നു എന്നും;
vii) കരാറുകാരന് അനുവദിച്ച ടെൻഡർ നിരക്ക്;
(viii) പഞ്ചായത്ത് നേരിട്ട് പണി ചെയ്യിക്കുന്നതും ഗുണഭോക്സത്യ സമിതി മുഖേന പണി ചെയ്യിക്കുന്നതുമായ സംഗതിയിൽ, അനുവദിച്ച കമ്പോളവില, പണിക്കുവേണ്ടി നിയോഗിക്കുന്ന കൂലിക്കാരുടെ എണ്ണം, പണികൂലി, നിരക്ക് മുതലായവ;
x) പണിക്കുവേണ്ടി നൽകിയ മുൻകൂർ തുകയുടേയും മറ്റ് ആനുകൂല്യങ്ങളുടേയും വിവരം
(4) പൊതുമരാമത്തു പണികളുടെ അംഗീകരിച്ച ടെൻഡർ, എസ്റ്റിമേറ്റ്, പഞ്ചായത്ത് തീരുമാനിച്ച നിരക്ക്, അളവുകൾ, വാങ്ങിയ സാധനസാമഗ്രികളുടെ ബില്ലുകൾ, തുടങ്ങിയ എല്ലാ രേഖകളും പൊതുരേഖയായിരിക്കുന്നതും പകർപ്പ് ആവശ്യപ്പെടുന്ന ഏതൊരു ആളിനും അത്തരം രേഖയുടെ പകർപ്പ് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാൻ പഞ്ചായത്ത് ബാദ്ധ്യസ്ഥമായിരിക്കുന്നതുമാണ്.

18. സർക്കാർ വകുപ്പുകളിലെ നടപടിക്രമം പാലിക്കൽ:- ഈ ചട്ടങ്ങളിൽ മറ്റു വിധത്തിൽ പ്രത്യക്ഷമായി പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ ഒരു പൊതുമരാമത്ത് പണിയെ സംബന്ധിച്ച പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, ടെൻഡർ ക്ഷണിക്കൽ, പണിയുടെ നടത്തിപ്പ്, പണം നൽകൽ, അക്കൗണ്ട്സ് തയ്യാറാക്കൽ എന്നിവയ്ക്ക് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ തൽസമയം അനുവർത്തിച്ചുവരുന്ന നടപടിക്രമം പാലിക്കേണ്ടതാണ്.

19. ചട്ടങ്ങളുടെ വ്യാഖ്യാനം:- ഈ ചട്ടങ്ങളുടെ വ്യാഖ്യാനത്തെ സംബന്ധിച്ച എന്തെങ്കിലും സംശയമോ തർക്കമോ ഉണ്ടാകുന്നപക്ഷം അത് സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതും അതിൻമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ appended

appended

appended

appended

appended

appended

appended

appended

appended

appended

appended