Panchayat:Repo18/vol2-page1153

From Panchayatwiki
Revision as of 09:36, 14 February 2018 by Rajanish (talk | contribs) ('അനുബന്ധം 11 പദ്ധതി ആസൂത്രണത്തിൽ സ്റ്റാന്റിംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അനുബന്ധം 11 പദ്ധതി ആസൂത്രണത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചുമതലകൾ

അനുബന്ധം 12 പട്ടികവർഗ്ഗ ഉപപദ്ധതിയിലെ പരിചരണ സേവനങ്ങളുടെ പാക്കേജ്

അനുബന്ധം 13 അഗതികൾക്ക് ആശയ പ്രോജക്ട് തയ്യാറാക്കൽ

അനുബന്ധം 14 ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി തയ്യാറാക്കൽ

അനുബന്ധം 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2016-17 വാർഷിക പദ്ധതി സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 2016- 2017 വാർഷിക പദ്ധതി അംഗീകരിച്ചും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017) ആസൂത്രണ മാർഗ്ഗരേഖയും, സബ്സിഡി മാർഗ്ഗരേഖയും കുടുതൽ ഉൾപ്പെടുത്തലുകൾ അംഗീകരിച്ച് പരിഷ്കരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) സ.ഉ. (എം. എസ്) നം.362/2013/തസ്വഭവ., തീയതി 16.11.2013. (2) 06-1-2016-ൽ നടന്ന വികേന്ദ്രീകൃതാസൂത്രണം സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.2 നമ്പർ തീരുമാനം

ഉത്തരവ്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിനായുള്ള പരിഷ്ക്ക രിച്ച ഉത്തരവ് പരാമർശം (1) പ്രകാരം പുറപ്പെടുവിച്ചിരുന്നു. പരാമർശം (1) ഉത്തരവിന് ശേഷം പ്രസ്തുത ഉത്തരവിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് ഒട്ടേറെ ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഭേദഗതികൾ പരിഗണിച്ചും വിവിധ തലങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ കണക്കിലെ ടുത്തും 2016-17 വാർഷിക പദ്ധതി ആസൂത്രണ മാർഗ്ഗരേഖ തയ്യാറാക്കുകയും അത് 06-01-2016-ന് ചേർന്ന വികേന്ദ്രീകൃതാസൂത്രണം സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി പരാമർശം (2) തീരുമാനപ്രകാരം അംഗീകരിക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിന് പഞ്ച വത്സര പദ്ധതിയും (2012-17) വാർഷികപദ്ധതിയും (2016-17) സംബന്ധിച്ച മാർഗ്ഗരേഖ, സബ്സിഡി മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾപ്പെടെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. അംഗീകരിച്ച മാർഗ്ഗരേഖ ഈ ഉത്തര വിന്റെ അനുബന്ധമായി ചേർത്തിരിക്കുന്നു. - പരാമർശം (1) ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ട് ഇതിനുമുമ്പ് പുറപ്പെടുവിച്ചിട്ടുള്ള ഉത്തര വുകളിലും സർക്കുലറുകളിലും എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു സംഗതിയിൽ ഈ ഉത്തരവിൽ എന്താണോ പറഞ്ഞിട്ടുള്ളത് അതായിരിക്കും വാർഷിക പദ്ധതിയിൽ പ്രാബല്യം. ഈ ഉത്തരവിൽ പ്രത്യേകം പറയാത്ത സംഗതികളിൽ 12-ാം പഞ്ചവത്സര പദ്ധതി ആസൂത്രണം സംബന്ധിച്ച മുൻ ഉത്തരവുകളിൽ സർക്കുലറുകളിൽ പറഞ്ഞ പ്രകാരം പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

ഭാഗം 1: പദ്ധതി ആസൂത്രണം - മുൻഗണനകൾ, പൊതുവ്യവസ്ഥകൾ

മുൻഗണനകൾ, പൊതുവ്യവസ്ഥകൾ സംബന്ധിച്ച മാർഗ്ഗരേഖ 1. ആമുഖം

പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിൽ 1997-98 മുതൽക്കുള്ള അനുഭവം തദ്ദേശഭരണ സ്ഥാപന ങ്ങൾക്കുണ്ട്. പ്രാദേശിക വികസനവും സാമൂഹ്യനീതിയും സാധ്യമാക്കുവാൻ ദീർഘവീക്ഷണത്തോടെ പദ്ധതിക്ക് രൂപം നൽകുകയും അതിനനുസൃതമായി ഫലപ്രദമായ പ്രോജക്ടകൾ തയ്യാറാക്കുകയും വേണം. അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനതത്വങ്ങളിലൂന്നി നിയതവും നീതിപൂർവ്വവുമായ പ്രക്രിയയി ലുടെ പദ്ധതി രൂപീകരിക്കണം. കേരളത്തിലെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും തയ്യാറാക്കുന്ന പദ്ധതികൾ ചേർന്നതാണ് സംസ്ഥാന പദ്ധതി. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി നടപ്പിലാക്കുന്ന പദ്ധതികളുടെ കാര്യക്ഷമത കൂടി അനുസരിച്ചാ യിരിക്കും സംസ്ഥാനത്തിന്റെ വികസനം സാധ്യമാകുക.

2. പൊതു സമീപനം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഭൂപ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടേയും സമഗ്ര വികസനവും പുരോഗതിയും ആയിരിക്കണം പദ്ധതി ആസൂത്രണത്തിന്റെ മുഖ്യ ലക്ഷ്യം. ആയതിലേയ്ക്ക് വ്യത്യസ്ത വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ആസൂത്രണത്തിൽ ഉറപ്പു വരുത്തേണ്ടതുണ്ട്. പങ്കാളിത്ത ആസൂത്രണത്തിലുടെ സമഗ്ര വികസനമായിരിക്കണം പൊതു സമീപനം. വാർഡ്/ഡിവിഷൻ അടിസ്ഥാന ത്തിൽ ഫണ്ട് വീതം വയ്ക്കുന്നത് വികസന ആസൂത്രണമില്ല. അങ്ങനെ ചെയ്യുന്നത് വിഭവ വിന്യാസത്തിന്റെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും. ആയതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ മൊത്തത്തിൽ ഒരു ആസൂത്രണ യൂണിറ്റായി കണ്ട് സമസ്ത മേഖലകളിലെയും ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെ ടുത്ത് സമഗ്ര പരിപാടികളാണ് ഓരോ മേഖലയിലും തയ്യാറാക്കേണ്ടത്. സമഗ്ര വികസന കാഴ്ച പ്പാടിലൂന്നി കേന്ദ്ര-സംസ്ഥാനാവിഷ്കൃത പരിപാടികൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ,