കേരള പഞ്ചായത്ത് രാജ് (പ്രസിഡണ്ടിന്റേയും വൈസ്പ്രസിഡണ്ടിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ,

From Panchayatwiki
Revision as of 09:02, 16 February 2018 by Jeli (talk | contribs) ('{{Panchayat:Repo18/vol1-page0424}} {{Panchayat:Repo18/vol1-page0425}} {{Panchayat:Repo18/vol1-page0426}} {{Panchayat:Repo1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ

എസ്.ആർ.ഒ.നമ്പർ 259/95.- 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994-ലെ 13) 153-ാം വകുപ്പും 254-ാം വകുപ്പും കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1)
ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ്) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്തുരാജ് ആക്ട് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) 'ഫോറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫോറം എന്ന് അർത്ഥമാകുന്നു;

(സി) 'വകുപ്പ്' എന്നാൽ ആക്ടിന്റെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(ഡി) 'വരണാധികാരി' എന്നാൽ ആക്ടിന്റെ 153-ാം വകുപ്പ് (6)-ാം ഉപവകുപ്പു പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. സംവരണം ചെയ്യപ്പെട്ടിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വിവിധ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട രീതി.-
സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേക്കോ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കോ, ജില്ലാ പഞ്ചായത്തുകളിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ 153-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ സ്ത്രീകൾക്കായോ, പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായോ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങൾ, തൊട്ടടുത്തുവരുന്ന പൊതു തിരഞ്ഞടുപ്പിൽ അതേ പഞ്ചായത്തുകൾക്കു തന്നെ സംവരണം ചെയ്യപ്പെടുവാൻ പാടില്ലാത്തതാണ്.

(2) 38-ാം വകുപ്പ് (2)-ം ഉപവകുപ്പു പ്രകാരമുള്ള പൊതു തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ്, സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്യേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

4. ആകസ്മിക ഒഴിവുകൾ അറിയിക്കുന്ന രീതിയും സമയപരിധിയും.-

ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്ഥാനത്തിൽ ഉണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

5. തിരഞ്ഞെടുപ്പു യോഗം നടത്തേണ്ട രീതി.-

(1) പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ, അല്ലെങ്കിൽ രണ്ടു പേരുടേയുമോ തിരഞ്ഞെടുപ്പ് ഈ ആവശ്യത്തിലേക്കായി വരണാധികാരി പ്രത്യേകം വിളിച്ചു കൂട്ടിയ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗത്തിൽ വച്ചു നടത്തേണ്ടതും പ്രസ്തുത യോഗം കഴിയുന്നിടത്തോളം ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആഫീസിൽ വച്ചായിരിക്കേണ്ടതുമാണ്.

(2) ഒരു സാധാരണ ഒഴിവിന്റെ കാര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് ആഴ്ചക്കുള്ളിലും ഒരു ആകസ്മിക ഒഴിവിന്റെ കാര്യത്തിൽ, ഒഴിവ് ഉണ്ടായതിനുശേഷം എത്രയും പെട്ടെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള ദിവസം അത്തരം യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

(3) വരണാധികാരി, യോഗം നടത്തുന്ന തീയതി, സമയം, സ്ഥലം എന്നിവയുടെ നോട്ടീസ് അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് യോഗത്തീയതിക്ക് ഏഴു പൂർണ്ണ ദിവസങ്ങൾക്ക് മുമ്പായെങ്കിലും നൽകേണ്ടതും, അത്തരം നോട്ടീസിന്റെ ഒരു പകർപ്പ്, ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

എന്നാൽ, 38-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നടത്തുന്ന ഒരു പൊതു തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടത്തുന്ന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, അങ്ങനെയുള്ള നോട്ടീസ് മൂന്നു പൂർണ്ണ ദിവസങ്ങൾക്ക് മുമ്പായി നൽകിയാൽ മതിയാകുന്നതാണ്.

വിശദീകരണം.- പൂർണ ദിവസങ്ങൾ കണക്കാക്കുമ്പോൾ, ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളും ഉൾപ്പെടുത്തേണ്ടതും എന്നാൽ, യോഗ തീയതിയും നോട്ടീസ് നൽകിയ തീയതിയും ഒഴി വാക്കേണ്ടതുമാണ്.

6.ക്വാറം.-

വരണാധികാരി, 5-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം വിളിച്ചു കൂട്ടുന്ന യോഗത്തിൽ, ബന്ധപ്പെട്ട പഞ്ചായത്തിലെ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം അംഗങ്ങൾ ഹാജരില്ലായെങ്കിൽ, യോഗം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം കൂടുന്നതിനായി മാറ്റിവയ്ക്കക്കേണ്ടതും, അപ്രകാരം കൂടുന്ന യോഗത്തിൽ ക്വാറം നോക്കാതെ തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

7. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം.-

(1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തെ മറ്റൊരംഗം സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യേണ്ടതും വേറൊരു അംഗം പിൻതാങ്ങേണ്ടതും, നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾ ഹാജരില്ലാത്ത സംഗതിയിൽ അങ്ങനെ ഒരു സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചുകൊണ്ടുള്ള, നാമനിർദ്ദേശം ചെയ്യപ്പെട്ട ആളിന്റെ രേഖാമൂലമുള്ള ഒരു സമ്മതപത്രം കൂടി ഹാജരാക്കേണ്ടതും ആണ്:

എന്നാൽ ഒരു അംഗം ഒന്നിലധികം പേരുകൾ നിർദ്ദേശിക്കാനോ അഥവാ പിൻതാങ്ങാനോ പാടില്ലാത്തതാണ്.

എന്നു മാത്രമല്ല, 153-ാം വകുപ്പു പ്രകാരം സ്ത്രീകൾക്കോ, പട്ടികജാതികൾക്കും, പട്ടികവർഗ്ഗങ്ങൾക്കുമോ, അവരിലെ സ്ത്രീകൾക്കോ ആയി പ്രസിഡന്റിന്റെ സ്ഥാനങ്ങൾ സംവരണം

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ചെയ്യപ്പെട്ടിട്ടുള്ള സംഗതിയിൽ, അങ്ങനെയുള്ള ഒരംഗത്തെ മറ്റൊരംഗം സ്ഥാനാർത്ഥിയായി നാമ നിർദ്ദേശം ചെയ്യണമെന്നോ വേറൊരു അംഗം പിൻതാങ്ങണമെന്നോ നിർബന്ധമില്ലാത്തതാണ്.

(2) വരണാധികാരി, സൂക്ഷ്മ പരിശോധനയിൽ യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതായി തീരുമാനിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകളും, അവരെ യഥാക്രമം നിർദ്ദേശിച്ചവരുടെയും, പിൻതാങ്ങിയവരുടെയും പേരുകളും യോഗത്തിൽ വായിക്കേണ്ടതാണ്.

(3) 152-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ, ചെയ്തിട്ടില്ലാത്ത ഏതൊരംഗവും ഈ ചട്ടങ്ങൾ പ്രകാരം പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ, വോട്ടു ചെയ്യാനോ പാടില്ലാത്താണ്.

8. തിരഞ്ഞെടുപ്പു രീതി.-

(1) അതതു സംഗതിപോലെ, പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തേക്ക് യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥിയായി ഒരാൾ മാത്രമേയുള്ളുവെങ്കിൽ, വോട്ടെടുപ്പ് നടത്തേണ്ടതില്ലാത്തതും, പ്രസ്തുത സ്ഥാനാർത്ഥി അതതു സംഗ തിപോലെ, പ്രസിഡന്റായോ, വൈസ് പ്രസിഡന്റായോ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും ആണ്.

(2) ഒരു സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ 9-ാം ചട്ടപ്രകാരമുള്ള ഒരു വോട്ടെടുപ്പ് നടത്തേണ്ടതാണ്.

9. വോട്ടുകൾ രേഖപ്പെടുത്തേണ്ട രീതിയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.-
(1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ അംഗത്തിനും വരണാധികാരി ഫാറം 1-ൽ ഉള്ള ഒരു ബാലറ്റ് പേപ്പർ നൽകേണ്ടതാണ്.

(2) ബാലറ്റ് പേപ്പറിൽ, മൽസരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ മുദ്രയും പൂർണ്ണമായ ഒപ്പും ഉണ്ടായിരിക്കേണ്ടതാണ്.

(3) ഓരോ അംഗവും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ, ബാലറ്റ് പേപ്പറിൽ അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനെതിരെ 'X' എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അയാളുടെ പേരും ഒപ്പും എഴുതി വരണാധികാരിയെ ഏൽപ്പിക്കേണ്ടതുമാണ്.

(7) വോട്ടെടുപ്പ് പൂർത്തിയായ ശേഷം വരണാധികാരി, അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ, ബാലറ്റു പേപ്പറുകൾ എണ്ണേണ്ടതും ഒരോ അംഗവും ഏതു സ്ഥാനാർത്ഥിക്കാണ് വോട്ടു രേഖപ്പെ

This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ ടുത്തിയതെന്ന് പ്രഖ്യാപിക്കേണ്ടതം തുടർന്ന് ഒരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി താഴെ പറയുന്ന രീതിക്കനുസൃതമായി തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കേണ്ടതുമാണ്, അതായത്:-

(എ) മൽസരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ട് മാത്രമേ ഉള്ളുവെങ്കിൽ, വരണാധികാരി കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതും, രണ്ടു സ്ഥാനാർത്ഥികൾക്കും സാധുവായ വോട്ടുകൾ തുല്യമായി വരുന്ന സന്ദർഭത്തിൽ, യോഗത്തിൽ വച്ച നറുക്കെടുപ്പ് നടത്തേണ്ടതും ആരുടെ പേരാണോ ആദ്യം നറുക്കെടുക്കപ്പെടുന്നത് ആ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതുമാണ്.

(എഎ) മൽസരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ടിലധികം ഉണ്ടായിരിക്കുന്ന സംഗതിയിൽ ഒരു സ്ഥാനാർത്ഥിക്കു മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുള്ള പക്ഷം അപ്രകാരം കൂടുതൽ വോട്ടുകൾ ലഭിച്ച ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണ്.

(ബി) മൽസരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ടിലധികം ഉണ്ടായിരിക്കുകയും ആദ്യത്തെ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ കിട്ടാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഏറ്റവും കുറച്ചു എണ്ണം വോട്ടുകൾ ലഭിച്ച സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കേണ്ടതും അങ്ങനെ ഒരു സ്ഥാനാർത്ഥിക്കു ശേഷിക്കുന്ന സ്ഥാനാർത്ഥിയെക്കാളോ അല്ലെങ്കിൽ ശേഷിക്കുന്ന സ്ഥാനാർത്ഥികളുടെ മൊത്തം വോട്ടിനെക്കാളോ, അതതു സംഗതിപോലെ കൂടുതൽ സാധുവായ വോട്ടുകൾ ലഭിക്കുന്നതുവരെ, ഓരോ വോട്ടെടുപ്പിലും ഏറ്റവും കുറച്ചു വോട്ടുകൾ കിട്ടുന്ന സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കിക്കൊണ്ട് വോട്ടെടുപ്പ് തുടരേണ്ടതും, അങ്ങനെ കൂടുതൽ വോട്ടു ലഭിക്കുന്ന സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതുമാണ്.

(സി) ഒരു വോട്ടെടുപ്പിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യ എണ്ണം വോട്ടുകൾ ലഭിക്കുകയും അതിൽ ഒരാളെ ഖണ്ഡം (ബി) പ്രകാരം ഒഴിവാക്കേണ്ടിയും വരുമ്പോൾ, തുല്യമായി വോട്ടുകൾ കിട്ടിയ സ്ഥാനാർത്ഥികളിൽ ഏതു സ്ഥാനാർത്ഥിയെ ഒഴിവാക്കണം എന്നതിലേക്ക് വരണാധികാരി നറുക്കെടുപ്പ് നടത്തേണ്ടതും ആരുടെ പേരാണോ ആദ്യം നറുക്കെടുക്കപ്പെടുന്നത്, ആ ആളിനെ ഒഴിവാക്കേണ്ടതും ആണ്.

(7എ) 7-ാം ഉപചട്ടം (ബി) ഖണ്ഡപ്രകാരം ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് വേണ്ടി വരുമ്പോൾ ഓരോ ഘട്ടം വോട്ടെടുപ്പിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കേണ്ടതും അവ ഏതു ഘട്ടം വോട്ടെടുപ്പിലുള്ളതാണെന്ന് അവയിൽ വരണാധികാരി രേഖപ്പെടുത്തേണ്ടതും ഓരോ ഘട്ടം വോട്ടെടുപ്പിനും (1)ഉം (2)ഉം (3)ഉം (7)ഉം ഉപചട്ടങ്ങളിലെ നടപടിക്രമം പാലിക്കേണ്ടതാണ്.

(8) പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തിൽ ഉണ്ടാകുന്ന ഏതൊരു ആകസ്മിക ഒഴിവും നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ്, ആദ്യത്തെ തിരഞ്ഞെടുപ്പിനെന്നപോലെ തന്നെ നടത്തേണ്ടതാണ്.

10. വോട്ടുകൾ തള്ളിക്കളയൽ.-
9-ാം ചട്ടത്തിലെ (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള വരണാധികാരിയുടെ മുദ്രയും ഒപ്പും, ഇല്ലാത്തതോ അല്ലെങ്കിൽ (3)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള 'x'

എന്ന അടയാളം ഇല്ലാത്തതോ അല്ലെങ്കിൽ, വോട്ടു ചെയ്ത അംഗത്തിന്റെ പേരും ഒപ്പും ഇല്ലാത്തതോ, അല്ലെങ്കിൽ ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേരിനു നേരെ 'X' എന്ന അടയാളം രേഖപ്പെടുത്തിയിട്ടുള്ളതോ ആയ ബാലറ്റ് പേപ്പർ അസാധുവായി തള്ളിക്കളയേണ്ടതാണ്.

11. തിരഞ്ഞെടുപ്പു ഫലം പ്രസിദ്ധീകരിക്കൽ.-
(1) തിരഞ്ഞെടുപ്പു ഫലം യോഗത്തിൽ പ്രഖ്യാപിച്ചതിനുശേഷം ഉടനെ തന്നെ വരണാധികാരി അത് ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കേണ്ടതുമാണ്. 

(2) പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പു ഫലം സംസ്ഥാന തിര‍ഞ്ഞെടുപ്പു കമ്മീഷൻ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.

12. ബാലറ്റു പേപ്പറുകളുടെ നശിപ്പിക്കൽ.-
(1) ഓരോ ഘട്ടത്തിലും എണ്ണപ്പെട്ടതും അല്ലെങ്കിൽ തള്ളിക്കളഞ്ഞതും ആയ ബാലറ്റു പേപ്പറുകൾ വരണാധികാരി പ്രത്യേകം പായ്ക്കറ്റുകളിലാക്കി മുദ്രവ്യക്കേണ്ടതും, ഓരോ പായ്ക്കറ്റിലും അതിൽ എത്ര എണ്ണം ബാലറ്റു പേപ്പറുകൾ ഉൾക്കൊള്ളുന്നു എന്നും ഏതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് എന്നും രേഖപ്പെടുത്തേണ്ട തുമാണ്. 

(2) (1)-ാം ഉപചട്ടപ്രകാരം മുദ്ര വയ്ക്കുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പായ്ക്കറ്റുകൾ വരണാധികാരി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ഏല്പ്പിക്കേണ്ടതും, അദ്ദേഹം അത് ഭദ്രമായി സൂക്ഷിക്കേണ്ടതുമാണ്.

(3) അതതു സംഗതിപോലെ, തിരഞ്ഞെടുപ്പിന്റെ സാധുത സംബന്ധിച്ച് തർക്കം തീർപ്പാക്കാൻ അധികാരപ്പെട്ട കോടതിയുടേയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ ഉത്തരവിൻ പ്രകാരമല്ലാതെ, അത്തരം പായ്ക്കറ്റുകൾ തുറക്കുകയോ, അതിന്റെ ഉള്ളടക്കം പരിശോധിക്കുകയോ അവ ഹാജരാക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

(4) അധികാരപ്പെട്ട കോടതിയുടേയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ മറ്റുവിധത്തിലുള്ള ഒരു ഉത്തരവ് ഇല്ലാത്തപക്ഷം ഒരു വർഷക്കാലയളവിനുശേഷം സെക്രട്ടറി പ്രസ്തുത പായ്ക്കറ്റുകൾ നശിപ്പിക്കേണ്ടതാണ്.

ഫോറം 1
(9-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)
ബാലറ്റ് പേപ്പർ
ക്രമ നമ്പർ സ്ഥാനാർത്ഥിയുടെ പേര് വോട്ടടയാളം
 
 
 
This page is Accepted in Panchayath Wiki Project. updated on: 16/ 02/ 2018 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ