കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1994
1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 949/94.- കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഇതിനാൽ ഉണ്ടാക്കുന്നു. അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ബി) 'അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതായ ആഫീസർ എന്നർത്ഥമാകുന്നു.
(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോട് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥ മാകുന്നു;
(ഡി) 'രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 14-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതോ നാമനിർദ്ദേശം ചെയ്യുന്നതോ ആയ ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ എന്നർത്ഥമാകുന്നു;
(ഇ) ‘പട്ടിക' എന്നാൽ ഒരു നിയോജക മണ്ഡലത്തിനുവേണ്ടിയുള്ള സമ്മതിദായകരുടെ പട്ടിക എന്നർത്ഥമാകുന്നു;
[(ഇഇ) 'പ്രവാസി ഭാരതീയ സമ്മതിദായകൻ' എന്നാൽ ആക്റ്റിലെ 21 എ വകുപ്പിൽ പരാമർശി ക്കപ്പെട്ടിട്ടുള്ളതും യോഗ്യതാ തീയതിയിൽ 18 വയസ്സിൽ കുറയാത്ത പ്രായമുള്ളതുമായ ഭാരത പൗരൻ എന്നർത്ഥമാകുന്നു.]
(എഫ്) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പട്ടികയുടെ ഭാഷയും ഫാറവും.- ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള പട്ടിക ഫാറം 1-ൽ മലയാളത്തിലോ ആ പ്രദേശത്തെ പ്രാദേശിക ഭാഷയിലോ [അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന അത്തരം ഫാറത്തിലോ, അത്തരം രീതിയിലോ] തയ്യാറാക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 4. പട്ടിക ഭാഗങ്ങളായി തയ്യാറാക്കൽ.- ഓരോ നിയോജക മണ്ഡലത്തിലേക്കുമുള്ള പട്ടിക സൗകര്യപ്രദമായ ഭാഗങ്ങളായി വിഭജിച്ച് തുടർച്ചയായി നമ്പരിടേണ്ടതാണ്.
5. പേരുകളുടെ ക്രമം.- (1) സമ്മതിദായകരുടെ പേരുകൾ പട്ടികയിൽ അഥവാ പട്ടികയുടെ ഓരോ ഭാഗത്തിലും, അതതു സംഗതി പോലെ, വീട്ടുനമ്പർ ക്രമത്തിൽ ക്രമീകരിക്കേണ്ടതാണ്.
(2) പട്ടികയുടെ ഓരോ ഭാഗത്തിലും സമ്മതിദായകരുടെ പേരുകൾ പ്രായോഗികമായി കഴിയുന്നത്ര ഒന്നിൽ തുടങ്ങുന്ന തുടർച്ചയായ വ്യത്യസ്ത കൂട്ടം നമ്പരായി നമ്പർ ഇടേണ്ടതാണ്.
[5.എ. പ്രവാസി ഭാരതീയ സമ്മതിദായകന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തൽ.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പട്ടികയിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള ഓരോ പ്രവാസി ഭാരതീയ സമ്മതിദായകന്റെയും പേര് അയാളുടെ പാസ്പോർട്ടിൽ പരാമർശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്.)
6. വാസഗൃഹങ്ങളിലെ താമസക്കാർ നൽകേണ്ടതായ വിവരവും എന്യൂമറേറ്ററന്മാരുടെ നിയമനവും.-(1) പട്ടിക തയ്യാറാക്കുന്നതിന്റെ ആവശ്യത്തിലേക്കായി, രജിസ്ട്രേഷൻ ആഫീസർക്ക് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സഹായി മുഖാന്തരം ഫാറം 2-ലുള്ള അഭ്യർഥന കത്തുകൾ ആ നിയോജകമണ്ഡലത്തിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ ഉള്ള വാസഗൃഹങ്ങളിലെ താമസക്കാർക്ക്, നൽകാവുന്നതും അപ്രകാരമുള്ള ഏതെങ്കിലും കത്ത് ലഭിക്കുന്ന ഏതൊരു വ്യക്തിയും അതിൽ ആവശ്യപ്പെടുന്ന വിവരം, അയാളുടെ കഴിവിന്റെ പരമാവധി, കത്ത് നൽകുന്ന ആൾക്ക് അദ്ദേഹം ആവശ്യപ്പെടുമ്പോൾ നൽകേണ്ടതുമാണ്.
(2) ഒരു വ്യക്തി ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാരണ താമസക്കാരനാണോ എന്നതു സംബന്ധിച്ച് ഏതെങ്കിലും പ്രശ്നം ഉദിക്കുന്ന സംഗതിയിൽ സാധാരണ ആ താമസക്കാരനെ നിർണ്ണയിക്കുന്നതിലേക്കായി ഈ ചട്ടങ്ങളിലെ ഫാറം 2-ൽ വിനിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ കൂടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതാണ്.
(3) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറുടെ അഭ്യർത്ഥന പ്രകാരം എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും തദ്ദേശാധികാര സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കം അതതു സംഗതി പോലെ, ആവശ്യാനുസരണം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവനം എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും ജോലി ചെയ്യുന്നതിന് വകുപ്പ് തലവന്മാരും ഓഫീസ് തലവന്മാരും തദ്ദേശാധികാര സ്ഥാപനങ്ങളും വിട്ടു കൊടുക്കേണ്ടതാണ്. നിശ്ചിത കാലയളവിനുള്ളിൽ ഈ ജോലി പൂർത്തീകരിക്കുന്നതുവരെ പാർട്ട്ടൈം ആയോ ഫുൾടൈം ആയോ ജോലി ചെയ്യാൻ എന്യൂമറേറ്റർമാരേയും സൂപ്പർവൈസർമാരേയും അനുവദിക്കാവുന്നതാണ്.
[6.എ. പ്രവാസി ഭാരതീയ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടേണ്ടവർക്കുള്ള അറിയിപ്പ്.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പ്രവാസി ഭാരതീയ സമ്മതിദായകരായി പട്ടികയിൽ പേര് ചേർക്കപ്പെടുന്നതിനുള്ള ആവശ്യത്തിലേക്കായി പ്രവാസി ഭാരതീയ സമ്മതിദായകനായി പേര് രജിസ്റ്റർ ചെയ്യപ്പെടുന്നതിന് യോഗ്യതയുള്ള ഓരോരുത്തരും ചട്ടം 6-ബി പ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണെന്ന് വ്യക്തമാക്കി ഒരു പൊതുവിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആയതിലേക്ക് ഉചിതവും ആവശ്യവുമെന്ന് കരുതുന്ന മറ്റ് പ്രചാരണം നടത്തേണ്ടതുമാണ്.
6ബി. പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ. (1) ഓരോ പ്രവാസി ഭാരതീയ സമ്മതിദായകനും അയാൾ സമ്മതിദായക പട്ടികയിൽ ഉൾപ്പെടുന്നതിന് മറ്റു വിധത്തിൽ അയോഗ്യനല്ലാതായിരിക്കുകയും, അയാളുടെ പാസ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തിലെ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറം 4എ-യിലുള്ള അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) 11-ാം ചട്ടത്തിലെ (2)-ഉം. (3)-ഉം ഉപചട്ടങ്ങളിലെ വ്യവസ്ഥകൾ ഒരു പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചോ പ്രത്യേക ഉൾക്കുറിപ്പുകളെക്കുറിച്ചോ ഉള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികളോടെ ബാധകമായിരിക്കുന്നതാണ്.
(3) തപാൽവഴി അയയ്ക്കുന്ന ഓരോ ഫാറം 4എ-യിലുമുള്ള അപേക്ഷയോടൊപ്പവും പ്രസ്തുത ഫാറത്തിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.
(4) രജിസ്ട്രേഷൻ ആഫീസർക്ക് നേരിട്ട് നൽകുന്ന ഫാറം 4എ-യിലുള്ള ഓരോ അപേക്ഷയോടൊപ്പവും പ്രസ്തുത അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതും അസ്സൽ രേഖകൾ രജിസ്ട്രേഷൻ ഓഫീസറുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ്.
7. ചില രജിസ്റ്ററുകളുടെ പ്രാപ്യത.- ഏതൊരു രജിസ്ട്രേഷൻ ആഫീസർക്കും അദ്ദേഹം നിയമിക്കുന്ന ഏതൊരാൾക്കും ഏതെങ്കിലും പട്ടിക തയ്യാറാക്കുന്നതിന്റെയോ പട്ടികയെക്കുറിച്ചുള്ള അവകാശമോ ആക്ഷേപമോ തീരുമാനിക്കുന്നതിന്റെയോ ആവശ്യത്തിലേക്കായി ജനന-മരണ രജിസ്ട്രാർ സൂക്ഷിക്കുന്ന ഏതൊരു രജിസ്റ്ററും ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും പ്രവേശന രജിസ്റ്ററും പ്രാപ്യമായിരിക്കുന്നതും പ്രസ്തുത ഉദ്യോഗസ്ഥനോ ആൾക്കോ, അദ്ദേഹം ആവശ്യപ്പെടുംപ്രകാരം, അപ്രകാരമുള്ള രജിസ്റ്ററുകളിലെ വിവരങ്ങളും പ്രസക്ത ഭാഗങ്ങളുടെ പകർപ്പുകളും നൽകാൻ അങ്ങനെയുള്ള രജിസ്റ്ററിന്റെ ചുമതലയുള്ള ഏതൊരാളും ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
8. പട്ടിക കരടായി പ്രസിദ്ധീകരിക്കൽ- ഒരു നിയോജകമണ്ഡലത്തിലേക്കുള്ള പട്ടിക തയ്യാറായാലുടൻതന്നെ രജിസ്ട്രേഷൻ ആഫീസർ, അതിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന്റെ ആഫീസിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയും ഫാറം 3-ലെ നോട്ടീസ് അദ്ദേഹത്തിന്റെ ആഫീസിലും ആക്റ്റിലെ 16-ാം വകുപ്പ് (2)-ാം ഉപവകുപ്പ് വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു കൊണ്ടും, കരടായി പ്രസിദ്ധീകരിക്കേണ്ടതാണ്.
[എന്നാൽ കരടായി പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ
പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പട്ടികകളുടെ പകർപ്പ് രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്.]
9. പട്ടികയുടെയും നോട്ടീസിന്റെയും തുടർന്നുള്ള പ്രചാരണം.- കൂടാതെ രജിസ്ട്രേഷൻ ആഫീസർ.
(എ) പട്ടികയുടെ ഓരോ പ്രത്യേക ഭാഗവും 3-ാം ഫാറത്തിലുള്ള നോട്ടീസിന്റെ പകർപ്പ് സഹിതം, പ്രസ്തുത ഭാഗം ബാധകമാകുന്ന പ്രദേശത്തോ അതിനടുത്ത പ്രദേശത്തോ ഉള്ളതും പൊതുജനങ്ങൾക്ക് പ്രാപ്യവുമായ ഏതെങ്കിലും സ്ഥലത്ത് പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതും;
(ബി), ഫാറം 3-ലുള്ള നോട്ടീസിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിനിർദ്ദേശിച്ചേക്കാവുന്ന കൂടുതൽ പ്രചാരം നൽകേണ്ടതും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (സി) ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനത്ത് ഒരു ചിഹ്നം പ്രത്യേകമായി നീക്കിവച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ ഓരോ പ്രത്യേക ഭാഗത്തിന്റെയും രണ്ടു പകർപ്പുകൾ സൗജന്യമായി നൽകേണ്ടതും ആണ്.
10. അവകാശവാദങ്ങളും ആക്ഷേപങ്ങളും ബോധിപ്പിക്കുന്നതിനുള്ള കാലയളവ്.- 8-ാം ചട്ടപ്രകാരമുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പതിനഞ്ച് ദിവസത്തെ കാലയളവിനുള്ളിൽ [പ്രസ്തുത] പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള എല്ലാ അവകാശവാദവും അതിലുള്ള ഉൾക്കുറിപ്പുകളെ കുറിച്ചുമുള്ള എല്ലാ ആക്ഷേപങ്ങളും ബോധിപ്പിക്കേണ്ടതാണ്.
എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഗസറ്റ് വിജ്ഞാപനം വഴി ഒരു നിയോജക മണ്ഡലത്തെ സംബന്ധിച്ച് പൂർണ്ണമായോ അതിന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ചോ മേൽപ്പറഞ്ഞ കാലയളവ് നീട്ടാവുന്നതാണ്.
11. ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുന്നതിനുള്ള ഫാറം.- (1) അവകാശവൈദങ്ങളും ഉന്നയിക്കുന്നതിനുള്ള ഫാറം- (എ) ഫാറം 4-ലും; (ബി) പേര് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ആൾ '[ഒപ്പിട്ടിട്ടുള്ളതും ആയിരിക്കേണ്ടതാണ്]; (സി)°[x x x) (2) പട്ടികയിൽ [പേര് ഉൾപ്പെടുത്തുന്നതിൻമേലോ ഉൾപ്പെടുത്തിയതിൻമേലോ ഉള്ള ആക്ഷേപം]- (എ) ഫാറം 5-ലും; (ബി) ഉന്നയിക്കുന്നത് പട്ടികയിൽ ഇതിനോടകം പേരു ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ആൾ തന്നെ ആയിരിക്കേണ്ടതും; (സി) ആക്ഷേപം ഉന്നയിക്കപ്പെട്ട പേര് കാണുന്ന പട്ടികകളിൽ, ഇതിനോടകം പേര് ഉൾപ്പെ ടുത്തപ്പെട്ടിട്ടുള്ള മറ്റൊരു വ്യക്തി മേലൊപ്പ് വച്ചിട്ടുള്ളതും, ആയിരിക്കേണ്ടതാണ്. (3) പട്ടികയിലുള്ള ഒരു രേഖപ്പെടുത്തലിന്റെ വിശദാംശത്തെയോ വിശദാംശങ്ങളെയോ കുറിച്ചുള്ള ആക്ഷേപം.-
(എ) ഫാറം 6-ലും;
(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ ഉന്നയിക്കേണ്ടതും; ആകുന്നു.
[(4) [xx] വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ.-
(എ) ഫാറം 7-ലും;
(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ സമർപ്പിക്കേണ്ടതും ആകുന്നു.]
[12. ആക്ഷേപങ്ങളും അവകാശവാദങ്ങളും ബോധിപ്പിക്കേണ്ട രീതി.- (1) വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫാറം 4-ൽ ഉള്ള അപേക്ഷയും, ഉൾക്കുറിപ്പിലുള്ള വിശദാംശത്തിനെതിരെയുള്ള ഫാറം 6-ലെ ആക്ഷേപവും വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള ഫാറം 7-ലെ അപേക്ഷയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (2) പേര് ഉൾപ്പെടുത്തുന്നതിൻമേലും ഉൾപ്പെടുത്തിയതിൻമേലും ഉള്ള ഫാറം 5-ലെ ആക്ഷേപം -
(എ.) രജിസ്ട്രേഷൻ ആഫീസർക്കോ ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെട്ടേക്കാവുന്ന മറ്റേതെങ്കിലും ആഫീസർക്കോ സമർപ്പിക്കുകയോ, അല്ലെങ്കിൽ
(ബി.) രജിസ്ട്രേഷൻ ആഫീസർക്ക് തപാൽ വഴി അയയ്ക്കുകയോ ചെയ്യേണ്ടതാണ്. ]
13. നിർദ്ദിഷ്ട ആഫീസർമാർ പാലിക്കേണ്ട നടപടിക്രമങ്ങൾ.- (1) ഇക്കാര്യത്തിലേക്കായി നാമനിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ ആഫീസർമാരും.
(എ.) അവകാശവാദങ്ങളുടെ ഒരു ലിസ്റ്റ് ഫാറം 9-ലും പേരുൾപ്പെടുത്തിയതിന്മേലുള്ള ആക്ഷേപത്തിന്റെ ഒരു ലിസ്റ്റ് ഫാറം 10-ലും വിശദാംശങ്ങളിന്മേലുള്ള ആക്ഷേപത്തിന്റെ ഒരു ലിസ്റ്റ് ഫാറം 11-ലും രണ്ടു പ്രതികൾ വീതം സൂക്ഷിച്ചു പോരേണ്ടതും;
(ബി) അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ അത്തരം ഓരോ ലിസ്റ്റിന്റെയും പകർപ്പ് പ്രദർശിപ്പിച്ച് പോരേണ്ടതും ആകുന്നു.
(2) ഒരു അവകാശവാദമോ ആക്ഷേപമോ അദ്ദേഹത്തിന് സമർപ്പിക്കുന്ന പക്ഷം.- (1)-ാം ഉപവകുപ്പിലെ സംഗതികൾ പാലിച്ചതിനുശേഷം, അദ്ദേഹത്തിന് ഉചിതമെന്നു തോന്നുന്ന അഭിപ്രായമെന്തെങ്കിലുമുണ്ടെങ്കിൽ ആയവ സഹിതം രജിസ്ട്രേഷൻ ആഫീസർക്ക് അയച്ചുകൊടുക്കേണ്ടതാണ്.
14. രജിസ്ട്രേഷൻ ആഫീസർ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ.- രജിസ്ട്രേഷൻ ആഫീസർ.-
(എ) 12-ാം ചട്ടപ്രകാരം നേരിട്ട് സ്വീകരിക്കുന്നതോ 13-ാം ചട്ടപ്രകാരം അയച്ചു കിട്ടുന്നതോ ആയ അവകാശവാദമോ ആക്ഷേപമോ അദ്ദേഹത്തിന് കിട്ടുന്നമുറയ്ക്ക് അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തികൊണ്ടുള്ള ലിസ്റ്റുകളുടെ ഈരണ്ട് പകർപ്പുകൾ ഫാറം 9-ലും 10-ലും 11-ലും സൂക്ഷിച്ചു പോരേണ്ടതും;
(ബി) അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ അത്തരം ഓരോ ലിസ്റ്റിന്റെയും പകർപ്പ് പ്രദർശിപ്പിച്ച് പോരേണ്ടതും;
ആകുന്നു. '
[എന്നാൽ, പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് എന്തെങ്കിലും അവകാശവാദമോ ആക്ഷേപമോ ഉണ്ടെങ്കിൽ അത്തരം അവകാശവാദമോ ആക്ഷേപമോ രേഖപ്പെടുത്തിയ ഒരു ലിസ്റ്റ് അദ്ദേഹത്തിന്റെ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന മാതൃകയിൽ ബന്ധപ്പെട്ട രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതും ആണ്.]
15. ചില അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും നിരസിക്കൽ- ഇതിൽ വിനിർദ്ദേശിച്ചിട്ടുള്ള അപ്രകാരമുള്ള ഫാറത്തിലും രീതിയിലുമോ അല്ലാതെ നൽകിയിട്ടുള്ള ഏതൊരവകാശവാദവും ആക്ഷേപവും രജിസ്ട്രേഷൻ ആഫീസർ നിരസിക്കേണ്ടതാണ്.
16. അന്വേഷണം കൂടാതെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കൽ- ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ സാധുവാണെന്ന് രജിസ്ട്രേഷൻ ആഫീസർക്ക് ബോദ്ധ്യമുണ്ടെങ്കിൽ 14-ാം ചട്ടം (ബി) ഖണ്ഡപ്രകാരം അത് ലിസ്റ്റിൽ രേഖപ്പെടുത്തി പ്രദർശിപ്പിച്ച് ഒരാഴ്ച യ്ക്കുശേഷം അദ്ദേഹത്തിന് കൂടുതൽ അന്വേഷണമില്ലാതെ അത് അനുവദിക്കാവുന്നതാണ്.
എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ അനുവദിക്കുന്നതിനുമുമ്പ് അന്വേഷണം വേണമെന്ന് ഏതെങ്കിലും ആൾ രേഖാമൂലം രജിസ്ട്രാറോട് ആവശ്യപ്പെടുന്ന പക്ഷം, കൂടുതൽ അന്വേഷണം നടത്താതെ അത്തരം അവകാശവാദവും ആക്ഷേപവും അനുവദിക്കുവാൻ പാടുള്ളതല്ല.