കേരള പഞ്ചായത്ത് രാജ് (ഇറക്കു സഥലങ്ങൾ, വിരാമ സ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ

From Panchayatwiki
Revision as of 11:28, 17 February 2018 by Jeli (talk | contribs) ('{{Panchayat:Repo18/vol1-page0459}} {{Panchayat:Repo18/vol1-page0460}} {{Panchayat:Repo18/vol1-page0461}} {{Panchayat:Repo1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കു സ്ഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, മറ്റു വാഹന സ്റ്റാൻഡുകൾ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1565/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 227, 228, 225 എന്നീ വകുപ്പുകൾ 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-

ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, മറ്റു വാഹന സ്റ്റാൻഡുകൾ) ചട്ടങ്ങൾ എന്നു പേരു പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(സി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഡി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പൊതുവായ ഇറക്കുസഥലങ്ങളോ, വിരാമ സ്ഥലങ്ങളോ, വണ്ടിത്താവളങ്ങളോ, മറ്റു വാഹന സ്റ്റാൻഡുകളോ ഏർപ്പെടുത്തുന്നതിന് മുമ്പ് ആക്ഷേപം ഉന്നയിക്കാൻ ഗ്രാമ പഞ്ചായത്ത് അവസരം നൽകേണ്ടതാണെന്ന്.-

(1) പൊതുവായ ഇറക്കുസഥലമോ വിരാമസ്ഥലമോ, വണ്ടിത്താവളമോ മറ്റു വാഹന സ്റ്റാൻഡോ, ഏർപ്പെടുത്താൻ ഒരു ഗ്രാമ പഞ്ചായത്ത് ഉദ്ദേശിക്കുമ്പോൾ, ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട ഒരു നോട്ടീസ് ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലത്തിലെയും പ്രാധാന്യമുള്ള ഏതെങ്കിലും സ്ഥലത്തും പ്രസിദ്ധീകരിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ പ്രചാരമുള്ള പ്രാദേശിക ഭാഷയിലുള്ള ഏതെങ്കിലും രണ്ട് ദിനപത്രത്തിലും പ്രസിദ്ധീകരിക്കേണ്ടതാണ്.

(2) ഇറക്കു സ്ഥലങ്ങളോ, വിരാമ സ്ഥലങ്ങളോ, വണ്ടിത്താവളങ്ങളോ മറ്റു വാഹനസ്റ്റാൻഡോ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സർവ്വേ നമ്പർ, വിസ്തീർണ്ണം എന്നിവ നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

4. ഗ്രാമ പഞ്ചായത്ത് ആക്ഷേപങ്ങൾ പരിഗണിക്കണമെന്ന്.-
പൊതുജനങ്ങളിൽ നിന്നും നിശ്ചിത ദിവസത്തിനുള്ളിൽ ലഭിക്കുന്ന ആക്ഷേപങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അംഗീകാരം ആവശ്യമില്ലാത്ത സംഗതികളിൽ, ഗ്രാമ പഞ്ചായത്ത് പരിഗണിച്ച് പതിനഞ്ച് ദിവസത്തിനകം തീർപ്പ് കൽപ്പിക്കേണ്ടതാണ്.
5. ഗ്രാമ പഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട അതോറിറ്റിയുടെ മുൻകുട്ടിയുള്ള അനുമതി വാങ്ങിയിരിക്കണമെന്ന്.-

മോട്ടോർ വാഹനങ്ങൾക്ക് ഏതെങ്കിലും പൊതുവായ സ്റ്റാൻഡോ വിരാമ സ്ഥലമോ തുറക്കുന്നതിന് മുമ്പ് റീജിയണൽ ട്രാൻസ്പോർട്ട അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം ഗ്രാമപഞ്ചായത്ത് വാങ്ങിയിരിക്കേണ്ടതാണ്.

6. വിരാമസ്ഥലങ്ങളോ, വണ്ടിത്താവളങ്ങളോ ആയി പ്രഖ്യാപിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ.-

ഒരു റോഡോ റോഡിന്റെ പാർശ്വത്തിലുള്ള സ്ഥലമോ സാധാരണയായി പൊതു വിരാമസ്ഥലമോ വണ്ടിത്താവളമോ ആയി പ്രഖ്യാപിക്കാൻ പാടുള്ളതല്ല.

എന്നാൽ, പ്രത്യേകമായ സംഗതികളിൽ റോഡിന് ആവശ്യമായ സ്ഥലമുണ്ടെന്ന് അഭിപ്രായമുള്ള പക്ഷം അങ്ങനെയുള്ള റോഡിന്റെ അധികാരം നിക്ഷിപ്തമായിരിക്കുന്ന അധികാരസ്ഥാനവുമായി ആലോചിച്ച്, ഒരു വിരാമ സ്ഥലമോ, വണ്ടിത്താവളമോ ഏർപ്പെടുത്താവുന്നതാണ്.

7. പൊതു ഇറക്കുസ്ഥലമോ, വിരാമസ്ഥലമോ വണ്ടിത്താവളമോ ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ മറ്റു സ്ഥലങ്ങൾ അങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്ന്.-

ഗ്രാമ പഞ്ചായത്ത് പൊതുവായ ഇറക്കുസഥലമോ, വിരാമ സ്ഥലമോ വണ്ടിത്താവളമോ ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന ദൂരപരിധിക്കകത്ത് ആരെങ്കിലും ഏതെങ്കിലും പൊതുസ്ഥലമോ പൊതുറോഡിന്റെ പാർശ്വമോ ഈ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നത് ഗ്രാമപഞ്ചായത്തിന് നിരോധിക്കാവുന്നതാണ്:

എന്നാൽ, ഈ ചട്ടത്തിൽ ഉൾക്കൊണ്ടിട്ടുള്ള യാതൊന്നും തന്നെ 1988-ലെ മോട്ടോർ വാഹന ആക്ടിന്റെ (1988-ലെ 59-ാം കേന്ദ്ര ആക്റ്റ്) അർത്ഥ വ്യാപ്തിയിൽ വരുന്ന ഒരു സ്റ്റേജ് ക്യാരേജ് അല്ലാത്ത ഏതെങ്കിലും മോട്ടോർ വാഹനത്തിന് ബാധകമായിരിക്കുന്നതല്ല.

വിശദീകരണം.- യാത്രക്കാരെ കയറ്റുന്നതിനായി ഉപയോഗിക്കുന്ന വാഹനം യാത്രക്കാരെയോ, അവരുടെ ലഗേജോ, ഇറക്കാനോ കയറ്റാനോ വേണ്ടി രണ്ട് മിനിട്ടിൽ കൂടുതലല്ലാത്ത സമയത്തേക്കുമാത്രം നിറുത്തുന്നുള്ളൂ എങ്കിലോ, അല്ലെങ്കിൽ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനം സാധനങ്ങൾ ഇറക്കാനും കയറ്റാനും ആവശ്യമായ സമയത്തേക്ക് മാത്രമേ അവിടെ നിറുത്തുന്നുള്ളൂ എങ്കിലോ, ഒരു പൊതുസ്ഥലമോ, പൊതു റോഡിന്റെ പാർശ്വങ്ങളോ പൊതുവിരാമ സ്ഥലമോ വണ്ടിത്താവളമോ ആയി ഉപയോഗിക്കുന്നതായി കരുതപ്പെടാവുന്നതല്ല.

8. പൊതുവായ ഇറക്കുസ്ഥലവും, വിരാമസ്ഥലവും, വണ്ടിത്താവളവും ഏർപ്പെടുത്തിയതു സംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന്.- ഒരു ഗ്രാമപഞ്ചായത്ത് ഒരു ഇറക്കു സ്ഥലമോ, വിരാമ സ്ഥലമോ, വണ്ടിത്താവളമോ ഏർപ്പെടുത്തുമ്പോൾ, അങ്ങനെ ഏർപ്പെടുത്തിയിരിക്കുന്ന വിവരവും അത് എവിടെയാണ് തുറക്കുന്നതെന്നും അത് ഉപയോഗിക്കുന്നതിന് കൊടുക്കേണ്ട ഫീസിന്റെ നിരക്കും സഹിതം ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഗ്രാമ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ്. ഗ്രാമ പഞ്ചായത്ത് നിർദ്ദേശിക്കുന്ന നിരക്ക് പ്രത്യേകമായി പറഞ്ഞുകൊണ്ടുള്ള നോട്ടീസ്, ഫീസ് വാങ്ങാൻ ചുമതലപ്പെടുത്തപ്പെട്ട ആളിന്റെ പേര്, മറ്റൊരു പൊതു വണ്ടിത്താവളമോ അതുപോലെയുള്ള സ്ഥലമോ തുറക്കുന്നതിൽ നിന്നും നിരോധിക്കപ്പെട്ടിട്ടുള്ള ദൂരപരിധി എന്നീ വിവരങ്ങളും പൊതു ഇറക്കുസഥലത്തിലും വിരാമസ്ഥലത്തിലും വണ്ടിത്താവളത്തിലും അനായാസമായി കാണത്തക്കവിധം നോട്ടീസ് ബോർഡിൽ പതിച്ചുവയ്ക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 9. ഫീസിന്റെ നിരക്കുകൾ- (1) താഴെപ്പറയുന്നതിൽ കൂടുതലല്ലാത്ത നിരക്കിൽ പൊതു വിരാ മസ്ഥലമോ വണ്ടിത്താവളമോ ഉപയോഗിക്കുന്നതിന് ഫീസ് ചുമത്തേണ്ടതാണ്, അതായത്,-

ഒരു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ലായെങ്കിൽ 24 മണിക്കുറിലധികമാകാത്ത സമയത്തേക്ക് ചുമത്താവുന്ന,ഏറ്റവും കൂടിയ ഫീസ്. രൂപ സൗകര്യങ്ങൾ ഏർപ്പെടു,ത്തിയിട്ടുണ്ടെങ്കിൽ 24 മണിക്കുറിലധികമാകാത്ത സമയത്തേക്ക് ചുമത്താവുന്ന ഏറ്റവും കൂടിയ ഫീസ്. രൂപ
(1) (2)
1. കൈവണ്ടി, റിക്ഷാ സൈക്കിൾ അല്ലെങ്കിൽ സൈക്കിൾ റിക്ഷാ ഓരോന്നിനും 1.OO 2.OO
2. ആട്ടോറിക്ഷ 2.OO 3.OO
3. മൃഗങ്ങൾ ഉപയോഗിച്ച് വലിക്കുന്ന വണ്ടികൾ ഓരോന്നിനും 2.OO 4.OO
4. മിനിബസ്, ടെമ്പോ, ടക്കർ, മിനി ലോറി എന്നീ വാഹനങ്ങൾ ഓരോന്നിനും 4.OO 8.OO
5. ബസ്, ലോറി എന്നിവയ്ക്ക് ഓരോന്നിനും 6.OO 1O.OO
6. കുതിര, കഴുത, കാള, പശു, എരുമ, പോത്ത് എന്നിവയ്ക്ക് ഓരോന്നിനും 1.OO 2.OO

കുറിപ്പ്:- ഏർപ്പെടുത്തേണ്ട ഏറ്റവും കുറഞ്ഞ സൗകര്യങ്ങൾ, യാത്രക്കാർക്കും വാഹനങ്ങൾക്കും, മൃഗങ്ങൾക്കുമുള്ള താവളവും, കുടിവെള്ള സൗകര്യങ്ങളും മുത്രപ്പുരയും ആയിരിക്കേണ്ടതാണ്.

(2) പൊതുവായ വിരാമസ്ഥലങ്ങളിൽ അല്ലെങ്കിൽ ഇറക്കു സ്ഥലങ്ങളിൽ ഒരു പ്രാവശ്യത്തെ വിരാമത്തിന്, താഴെ പറയുന്ന ഏറ്റവും കുറവും കൂടുതലുമായ നിരക്കിന് വിധേയമായി ഫീസ് ചുമത്തേണ്ടതാകുന്നു, അതായത്:-

കുറഞ്ഞത് രൂപ കൂടിയത് രൂപ
1.മോട്ടോർ ബോട്ട് അല്ലെങ്കിൽ സ്റ്റീംലാഞ്ച് 3.00 6.00
2. സ്റ്റീം അല്ലെങ്കിൽ മോട്ടോർ ടഗ് 4.00 10.00
3. ക്യാംപിൽ ബോട്ട് 1.00 2.00
4. ഒരു ടണ്ണാ അതിൽ കുറവോ ശേഷിയുള്ള വള്ളങ്ങൾ 1.00 2.00
5. ഒരു ടണ്ണിൽ കൂടുതലും 5 ടൺ വരെയും ശേഷിയുള്ള വള്ളങ്ങൾ 1.00 2.00
6. 5 ടണ്ണിൽ കൂടുതലും 10 ടൺവരെയും ശേഷിയുള്ള വള്ളങ്ങൾ 4.00 6.00
7.10 ടണ്ണിനു മുകളിൽ ശേഷിയുള്ള വള്ളങ്ങൾ 8.00 12.00
8. ചങ്ങാടം 1.00 2.00
9. 20 ടൺ വരെയുള്ള തടികളും വിറകുകളും 8.00 12.00
10. 20 ടൺ മുകളിലുളള തടികൾക്കും വിറകുകൾക്കുമുളള അധികം ടണ്ണിനും 1.00 2.00
This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ വിശദീകരണം.- 'ഒറ്റ വിരാമം' എന്നാൽ ഒരു പ്രാവശ്യത്തെ കയറ്റിറക്കിന് വേണ്ടി നിറുത്തുന്ന സ്ഥലത്തെ വിരാമം എന്നർത്ഥമാകുന്നു.

(3) പൊതുവായ ഇറക്കു സ്ഥലങ്ങളിൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന തിന് ചുമത്താവുന്ന ഫീസ് ഇപ്രകാരമാണ്:-

രുപ
1. 100 ചതുരശ്ര അടി സ്ഥലത്ത് ഒരു ദിവസത്തേക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിന് 5.00
2. ഒരു ദിവസത്തേക്ക്
(എ) ഒറ്റ മുറി വാടക 25.00
(ബി) ഇരട്ടമുറി വാടക 40.00
3. പൊതുവായ ഇറക്കു സ്ഥലത്ത് ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്യുന്നതിന് 5.00

വിശദീകരണം- ‘സ്റ്റേ' എന്നാൽ ഒരു സമയത്ത് കയറ്റാനോ ഇറക്കാനോ യഥാർത്ഥത്തിൽ ആവശ്യമായ സമയത്തിൽ കൂടുതലായ സമയം ഒരു വള്ളമോ ബോട്ടോ തങ്ങുന്നു എന്നർത്ഥമാകുന്നു.

10. ഫീസ് നൽകാത്ത സംഗതിയിലുള്ള നടപടിക്രമം.- ഈ ചട്ടങ്ങളും ആക്ടിന്റെ 227-ാം വകുപ്പ് (എ) എന്ന ഖണ്ഡവും കൂട്ടി വായിച്ച പ്രകാരം വാഹനത്തേയോ മൃഗത്തേയോ സംബന്ധിച്ച് ചുമത്തേണ്ടതായ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അടച്ചില്ലെങ്കിൽ അങ്ങനെയുള്ള ഫീസ് പിരിക്കാൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ തന്റെ അഭിപ്രായത്തിൽ കിട്ടാനുള്ള തുക, ഈടാക്കുന്നതിനും മതിയാകത്തക്കവിധത്തിൽ അങ്ങനെയുള്ള വാഹനത്തിലോ ആ വാഹനത്തോട് ചേർത്തു വെച്ചിട്ടുള്ള മൃഗത്തിന്റെ മേലോ ഉള്ള സാധനങ്ങളുടേയോ ചുമടിന്റെയോ ഭാഗം പിടിച്ചെടുക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെയുള്ള വാഹനത്തിലോ മൃഗത്തിലോ വച്ചിട്ടുള്ള ചുമടിന്റെ ഭാഗമോ സാധനങ്ങളോ ഇല്ലാത്ത സംഗതിയിലോ അല്ലെങ്കിൽ കിട്ടേണ്ടതുക അടയ്ക്കാൻ മതിയാകാത്ത സംഗതിയിലോ അയാൾക്ക് വാഹനത്തേയോ മൃഗത്തേയോ പിടിച്ചെടുക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യാവുന്നതാണ്.

11. പിടിച്ചെടുത്ത വസ്തു സെക്രട്ടറിക്കു അയച്ചുകൊടുക്കേണ്ടതും അദ്ദേഹം അതിനെപ്പറ്റിയുള്ള നോട്ടീസ് ഉടമസ്ഥന് നൽകേണ്ടതുമാണ്.- 10-ാം ചട്ടപ്രകാരം പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ഇരുപത്തിനാല് മണിക്കുറിനകം സെക്രട്ടറിക്കോ അല്ലെങ്കിൽ സ്വീകരിക്കാനും ആ വസ്തതു വിൽക്കാനും സെക്രട്ടറി അധികാരപ്പെടുത്തിയ ആൾക്കോ അയച്ചു കൊടുക്കേണ്ടതും, പിടിച്ചെടുത്ത വസ്തുവിന്റെ ഉടമസ്ഥന് സെക്രട്ടറി ഉടനെ തന്നെ നോട്ടീസ് നൽകേണ്ടതും ഉടമസ്ഥനെ അറിയില്ലെങ്കിലോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെപ്പറ്റി യാതൊരു അറിവും ഇല്ലെങ്കിൽ, അല്ലെങ്കിൽ അങ്ങനെയുള്ള അയാൾ ആ ഗ്രാമപഞ്ചായത്തു പ്രദേശത്തെ സ്ഥിരം താമസക്കാരനല്ലെങ്കിലോ വസ്തതു പിടിച്ചെടുത്ത സമയത്ത് ചുമതല വഹിച്ചിരുന്ന ആളിനോ നോട്ടീസ് നൽകുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ആളിനെ കണ്ടുകിട്ടുന്നില്ലെങ്കിൽ അപ്രകാരമുള്ള നോട്ടീസ് നടത്തുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ ഞായറാഴ്ച ഉൾപ്പെടാതെ രണ്ട് ദിവസം കഴിഞ്ഞ ശേഷം നോട്ടീസിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്തുവച്ച് വസ്തു പൊതുലേലം നടത്തി വിൽക്കുന്നതാണെന്ന് പറഞ്ഞുകൊണ്ട് ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.

12. അടയ്ക്കേണ്ടതായ തുക അടച്ചു കഴിയുമ്പോൾ വസ്തതു തിരികെ നൽകേണ്ടതാണെന്ന്.- വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഏത് സമയത്തും ഫീസിന്റെ ഇനത്തിൽ അടയ്ക്കേണ്ടതായ തുക പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും തടഞ്ഞു വച്ചതിനും ചെയ്തതു സംബന്ധമായി നേരിട്ടുള്ള ചെലവുകളുടെ വകയിൽ അൻപതു പൈസ ചാർജ് ഇനം സഹിതം, സെക്രട്ടറിയേയോ മുമ്പു പറഞ്ഞതുപോലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനെയോ ഏൽപ്പിക്കുന്നെങ്കിൽ, പിടിച്ചെടുത്ത വസ്തു ഉടനെതന്നെ തിരിച്ചു നൽകേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

13. തുക അടച്ചില്ലെങ്കിൽ വസ്തു വിൽക്കാമെന്ന്.-

(1) അപ്രകാരമുള്ള തുക അടച്ചില്ലെങ്കിൽ വസ്തതു വിൽക്കാവുന്നതും അങ്ങനെ വിറ്റുകിട്ടുന്ന സംഖ്യ-

(i) ഫീസ് വകയായി കൊടുക്കാനുള്ള തുകയും;

(ii) സെക്രട്ടറി നിർദ്ദേശിക്കുന്ന പ്രകാരമുള്ള ഫീസിന്റെ തുകയിൽ കവിയാത്തിടത്തോളമുള്ള പിഴയും,

(iii) പിടിച്ചെടുക്കലും തടഞ്ഞുവയ്ക്കലും വിൽപ്പനയും സംബന്ധമായി നേരിടേണ്ടിവന്ന ചെലവുകളും നൽകുന്നതിലേക്കായി വിനിയോഗിക്കേണ്ടതാകുന്നു.

(2) വിറ്റുകിട്ടിയ തുകയിൽ അധികം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് വസ്തുവിന്റെ ഉടമസ്ഥനേയോ അതു പിടിച്ചെടുത്ത സമയത്ത് വസ്തുവിന്റെ ചുമതലയുണ്ടായിരുന്ന ആൾക്കോ നൽകേണ്ടതാണ്.

14. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കും മോട്ടോർ വാഹനത്തിനും വേണ്ടി ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ.- (1)

ഗ്രാമപഞ്ചായത്ത് മോട്ടോർ വാഹനത്തിനുവേണ്ടിയുള്ള പൊതുവായ വണ്ടിത്താവളത്തിലും പാർക്കു ചെയ്യുന്ന സ്ഥലങ്ങളിലും താഴെ പറയുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്,-

(i) യാത്രക്കാർക്കു വിശ്രമമുറിയും സ്റ്റാൻഡിൽ കൂടി കടന്നുപോകുന്ന ബസ്സുകൾക്ക് പാർക്കു ചെയ്യാൻ മതിയാവുന്നത്ര സ്ഥലസൗകര്യവും;

(ii) ടോയിലറ്റും മൂത്രപ്പുരയും;

(iii) കുടിവെള്ള സൗകര്യം;

(iv) എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രഥമ ശുശ്രൂഷായൂണിറ്റ്;

(v) അഗ്നിശമന യൂണിറ്റ്;

(vi) ക്യാന്റീൻ;

(vii) പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിലെങ്കിലും ക്ലോക്കു റൂം;

(viii) വിവരങ്ങൾ കാണിക്കുന്ന ബോർഡുകൾ-

(എ) ലഭ്യമായ സൗകര്യങ്ങളെ സംബന്ധിച്ചും അവ ഉപയോഗിക്കുന്നതിന് നിബന്ധനകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെപ്പറ്റിയും;

(ബി) അവിടെ കൂടിപോകുന്ന ബസിന്റെ സമയത്തെ സംബന്ധിച്ച്;

(സി) അടുത്ത് റെയിൽവേ സ്റ്റേഷനുണ്ടെങ്കിൽ ട്രയിൻ സമയം സംബന്ധിച്ച്;

(ഡി) പ്രധാനപ്പെട്ട പ്രാദേശിക സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ;

(ഇ) ഗ്രാമ പഞ്ചായത്തിന് ആവശ്യമെന്ന് തോന്നുന്ന മറ്റു വിവരങ്ങൾ സംബന്ധിച്ച്;

(ix) ആവശ്യമെങ്കിൽ ബസ് എത്തിച്ചേരുന്നതും പുറപ്പെടുന്നതും അറിയിക്കുന്ന പൊതു അനൗൺസ്മെന്റ് സിസ്റ്റം;

(x) വാഹനത്തിന്റെ ചെറിയ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടിയുള്ള റിപ്പയറിംഗ് ഷെസ്സുകൾ;

(xi) മോട്ടോർ വാഹനത്തിലെ ജീവനക്കാർക്ക് വിശ്രമസ്ഥലമായി ഉപയോഗിക്കാൻ പറ്റിയ ഒരു ആഫീസ്;

(2) ഓരോ വർഷവും ക്യാന്റീൻ നടത്തുന്നതിനും, അനൗൺസ്മെന്റ് സിസ്റ്റത്തിനും, ടോയിലറ്റും മുതപ്പുരയും പരിപാലിക്കുന്നതിനും, ഗ്രാമപഞ്ചായത്ത് പൊതുജനങ്ങളിൽ നിന്ന് കട്ടേഷൻ ക്ഷണിക്കേണ്ടതും ഗ്രാമപഞ്ചായത്ത് ചുമത്താവുന്ന നിബന്ധനകൾക്കു വിധേയമായി പെർമിറ്റ് നൽകിക്കൊണ്ട് അപ്രകാരമുള്ള അവകാശങ്ങൾ ഏൽപ്പിച്ചുകൊടുക്കാവുന്നതുമാണ്.

15. പൊതു വിരാമസ്ഥലങ്ങളും ഇറക്കുസഥലങ്ങളും വണ്ടിത്താവളങ്ങളും എല്ലാവർക്കും തുറന്നു കൊടുക്കണമെന്ന്.-
ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും, പൊതു വിരാമസ്ഥലവും ഇറക്കുസ്ഥലവും വണ്ടിത്താവളവും തുറന്നു കൊടുക്കേണ്ടതാണ്.
This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

16. വിരാമസ്ഥലങ്ങളെയും ഇറക്കുസഥലങ്ങളെയും വണ്ടിത്താവളങ്ങളെയും ആശ്രയിക്കുന്ന ആളുകൾ സെക്രട്ടറിയുടെ ഉത്തരവുകൾ അനുസരിക്കേണ്ടതാണെന്ന്.-

പൊതു വിരാമസ്ഥലങ്ങളെയും ഇറക്കു സ്ഥലങ്ങളെയും വണ്ടിത്താവളങ്ങളെയും ആശ്രയിക്കുന്ന ഓരോ വ്യക്തികളും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തപ്പെട്ട ആളോ നൽകുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും അനുസരിക്കേണ്ടതാണ്.

17. പൊതു ഇറക്കുസഥലങ്ങളിലും വിരാമസ്ഥലങ്ങളിലും വണ്ടിത്താവളങ്ങളിലും യാചക നിരോധനം ഏർപ്പെടുത്തണമെന്ന്.-

പൊതു ഇറക്കുസഥലങ്ങളിലും, വിരാമസ്ഥലങ്ങളിലും, വണ്ടിത്താവളങ്ങളിലും യാതൊരുവിധ യാചക പ്രവൃത്തിയിലും ഏർപ്പെടാൻ പാടില്ലാത്തതാകുന്നു.

18. പരിശോധന.-

വിരാമസ്ഥലങ്ങളും ഇറക്കുസ്ഥലങ്ങളും വണ്ടിത്താവളങ്ങളും കളക്ടർക്കോ അദ്ദേഹം ഈ ആവശ്യത്തിനായി അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏത് സമയത്തും പരിശോധിക്കുന്നതിന് സൗകര്യം നൽകേണ്ടതാണ്.

19. വിരാമസ്ഥലങ്ങളുടെ ഭാഗങ്ങൾ വാടകയ്ക്ക് നൽകൽ.-

(1) നിലവിലുള്ള കുത്തക പാട്ടത്തിനോ മറ്റു അവകാശങ്ങൾക്കോ വിധേയമായി, വിരാമ സ്ഥലത്തിന്റേയോ ഇറക്കു സ്ഥലത്തിന്റേയോ വണ്ടിത്താവളത്തിന്റേയോ മറ്റു വാഹന സ്റ്റാന്റുകളുടെയോ അനുയോജ്യമായ ഭാഗങ്ങൾ തുണ്ടുതുണ്ടാക്കി ലേലം വിളിച്ചോ അല്ലാതെയോ ഉയർന്ന നിരക്കിൽ ലേലം പിടിക്കുന്നയാൾക്ക് ഒരു വർഷത്തിൽ കൂടാത്ത കാലത്തേക്ക് ഉചിതമെന്ന് തോന്നുന്ന പ്രകാരമുള്ള നിബന്ധനകൾക്കു വിധേയമായി പാട്ടത്തിനു കൊടുക്കാൻ ഏർപ്പാടു ചെയ്യാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. അങ്ങനെ നൽകിയ ഭാഗങ്ങൾ ഒഴികെയുള്ള ഭാഗം വിരാമസ്ഥലമോ വണ്ടിത്താവളമോ ഇറക്കുസഥലമോ മറ്റു വാഹന സ്റ്റാന്റോ ആയും അവിടേക്കു വരുന്ന പൊതുജനങ്ങളുടെ ഉപയോഗത്തിനായും ലഭ്യമാക്കേണ്ടതാണ്.

(2) ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന ഫോറത്തിൽ ഒരു പെർമിറ്റ് സെക്രട്ടറി ഒപ്പിട്ട് (1)-ാം ഉപചട്ടത്തിൽ പറഞ്ഞതുപോലെ പെർമിറ്റിന്റെ നിബന്ധനകൾ എല്ലാം വ്യക്തമാക്കിക്കൊണ്ട് പാട്ടം വാങ്ങുന്ന ആളിന് നൽകേണ്ടതാണ്.

(3) പാട്ടത്തിന് ലഭിച്ച സ്ഥലം യാതൊരാളും സെക്രട്ടറിയുടെ മുൻകൂർ അനുമതി കൂടാതെ വീണ്ടും പണയപ്പെടുത്തിയോ, മറ്റു വിധത്തിലോ ആ സ്ഥലത്തിന്റെ കൈവശാവകാശം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

20. ഫീസ് പിരിക്കാനുള്ള അധികാരം കൈമാറ്റം ചെയ്യൽ.-

(1) വിരാമസ്ഥലമായോ ഇറക്കു സ്ഥലമായോ, വണ്ടിത്താവളമായോ ഉപയോഗിക്കുന്ന സ്ഥലത്തിന് ഫീസ് ചുമത്താനുള്ള അധികാരം ഗ്രാമ പഞ്ചായത്ത് പൊതുലേലം വഴി ഏറ്റവും ഉയർന്ന നിരക്കിൽ ലേലം പിടിക്കുന്ന ആളിന് ഒരു സമയം ഒരു വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് നൽകാവുന്നതും അപ്രകാരമുള്ള പാട്ടക്കാരൻ ഗ്രാമപഞ്ചായത്തു നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാൾ ഉയർന്ന നിരക്കിൽ ഫീസു ചുമത്താൻ പാടില്ലാത്തതും 19-ാം ചട്ടപ്രകാരം പാട്ടം കൊടുത്തിട്ടുള്ള സ്ഥലങ്ങളിലെ പാട്ടക്കാരിൽ നിന്ന് യാതൊരു ഫീസും ചുമത്താൻ അധികാരമുണ്ടായിരിക്കുന്നതല്ലാത്തതുമാണ്.

(2) ഫീസ് പിരിച്ചെടുക്കാൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാരും, ഫീസ് പിരിച്ചെടുക്കാൻ വേണ്ടി പാട്ടം പിടിച്ചിരിക്കുന്നവരും, അവർ പിരിച്ചെടുക്കുന്ന തുകയ്ക്കു രസീതു നൽകിയിരിക്കേണ്ടതാണ്.

(3) പാട്ടം പിടിച്ചിരിക്കുന്ന ആൾ, ആ സ്ഥലങ്ങൾ വൃത്തിയായി, സൂക്ഷിക്കേണ്ടതും പൊതു ജനങ്ങൾക്കു ശല്യവും അസൗകര്യവും ഉണ്ടാക്കുന്ന ചീത്ത വസ്തുക്കളും മാലിന്യങ്ങളും പരിസരത്തു നിന്നും നീക്കം ചെയ്തിരിക്കേണ്ടതുമാണ്.

21. നേരിട്ട ഫീസ് പിരിക്കൽ.- ഏതെങ്കിലും കാരണവശാൽ ഫീസ് പിരിക്കാനുള്ള അധികാരം ലേല പ്രകാരം വിൽക്കുന്നതു അസാദ്ധ്യമാണെന്നു കാണുന്ന സംഗതിയിൽ ഗ്രാമപഞ്ചായത്ത് നേരിട്ട് ഫീസ് പിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

22. സ്വകാര്യ വണ്ടിത്താവളങ്ങൾക്ക് ലൈസൻസിനുവേണ്ടിയോ ലൈസൻസു പുതുക്കുന്നതിനു വേണ്ടിയോ ഉള്ള അപേക്ഷ.-

(1) ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാനോ ലൈസൻസു പുതുക്കാനോ വേണ്ടിയുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു നൽകേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷയിൽ-

(i) സ്ഥലപ്പേര്, സർവ്വേ നമ്പർ, പുതിയ വണ്ടിത്താവളങ്ങൾ സ്ഥാപിക്കാനോ നിലവിലുള്ളത് തുടർന്നുകൊണ്ടുപോകുവാനോ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിരുകൾ മുതലായ വിവരങ്ങൾ;

(ii) നിലവിലുള്ള വണ്ടിത്താവളങ്ങൾ-ഏറ്റവും അടുത്തുള്ളത് എവിടെയാണോ ആ സ്ഥലത്തിന്റെ പേര്;

(iii) രണ്ടിനുമിടയ്ക്കുള്ള ദൂരം;

(iv) അപേക്ഷകന്റെ പേര്, വയസ്, ജോലിയും താമസ സ്ഥലവും;

(V) ആ സ്ഥലത്തിന്മേൽ അപേക്ഷകനുള്ള അധികാരത്തിന്റെ സ്വഭാവവും പരിധിയും;

(vi) നിലവിലുള്ള വണ്ടിത്താവളത്തിന്റെ സംഗതിയിൽ, ആ സ്ഥലം എത്ര നാളായി വണ്ടിത്താവളമായി നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നു; എന്നീ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

(2) വണ്ടിത്താവളത്തോട് അനുബന്ധിച്ച് കന്നുകാലിത്താവളങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംഗതിയിൽ സ്ഥലത്തിന്റെ അതിരും, എടുപ്പുകളും, പ്രവേശന കവാടങ്ങളും വഴികളും, ഗേറ്റുകളും, ഡ്രെയിനേജുകളും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ നിലവിലുള്ളതോ ആയ കക്കുസുകളുടേയും മുത്രപ്പുരകൾക്കുള്ള സ്ഥാനം മുതലായവയുടെ സ്കെച്ച് അപേക്ഷയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.

(3) അപേക്ഷകനോ അപേക്ഷകരോ പുതിയ വണ്ടിത്താവളം തുറക്കാനുള്ള ലൈസൻസിനു വേണ്ടിയുള്ള അപേക്ഷയോടൊപ്പം വണ്ടിത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച വിജ്ഞാപനത്തിന്റെ പ്രസിദ്ധീകരണ ചാർജ്ജിന്റെ ചെലവിലേക്കായി സെക്രട്ടറി ആവശ്യപ്പെടുന്ന തുക നിക്ഷേപിക്കേണ്ടതും അങ്ങനെയുള്ള നിക്ഷേപങ്ങളോടു കൂടിയല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ലാത്തതുമാണ്.

23. ലൈസൻസിനു വേണ്ടിയുള്ള അപേക്ഷകളിൻമേൽ ഗ്രാമപഞ്ചായത്ത് തീരുമാനമെടുക്കേണ്ടതാണെന്ന്.-

സ്വകാര്യ വണ്ടിത്താവളങ്ങൾ തുറക്കാനുള്ള ലൈസൻസിനുവേണ്ടിയുള്ള എല്ലാ അപേക്ഷകളിൻമേലും ഗ്രാമപഞ്ചായത്ത് തീരുമാനമെടുക്കേണ്ടതാണ്;

എന്നാൽ, മോട്ടോർ വാഹനങ്ങൾക്ക് വേണ്ടിയുള്ള ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാൻ അനുവാദം കൊടുക്കുന്നതിനുമുമ്പ് ഗ്രാമ പഞ്ചായത്ത് റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതാണ്. ഈ ചട്ടത്തോടനുബന്ധിച്ചുള്ള ഫോറത്തിൽ ആയിരിക്കണം. ലൈസൻസ് നൽകേണ്ടത്.

24. സാമ്പത്തിക വർഷാവസാനം ലൈസൻസ് കാലഹരണപ്പെടുമെന്ന്.-

ഈ ചട്ടപ്രകാരം നൽകിയിട്ടുള്ള ഓരോ ലൈസൻസും ഏതു സാമ്പത്തിക വർഷത്തിലേക്ക് വേണ്ടിയാണോ നൽകപ്പെട്ടിട്ടുള്ളത്, ആ സാമ്പത്തിക വർഷാവസാനം, കാലഹരണപ്പെടുന്നതാണ്.

25. ലൈസൻസ് ഫീസുകൾ.-

(1) ഒരു പുതിയ ലൈസൻസ് അനുവദിക്കാനുള്ള ഫീസ് ആക്ടിലെ 228-ാം വകുപ്പ് (5)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ഏറ്റവും കൂടിയ തുകയ്ക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ടതാണ്.

(2) ലൈസൻസു പുതുക്കുന്നതിനുള്ള ഫീസ് ആദ്യ ലൈസൻസിനു വേണ്ടിയുള്ള തുക തന്നെയായിരിക്കേണ്ടതാണ്.

26. സെക്രട്ടറിയുടെ ഉത്തരവുകൾ ലൈസൻസുള്ളാൾ പാലിക്കണമെന്ന്.-

ഒരുസ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുള്ളയാൾ സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ആളോ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടുകൂടി രേഖാമൂലം നൽകുന്ന എല്ലാ ഉത്തരവുകളും പാലിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

27. സ്വകാര്യ വണ്ടിത്താവളങ്ങളുടെ ഫീസ് നിരക്ക്.-

സ്വകാര്യ വണ്ടിത്താവളങ്ങളിലെ ഫീസ് 9-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൂടുതലാകാൻ പാടുള്ളതല്ല.

28. നിബന്ധനകൾ ലംഘിക്കപ്പെടുന്നതിൻമേൽ ലൈസൻസുള്ളയാളിന്റെ ബാദ്ധ്യത.-

സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുള്ളയാൾ അയാളുടെ ഏജന്റിന്റെയോ പാട്ടക്കാരന്റെയോ ജോലിക്കാരന്റെയോ ഭാഗത്തുനിന്ന് ലൈസൻസിന്റെ ഏതെങ്കിലും നിബന്ധനകളുടെ ലംഘനമുണ്ടായാൽ ആയതിന് വണ്ടിത്താവളത്തിന്റെ ലൈസൻസ് ഉടമ ഉത്തരവാദിയായിരിക്കുന്നതാണ്.

29. പൊതു വണ്ടിത്താവളങ്ങളെ സംബന്ധിക്കുന്ന ചില ചട്ടങ്ങൾ സ്വകാര്യ വണ്ടിത്താ വളങ്ങൾക്ക് ബാധകമായിരിക്കുമെന്ന്.-
ഈ ചട്ടങ്ങളിലെ 15 മുതൽ 18 വരെയുള്ള ചട്ടങ്ങൾ സ്വകാര്യവണ്ടിത്താവളങ്ങൾക്കും ബാധകമായിരിക്കുന്നതാണ്.
30. ചട്ടങ്ങൾ ലംഘിച്ചാലുള്ള ശിക്ഷ.-

16, 17, 26, 27 എന്നീ ചട്ടങ്ങൾ ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ അൻപതു രൂപയിൽ കൂടാത്ത പിഴയ്ക്കു വിധേയനായിരിക്കുന്നതും കുറ്റം തുടർന്നു പോകുകയാണെങ്കിൽ കുറ്റം തുടർന്നു വരുന്ന ഓരോ ദിവസത്തിനും, പത്തു രൂപ വീതമുള്ള അധി കപ്പിഴയ്ക്കും വിധേയനായിരിക്കുന്നതാണ്.

ലൈസൻസിന്റെ ഫോറം
(23-ാം ചട്ടം കാണുക)
.................................................................... ഗ്രാമപഞ്ചായത്ത്
ലൈസൻസ് .............................. നമ്പർ 20.............

.

1994-ലെ പഞ്ചായത്ത് രാജ് ആക്ടിന്റെ (1994-ലെ 13) 228-ാം വകുപ്പിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായി ................................................................. ഗ്രാമപഞ്ചായത്തിൽ ............................................................................. വില്ലേജിൽ ........................ സർവ്വേ നമ്പരിൽപ്പെട്ട ........................................................ സ്ഥലത്ത് ............................................................. പേര് ................................................................................................................................ (വിലാസം) ........................................................... എന്നയാൾക്ക് - .................................... മുതൽ ................................................. വരെ ലൈസൻസിനുള്ള ഫീസായി............................................. രൂപ ....................................... പൈസ മുൻകൂർ അടയ്ക്കുന്നതിൻമേൽ ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാൻ ഇതിനാൽ അനുവദിച്ചിരിക്കുന്നു.

2. ലൈസൻസ് ലൈസൻസിനുള്ള ആളിന്റെ കൈവശം തന്നെ ആയിരിക്കേണ്ടതും, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോ അദ്ദേഹം ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ, സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ജില്ലാ കളക്ടറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കേണ്ടതാണ്.

3. ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ സെക്രട്ടറിയോ അവർ ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഗ്രാമപഞ്ചായത്തു വകുപ്പിലെ പബ്ലിക് ഹെൽത്ത് ആഫീസർമാരോ ജില്ലാ കളക്ടറോ അദ്ദേഹം ഈ കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ പ്രസ്തുത വണ്ടിത്താവളം പരിശോധിക്കുന്നതിന് എല്ലായിപ്പോഴും സൗകര്യപ്പെടുത്തേണ്ടതാണ്.

4. 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, ചട്ടങ്ങളുടെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം ലൈസൻസ് പിടിച്ചെടുക്കുന്നതിലും റദ്ദാക്കുന്നതിലും കലാശിക്കുന്നതാണ്.

സ്ഥ‌ലം :

സെക്രട്ടറി

തീയതി:

................................ഗ്രാമപഞ്ചായത്ത്.
This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ