Panchayat:Repo18/vol1-page0277

From Panchayatwiki
Revision as of 09:55, 4 January 2018 by Rejimon (talk | contribs) ('Sec. 235C കേരള പഞ്ചായത്ത് രാജ് ആക്റ്റ് 277 (ഡി) കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. 235C കേരള പഞ്ചായത്ത് രാജ് ആക്റ്റ് 277 (ഡി) കെട്ടിടത്തിലുള്ള നിലകളുടെ എണ്ണവും ഉയരവും മുറികളുടെ ഉയരവും; (ഇ) അകത്തോ പുറത്തോ വേണ്ടുവോളം തുറന്ന സ്ഥലവും വായു സഞ്ചാരത്തിന് വേണ്ടത്ര മാർഗ്ഗങ്ങളും ഏർപ്പെടുത്തൽ; (എഫ) അഗ്നിബാധയുണ്ടാകുമ്പോൾ പുറത്തുകടക്കാനുള്ള മാർഗ്ഗങ്ങൾ ഏർപ്പെടുത്തൽ; (ജി) മാലിന്യം നീക്കം ചെയ്യുന്നതിന് ഉപ്രപ്രവേശന മാർഗ്ഗങ്ങൾ ഏർപ്പെടുത്തൽ; (എച്ച്) പുറം ചുമരുകളുടെയും ഭാഗം തിരിക്കുന്ന ചുമരുകളുടെയും മേൽക്കൂരകളുടെയും തറകളുടെയും നിർമ്മാണത്തിനുള്ള സാമഗ്രികളും രീതികളും;

(ഐ) അടുപ്പുകളുടെയും പുകദ്വാരങ്ങളുടെയും പുകക്കുഴലുകളുടെയും കോണിപ്പടികളു ടെയും കക്കുസുകളുടെയും അഴുക്കു ചാലുകളുടെയും മലിനജലക്കുഴികളുടെയും നിർമ്മാണത്തി നുള്ള സ്ഥാനവും സാമഗ്രികളും രീതികളും; 

(ജെ) മുറ്റം കല്ലുപാകൽ; (കെ) എളുപ്പം തീ പിടിക്കുന്ന സാധനങ്ങൾ കെട്ടിടത്തിൽ ഉപയോഗിക്കുന്നതു സംബന്ധി ച്ചുള്ള നിയന്ത്രണങ്ങൾ.

235.ബി. കെട്ടിട സ്ഥാനവും കെട്ടിടങ്ങൾ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യലും.- കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതിനെയോ കെട്ടിടങ്ങൾ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനെയോ സംബന്ധിച്ച ഈ ഭാഗത്തിലും ഈ ആക്റ്റ് പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലും അല്ലെങ്കിൽ ബൈലാകളിലും ഉള്ള വ്യവസ്ഥ കളനുസരിച്ചല്ലാതെ മറ്റു വിധത്തിൽ ഭൂമിയുടെ യാതൊരു ഭാഗവും കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥാനമായി ഉപയോഗിക്കുകയോ ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

235 സി. പ്രത്യേക തെരുവുകളിലോ സ്ഥലങ്ങളിലോ ചില വിഭാഗങ്ങളിൽപ്പെട്ട കെട്ടി

ടങ്ങൾ മേലാൽ നിർമ്മിക്കുന്നതു നിയന്ത്രിക്കുവാൻ ഗ്രാമ പഞ്ചായത്തിനുള്ള അധി കാരം.-(1) (എ.) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവിലോ തെരുവുകളുടെ ഭാഗങ്ങളിലോ,- (i) തുടർച്ചയായുള്ള കെട്ടിടം അനുവദിക്കുന്നതാണെന്നും, (ii) അതിനുശേഷം നിർമ്മിക്കുന്നതോ പുനർനിർമ്മിക്കുന്നതോ ആയ എല്ലാ കെട്ടിടങ്ങളു ടെയും മുൻഭാഗത്തിന്റെ ഉയരവും നിർമ്മാണവും ശില്പകലാപരമായ അവയുടെ രൂപവിശേഷങ്ങളെ സംബന്ധിച്ചിടത്തോളം ആ സ്ഥലത്തിനു പറ്റിയതായി ഗ്രാമപഞ്ചായത്ത് കരുതുന്ന പ്രകാരം ആയി രിക്കണമെന്നും, അല്ലെങ്കിൽ