കേരള പഞ്ചായത്ത് രാജ് (പ്രദർശന നികുതി ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ,

From Panchayatwiki
Revision as of 08:59, 17 February 2018 by Dinil (talk | contribs) ('{{Panchayat:Repo18/vol1-page0450}} {{Panchayat:Repo18/vol1-page0451}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1995-ലെ കേരള പഞ്ചായത്ത് രാജ (പ്രദർശന നികുതി ചുമത്തിലും ഈടാക്കലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1466/95.-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പും 246, 255 എന്നീ വകുപ്പുകളും 254-ാം വകുപ്പുകളുമായി കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-
(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് പ്രദർശന നികുതി ചുമത്തലും ഈടാക്കലും ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

=

2. നിർവ്വചനങ്ങൾ.- =====

ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;

(സി) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(ഡി) 'നികുതി' എന്നാൽ 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന പ്രദർശന നികുതി എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പ്രദർശന നികുതി നിരക്ക്.-

(1) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരമുള്ള പ്രദർശന നികുതി എല്ലാ പ്രദർശനങ്ങൾക്കും താഴെ പറയുന്ന കുറഞ്ഞ നിരക്കുകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ചുമത്തേണ്ടതാണ്, അതായത്:-

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ഓരോ പ്രദർശനത്തിനും ഉള്ള നിരക്ക്

1. ലൈസൻസ് നൽകപ്പെട്ട തിയേറ്ററുകളിൽ പതിവ് സിനിമാ പ്രദർശനം - അഞ്ച് രൂപ
2. മറ്റ് സിനിമാ പ്രദർശനങ്ങൾ - ഇരുപത് രൂപ
3. നൃത്തം, നാടകം, അല്ലെങ്കിൽ സർക്കസ് പ്രകടനങ്ങൾ - പത്ത് രൂപ
4. മറ്റ് പ്രദർശനങ്ങൾ - അമ്പത് രൂപ

വിശദീകരണം.- (4)-ാം ഇനത്തിൽ വിവരിക്കുന്ന മറ്റു പ്രദർശനങ്ങൾ ഒരു സ്ഥലത്ത് ഒരു ദിവസം ഒരു മണിക്കുറിൽ അധികം ഇടവേള ഇല്ലാതെ നടത്തുന്ന രണ്ടു പ്രദർശനങ്ങളെ ഒരു പ്രദർശനമായി കണക്കാക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ട പ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കുകൾ ഓരോ രണ്ടുവർഷം കൂടുമ്പോഴും പുതുക്കി നിശ്ചയിക്കാവുന്നതാണ്.

4. പ്രദർശന നടത്തിപ്പിനുള്ള നടപടിക്രമം.-
(1) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പു പ്രകാരം നികുതി നൽകാൻ ബാദ്ധ്യസ്ഥനായ ആൾ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും മുൻപുതന്നെ നടത്താൻ പോകുന്ന പ്രദർശനത്തെ സംബന്ധിക്കുന്ന വിശദ വിവരങ്ങളും സ്ഥലവും തീയതിയും സമയവും സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരിക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള അറിയിപ്പ് കൈപ്പറ്റിയാലുടൻ തന്നെ സെക്രട്ടറി നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥനായ ആൾ സമയാസമയങ്ങളിൽ നൽകേണ്ട നികുതി തുകയും, നികുതി യഥാവിധി നൽകുമെന്ന് ഉറപ്പുവരുത്താനായി ഒരു ജാമ്യത്തുകയും, ജാമ്യത്തിന്റെ രീതിയും ജാമ്യം നൽകേണ്ട സമയപരിധിയും നിശ്ചയിക്കേണ്ടതും അതു പ്രകാരമുള്ള നോട്ടീസ് നൽകേണ്ടതുമാകുന്നു.

(3) (2)-ാം ഉപചട്ടപ്രകാരം നൽകപ്പെട്ട ജാമ്യത്തുക പഞ്ചായത്തു ഫണ്ടിൽ നിക്ഷേപമായി സൂക്ഷിക്കേണ്ടതും നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥനായ ആൾ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം മുൻകൂട്ടിയുള്ള അറിയിപ്പ് ഒന്നും കൂടാതെ തന്നെ ആ തുകയിൽ നിന്നും നികുതി തുക കുറവു ചെയ്യാവുന്നതാണ്.

5. നികുതി അടയ്ക്കൽ.-
(1) 200-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പ്രദർശന നികുതി അടയ്ക്കക്കേണ്ട ആൾ പ്രദർശനം നടത്തിയ ദിവസത്തിന്റെ തൊട്ടടുത്തു വരുന്ന പ്രവൃത്തി ദിവസം തന്നെ അടയ്ക്കക്കേണ്ട നികുതി തുക പഞ്ചായത്തിൽ അടയ്ക്കക്കേണ്ടതാണ്.

(2) സാധാരണ നടത്തുന്ന സിനിമാ പ്രദർശനത്തിന്റെ സംഗതിയിൽ ആഴ്ചയിലൊരിക്കൽ വീതം നികുതി അടയ്ക്കാനുള്ള അനുമതി സെക്രട്ടറിയുടെ ഉത്തരവുമൂലം നൽകാവുന്നതാണ്.

(3) (2)-ാം ഉപചട്ടപ്രകാരം നൽകിയിട്ടുള്ള അനുമതിയുടെ സംഗതിയിൽ എല്ലാ തിങ്കളാഴ്ചയും, ആ ദിവസം പ്രവൃത്തി ദിവസമല്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും പ്രദർശന നികുതി അടയ്ക്കേണ്ടതാണ്.

6. വീഴ്ച വരുത്തിയാൽ ഉള്ള ശിക്ഷ.-

പഞ്ചായത്തിൽ നിന്നും നോട്ടീസ് കിട്ടിയശേഷം, ആ നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ നികുതി തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഏതൊരാൾക്കും, കുറ്റ സ്ഥാപനത്തിന്മേൽ, 100 രൂപ വരെ ആകാവുന്ന പിഴശിക്ഷ നൽകാവുന്നതാണ്.

7. കുറ്റം രാജിയാക്കൽ.-

ഏതെങ്കിലും ആൾ ഈ ചട്ടങ്ങളുടെ ലംഘനം നടത്തിയ സംഗതിയിൽ അങ്ങനെയുള്ള കുറ്റം രാജി ആക്കുന്നതിലേക്കായി അങ്ങനെയുള്ള ആൾ നൽകേണ്ട നികുതിതുകയ്ക്കു പുറമേ നൂറു രൂപ കുടി പിഴയായി സ്വീകരിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് സെക്ര ടടറി കുറ്റം രാജിയാക്കാവുന്നതാണ്.