Panchayat:Repo18/vol1-page0619
കളിൻമേലും ഉപാധികളിൻമേലും ഏതെങ്കിലും സ്വകാര്യവ്യക്തിക്കോ, സ്ഥാപനത്തിനോ കുത്ത കയ്ക്ക് നൽകാവുന്നതാണ്. 4. ചില ശ്മമശാനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതണമെന്നും ഉടമസ്ഥനില്ലാത്ത ശ്മശാ നങ്ങൾ ഏറ്റെടുത്ത് രജിസ്റ്റർ ചെയ്യുകയോ അടച്ചു കളയുകയോ ചെയ്യലും.-(1) ഈ ചട്ടങ്ങളുടെ പ്രാരംഭത്തിൽ നിലവിലുള്ളതും 1997-ലെ കേരള പഞ്ചായത്ത് (ശവം മറ്റു ചെയ്യാനും ദഹിപ്പിക്കാനു മുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾപ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതുന്നതോ ആയതുമായ ശ്മശാനങ്ങൾ ഈ ചട്ടങ്ങൾപ്രകാരം രജിസ്റ്റർ ചെയ്തതായി കരുതേണ്ടതാണ്.
(2) ഏതെങ്കിലും ഒരു ശ്മശാനം ഈ ചട്ടങ്ങളുടെ പ്രാരംഭത്തിൽ നിലവിലുണ്ടായിരുന്നതും 1967-ലെ കേരള പഞ്ചായത്ത് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതുന്നതും ആണോ അല്ലയോ എന്നതിനെക്കുറിച്ച തർക്ക ങ്ങൾ ഉണ്ടാകുന്നപക്ഷം ആയത് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തീർപ്പിന് വിധേയമായിരിക്കുന്നതും അത് അന്തിമമായിരിക്കുന്നതുമാണ്.
(3) ശവം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിയുകയോ ചെയ്യു ന്നതിന് നിലവിലുള്ള ഏതെങ്കിലും സ്ഥലത്തിന് ഉടമസ്ഥനോ നിയന്ത്രണാധികാരമുള്ള ആളോ ഇല്ലെന്ന് പഞ്ചായത്തിന് തോന്നുന്നിടത്ത് അങ്ങനെയുള്ള സ്ഥലത്തിന്റെ നിയന്ത്രണം അത് ഏറ്റെടു ക്കുകയും സ്ഥലം രജിസ്റ്റർ ചെയ്യുകയോ, അല്ലെങ്കിൽ ജില്ലാ കളക്ടറുടെ അനുവാദത്തോടുകൂടി അത് അടച്ചുകളയുകയോ ചെയ്യാവുന്നതാണ്.
'(4) നിലവിലുള്ള ഒരു ശ്മശാനം പഞ്ചായത്ത് ഏറ്റെടുക്കുന്നതിനു മുമ്പും നിലവിലുള്ള ഒരു ശ്മശാനം അടച്ചുകളയുന്നതിനു മുമ്പും, ആക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ട് പഞ്ചായത്ത് ഒരു പൊതു Gaooslasó പ്രസിദ്ധപ്പെടുത്തേണ്ടതും, ഭൂരേഖകൾ പ്രകാരമുള്ള സ്ഥലത്തിന്റെ ഉടമസ്ഥന് അല്ലെങ്കിൽ അതിന്റെ നിയന്ത്രണാധികാരമുള്ള ആൾക്ക് അയാളുടെ ലഭ്യമായ വിലാസത്തിൽ അപ്രകാരം ഒരു നോട്ടീസ് നൽകേണ്ടതും, പഞ്ചായത്തിന് ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതുമാകുന്നു.)
5. ജനവാസ ഗൃഹങ്ങളുടെ 50 മീറ്റർ പരിധിക്കുള്ളിൽ ശവം മറവു ചെയ്യാനും ദഹിപ്പിക്കാ നുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന്.-(1) (ജനവാസഗൃഹങ്ങളുടെയും ജലസ്രോത സ്സകളുടെയും) 50 മീറ്റർ പരിധിക്കുള്ളിൽ ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ പുതിയതായി ഏർപ്പെടുത്താൻ പാടില്ലാത്തതാകുന്നു.
എന്നാൽ, കോൺക്രീറ്റു കല്ലറകളുടെയും (വൈദ്യുത ക്രിമറ്റോറിയങ്ങളുടെയും പെട്രോളിയം ഗ്യാസകൊണ്ട് പ്രവർത്തിക്കുന്ന ക്രിമറ്റോറിയങ്ങളുടെയും) സംഗതിയിൽ ജനവാസഗൃഹങ്ങളിൽനി ന്നുള്ള അകലം ഏറ്റവും കുറഞ്ഞത് 25 മീറ്റർ മതിയാകുന്നതാണ്.
(2) ജനവാസഗൃഹങ്ങളിൽ നിർദ്ദിഷ്ട പരിധിക്കുള്ളിൽ ഉണ്ടോ ഇല്ലയോ എന്നത് ലൈസൻസി നായി അപേക്ഷ നൽകുന്ന തീയതിയിലെ അവസ്ഥ പരിഗണിച്ചായിരിക്കണം തീരുമാനിക്കേണ്ടത്.
6. ശവം മറവു ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ ഉള്ള സ്ഥലങ്ങൾക്ക് ലൈസൻസ് നൽകൽ.-(1) ബന്ധപ്പെട്ട ജില്ലാ കളക്ടറിൽ നിന്നുള്ള ഒരു ലൈസൻസ് കൂടാതെ ശവം മറവു ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ പൊതുവായതോ സ്വകാര്യമായതോ ആയ യാതൊരു പുതിയ സ്ഥലവും ഏർപ്പെടുത്തുകയോ നിർമ്മിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്യാൻ പാടി ല്ലാത്തതാകുന്നു.
(2) നിലവിലുള്ള ഒരു ശ്മശാനത്തിന്റെ വിസ്ത്യതി വർദ്ധിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സംഗതിയിൽ ആയത് പുതിയ ഒരു ശ്മശാനം ഏർപ്പെടുത്തുന്നതായി കണക്കാക്കേണ്ടതും, അപ്രകാരമുള്ള ശ്മശാനങ്ങൾക്ക് ഈ ചട്ടങ്ങൾ ബാധകമായിരിക്കുന്നതുമാണ്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |