Panchayat:Repo18/vol1-page0126

From Panchayatwiki

പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാതിരുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് സഹിതം കമ്മീഷൻ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് എത്തിച്ചു കൊടുക്കേണ്ടതുമാണ്.

അദ്ധ്യായം X

തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ

87. തിരഞ്ഞെടുപ്പ് ഹർജികൾ.- യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല.

88. തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി.- (1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി-

(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും;

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള ജില്ലാ കോടതിയും, ആയിരിക്കും.

(2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച് കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.