Panchayat:Repo18/vol1-page0542
1996-ലെ കേരള പഞ്ചായത്ത് രാജ (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 570/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 221-ഉം 222-ഉം 223-ഉം വകുപ്പുകളോട് 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xix)-ഉം (xii)-ഉം ഖണ്ഡങ്ങൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ ഉപയോഗിച്ച്, കേരള സർക്കാർ, താഴെപ്പറ യുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ എന്നു പേരുപറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ. ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്നർത്ഥമാകുന്നു.
(ബി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;
(സി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൻ കീഴിൽ രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.
(ഡി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു;
(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു
(എഫ്) “വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പൊതുമാർക്കറ്റുകൾ ഏർപ്പെടുത്തൽ.- (1) പഞ്ചായത്ത്, പുതിയതായി ഒരു പൊതുമാർക്കറ്റായി ഉപയോഗിക്കുന്നതിന് സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതിനോ നിലവിലുള്ള ഏതെങ്കിലും പൊതു മാർക്കറ്റോ അതിന്റെ ഭാഗമോ അടയ്ക്കുന്നതിനോ പ്രമേയം പാസ്സാക്കുന്നതിനു മുമ്പായി ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് നോട്ടീസ് ബോർഡിലും പഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലത്തിലും എല്ലാവർക്കും കാണത്തക്കവിധത്തിലുള്ള സ്ഥലത്തും പതിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ പഞ്ചായത്ത് പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന കൂടുതൽ പ്രചാരമുള്ള ഒരു വർത്തമാന പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതും നിശ്ചിത കാലയളവിനുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതുമാകുന്നു.
(2) പുതിയ ഒരു പൊതു മാർക്കറ്റ് ഏർപ്പെടുത്തുന്നതിന് മുമ്പായി, ആ സ്ഥലത്ത് അങ്ങനെ ഒരു മാർക്കറ്റ് ഏർപ്പെടുത്തുന്നതുമൂലം ഉണ്ടായേക്കാവുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം പഞ്ചായത്ത് ആരായേണ്ടതാണ്.
(3) കന്നുകാലി ചന്ത ഏർപ്പെടുത്തുന്നതിനു മുമ്പായി അത് ഏർപ്പെടുത്താനുദ്ദേശിക്കുന്ന സ്ഥാനം, സ്ഥലത്തിന്റെ വിസ്തീർണ്ണം, വിൽപ്പനക്കായി കൊണ്ടുവരുന്ന കന്നുകാലി വർഗ്ഗങ്ങളുടെ വിവരണം, കന്നുകാലികൾക്കുവേണ്ടി ഏർപ്പെടുത്താനുദ്ദേശിക്കുന്ന സൗകര്യങ്ങൾ മുതലായ വിവരങ്ങൾ സഹിതം ജില്ലാ വെറ്ററിനറി ഓഫീസറെ പഞ്ചായത്ത് അറിയിക്കേണ്ടതും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭി പ്രായം ആരായേണ്ടതുമാണ്.
4. പ്രത്യേക വിഭാഗത്തിൽപ്പെട്ട ചരക്കുകൾക്കുവേണ്ടി പ്രത്യേകം സ്റ്റാളുകൾ നീക്കി വയ്ക്കൽ.- പച്ചക്കറികൾ, കോഴികൾ, കന്നുകാലികൾ, മൽസ്യം, മാംസം തുടങ്ങിയ ഓരോ ഇന ങ്ങൾക്കും പ്രത്യേകം പ്രത്യേകം സ്റ്റാളുകളോ, തുറസ്സായ സ്ഥലങ്ങളോ, അഥവാ രണ്ടും കൂടിയോ നീക്കിവയ്ക്കാൻ, സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസിക്കും, പൊതു മാർക്കറ്റുക ളുടെ കാര്യത്തിൽ പഞ്ചായത്തിനും അധികാരമുണ്ടായിരിക്കുന്നതാണ്.
5. പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം പാട്ടത്തിനു നൽകൽ.- (1) പഞ്ചായത്തിന്, നില വിലുള്ള കുത്തകപാട്ടത്തിനോ മറ്റു അവകാശങ്ങൾക്കോ വിധേയമായി ഒരു പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം വേർതിരിക്കാവുന്നതും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ, സ്റ്റാളോ താഴെ പറയുന്ന നിബന്ധനകൾക്കു വിധേയമായി ലേലം ചെയ്തതോ മറ്റു വിധത്തിലോ പാട്ടത്തിനു കൊടുക്കാവുന്നതാണ്, അതായത്:-
(എ.) സാധാരണ ഗതിയിൽ ഏതെങ്കിലും ഭാഗമോ, സ്റ്റാളോ, സ്ഥലമോ പാട്ടത്തിനു കൊടുക്കുന്നത് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് ആയിരിക്കണം;
(ബി) പാട്ടം അനുവദിക്കുന്നത് ഒരു സമയം ഒരു വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് ആയിരിക്കണം;
(സി) സെക്രട്ടറി ഒപ്പിട്ട പെർമിറ്റ് 1-ാം നമ്പർ ഫാറത്തിൽ പാട്ടക്കാരന് നൽകേണ്ടതും അതിലെ വ്യവസ്ഥകൾ പാട്ടക്കാരൻ അനുസരിക്കേണ്ടതുമാണ്.
(2) പെർമിറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഏതെങ്കിലും സാധനങ്ങളോ വസ്തുക്കളോ പാട്ടത്തിനെടുത്ത സ്ഥലത്തോ, സ്റ്റാളിലോ, അതിനോടു ചേർന്നുള്ള സ്ഥലത്തുവച്ചോ വിൽക്കാനോ വിൽപ്പന ക്കായി പ്രദർശിപ്പിക്കുവാനോ പാടില്ലാത്തതാകുന്നു.
(3) പ്രസിഡന്റിന്റെ രേഖാമൂലമായ അനുവാദം കൂടാതെ സ്റ്റാളോ, സ്ഥലമോ കൈവശം വച്ചിരിക്കുന്ന ആൾ അവ മറ്റൊരാൾക്ക് നൽകുകയോ വാടകയ്ക്കു കൊടുക്കുകയോ വിട്ടു കൊടുക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(4) സ്റ്റാളിന്റെയോ സ്ഥലത്തിന്റെയോ കൈവശക്കാരൻ അവ വൃത്തിയായും ശുചിയായും സംരക്ഷിക്കേണ്ടതും, പൊതുജനത്തിനോ മറ്റു കച്ചവടക്കാർക്കോ അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിൽ ചപ്പുചവറുകളോ, വർജ്യവസ്തുക്കളോ ഉപയോഗ ശൂന്യമായ സാധനങ്ങളോ നിക്ഷേപിക്കുവാൻ പാടില്ലാത്തതാകുന്നു.
6. പെർമിറ്റ് റദ്ദാക്കാനുള്ള അധികാരം.- പെർമിറ്റിലെ വ്യവസ്ഥകളോ ഈ ചട്ടങ്ങളോ പഞ്ചാ യത്തിന്റെ ബൈലായോ പാട്ടക്കാരൻ ലംഘിക്കുന്ന സംഗതിയിൽ, പെർമിറ്റ്, പഞ്ചായത്തിന്റെ അംഗീ കാരത്തോടെ സെക്രട്ടറിക്ക് റദ്ദാക്കാവുന്നതാണ്.
7. താൽക്കാലിക കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി സ്ഥലം വേർതിരിക്കൽ.- 5-ാം ചട്ടപ്രകാരം അനുവദിക്കപ്പെട്ട സ്ഥലവും, വണ്ടിത്താവളങ്ങൾക്കുവേണ്ടി ഏതെങ്കിലും സ്ഥലം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഒഴികെയുള്ള സ്ഥലങ്ങൾ താൽക്കാലിക കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഉപയോഗത്തിനുവേണ്ടി വിട്ടുകൊടുക്കേണ്ടതാണ്.
[8. പൊതു മാർക്കറ്റുകളിലെ ഫീസ് പിരിക്കൽ.- 221-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (എ.) മുതൽ (ഡി) വരെ ഖണ്ഡങ്ങൾ പ്രകാരം പൊതു മാർക്കറ്റുകളിൽ പിരിക്കാവുന്ന ഫീസ് താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന നിരക്കുകളിൽ കുറയുവാനോ (3)-ാം കോളത്തിൽ പറയുന്ന നിരക്കു കളിൽ കവിയുവാനോ പാടുള്ളതല്ല.
ഇന വിവരം | പ്രതിദിനം വസൂലാക്കേണ്ട കുറഞ്ഞ തുക രൂ. സ. | പ്രതിദിനം വസുലാക്കാവുന്ന പരമാവധി തുക തു. സ. | |
---|---|---|---|
(1) | (2) | (3) | |
1 | മാർക്കറ്റിലെ സ്ഥലത്തിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാനുള്ള അവകാശത്തിനോ: | ||
(എ) | ഒരു ചതു. മീറ്ററോ അതിൽ കുറവോ ഉള്ള സ്ഥലം ഉപയോഗിക്കുന്നതിന് | 2 | 3 |
(ബി) | ഒരു ചതു. മീറ്ററിൽ കൂടുതൽ 5 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് | 3 | 8 |
(സി) | 5 ചതു. മീറ്ററിൽ കൂടുതൽ 10 ച്: മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് | 3 | 15 |
(ഡി.) | 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് | 5 | 25 |
(ഇ) | 20 ച. മീറ്ററിൽ അധികം വരുന്ന ഓരോ ച; മീറ്റർ സ്ഥലത്തിനും | 1 | 2 |
2 | കടകൾ, സ്റ്റാളുകൾ, തൊഴുത്തുകൾ, സ്റ്റാന്റുകൾ (സ്ഥിരമായി വാടകയ്ക്ക് അനുവദിച്ച സ്ഥലമൊഴികെ) എന്നിവ ചന്തദിവസങ്ങളിൽ ഉപയോഗിക്കുന്നതിന്. | ||
(എ) | 10 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് | 2 | 10 |
(ബി.). | 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് | 10 | 15 |