Panchayat:Repo18/vol1-page0760

From Panchayatwiki

കുറിപ്പ്:- ഗണം G1-ന് കീഴിൽ വരുന്ന കെട്ടിടങ്ങൾ- ചെറുതും, ഇടത്തരം അപായ സാദ്ധ്യതയുള്ള കെട്ടിടങ്ങളിൽ പൊതുവായി, എൻജിനീയറിംഗ് വർക്ക്ഷോപ്പുകൾ, ഓട്ടോമൊബൈൽ സർവ്വീസ് സ്റ്റേഷൻ, ഓട്ടോമൊബൈൽ വാഷ് സ്റ്റോൾ, ഇലക്ട്രോപ്ലേറ്റിംഗ് ജോലികൾ, റിപ്പയറിംഗ് സൗകര്യമുള്ള സർവ്വീസ് ഗാരേജ്, ഇരുപതെണ്ണത്തിൽ കൂടുതലുള്ള കോഴി, താറാവ് വളർത്തുകേന്ദ്രങ്ങൾ, ആറെണ്ണത്തിൽ കൂടുതലുള്ള കന്നുകാലി വളർത്തു കേന്ദ്രങ്ങൾ, ഫർണീച്ചറുകൾ നിർമ്മിക്കുന്ന യൂണിറ്റുകൾ, കശുവണ്ടി ഫാക്ടറികൾ, മത്സ്യ സംസ്ക്കരണ യൂണിറ്റുകൾ, കയർ ഫാക്ടറികൾ, ജല സംസ്കരണ/ശുചീകരിക്കൽ പ്ലാന്റുകൾ, ജല പമ്പ് ഹൗസുകൾ, ക്ലോക്ക്, വാച്ച് നിർമ്മാണയൂണിറ്റുകൾ, ബേക്കറികളും ബിസ്ക്കറ്റ് ഫാക്ടറികളും, മിഠായി ഫാക്ടറികൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, വൈദ്യുതി വിളക്കുകൾ (ഇൻകാഡെസന്റും ഫ്ളൂറസന്റും), ടി.വി. ട്യൂബ് നിർമ്മാണ യൂണിറ്റുകൾ, ഡ്രൈക്ലീനിംഗ്, ഡൈയിംഗ്, വൃത്തിയാക്കൽ യൂണിറ്റുകൾ, ധാന്യം പൊടിക്കുന്ന മില്ലുകൾ, വളം കൂട്ടിച്ചേർക്കൽ, പൊടിയാക്കൽ തുടങ്ങിയ പ്രവൃത്തികൾ മാത്രം ചെയ്യുന്ന യൂണിറ്റുകൾ, ഓക്സിജൻ പ്ലാന്റുകൾ, പ്ലാസ്റ്റിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഇൻജക്ഷൻ/എക്സ്ട്രൂഷൻ മോൾഡിംഗ് മുഖാന്തിരം നടത്തുന്ന പി.വി.സി. പൈപ്പ് നിർമ്മാണ യൂണിറ്റുകൾ, പ്രിന്റിംഗ് പ്രസ്സ്, റബ്ബർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ്, സിന്തറ്റിക്സ് ലെതർ ഉല്പാദനം, സ്പ്രേ പെയിന്റിംഗ്ദ് യൂണിറ്റ്, ടെക്സ്റ്റയിൽ മില്ലുകൾ എന്നിവ ഉൾപ്പെടുന്നതും - ഇവയെല്ലാം ആകെ തറ വിസ്തീർണ്ണം 700 ചതുരശ്ര മീറ്റർ വരെയുള്ളതുമായിരിക്കേണ്ടതാണ്.

(i) ഗണം G2.- കൂടുതൽ അപായ സാദ്ധ്യതയുള്ള വ്യാവസായിക കെട്ടിടം എന്നതിൽ, ഏതു തരത്തിലുള്ള ഉൽപ്പന്നങ്ങൾ, വസ്തുക്കൾ, പദാർത്ഥങ്ങൾ എന്നിവ നിർമ്മിക്കപ്പെടുകയോ, കൂട്ടിച്ചേർക്കപ്പെടുകയോ സംസ്കരെിക്കപ്പെടുകയോ ചെയ്യുന്ന ഏതൊരു കെട്ടിടവും കെട്ടിടഭാഗവും ഉൾപ്പെടുന്നതാകുന്നു. അതിൽ ഉൾപ്പെടുന്ന ഘടകങ്ങൾ അല്ലെങ്കിൽ വ്യാവസായിക പ്രവൃത്തികൾ/ പ്രവർത്തനങ്ങൾ തീ പിടിക്കാൻ സാധ്യതയുള്ളതും അത് പരമാവധി വേഗത്തിൽ കത്തുന്നതും, അല്ലെങ്കിൽ മറ്റ് അപൽക്കരമായ അവസ്ഥയ്ക്ക് കാരണമാകുന്നതും അല്ലെങ്കിൽ അതിൽ നിന്ന് സ്ഫോടനം അല്ലെങ്കിൽ വിഷപ്പുക ഉണ്ടാകുന്നതിന് സാദ്ധ്യതയുള്ളതോ ആയിരിക്കുന്നതുമാണ്.

കുറിപ്പ് (1) :- ഗണം G2-ന് കീഴിൽ വരുന്ന കെട്ടിടങ്ങൾ.- കൂടുതൽ അപായസാധ്യതയുള്ള കൈവശങ്ങളുടെ കീഴിൽ വരുന്ന കെട്ടിടങ്ങളിൽ പൊതുവായി, ബിറ്റുമിനൈസ്ഡ് പേപ്പർ/ ഹെസിയൻ തുണി/ടാർ നിർമ്മാണം, സിനിമാ ഫിലിമുകൾ, ടി.വി. പ്രൊഡക്ഷൻ സ്റ്റുഡിയോകൾ, കോട്ടൺ വേസ്റ്റ് ഫാക്ടറികൾ, ഡിസ്റ്റിലറികൾ, ഓയിൽ മില്ലുകൾ ടയർ റിട്രീഡിംഗ് റിസോൾ ഫാക്സ്ടറികൾ, പെട്രോളിയം റിഫൈനറികൾ, എൽ.പി.ജി. ബോട്ടിലിംഗ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടുന്നതാണ്.

കുറിപ്പ് (2):- ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി മുകളിൽ ഇനം (h)-നു കീഴിലെ ഉപയോഗങ്ങൾക്കായി പ്രതിപാദിച്ചിരിക്കുന്ന ആകെ തറ വിസ്തീർണ്ണം 700 ചതുരശ്രമീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങളെ ഗണം G2- കൂടുതൽ അപായ സാദ്ധ്യതയുള്ള വ്യാവസായിക കൈവശത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

(j) ഗണം H.- സംഭരണ കെട്ടിടം എന്നതിൽ (എളുപ്പത്തിൽ തീപിടിക്കാവുന്നതോ അല്ലെങ്കിൽ സ്ഫോടക ഉൽപ്പന്നങ്ങളോ വസ്തുക്കളോ ഒഴിച്ചുള്ള) ചരക്കുകൾ, സാമാനങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ, വാഹനങ്ങൾ തുടങ്ങിയവയുടെ (സർവ്വീസ് ചെയ്യൽ, സംസ്കരണം, സംഭരണത്തിന്റെ ഭാഗമായുള്ള കേടുപാട് നീക്കലുകൾ ഉൾപ്പെടെ) പ്രധാനമായും സംഭരിക്കാൻ അല്ലെങ്കിൽ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കെട്ടിടഭാഗവും കെട്ടിടവും ഉൾപ്പെടുന്നു. പണ്ടകശാല, ഫ്രെയ്ക്കറ്റ് ഡിപ്പോ, ട്രാൻസിറ്റ് ഷെഡ്, സ്റ്റോർ ഹൗസ്, ഗാരേജുകൾ, ഹാംഗർ, ഗ്രെയിൻ എലിവേറ്ററുകൾ, കളപ്പുരകൾ, നിലവറകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മറ്റു വിനിയോഗഗണങ്ങളുമായി ബന്ധപ്പെട്ടുള്ള ചെറു സംഭരണങ്ങൾ പ്രധാന വിനിയോഗഗണത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതാണ്.