Panchayat:Repo18/vol1-page0125
രൂപീകരിക്കുന്നതിനോ അല്ലെങ്കിൽ ഒഴിവു നികത്തുന്നതിനോ വേണ്ടി വിജ്ഞാപനത്തിൽ പറയുന്ന തീയതിക്കു മുൻപ് ഒരു അംഗത്തേയോ, അംഗങ്ങളേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതും ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലെയും വ്യവസ്ഥകൾ സാദ്ധ്യമാകുന്നിടത്തോളം അങ്ങനെയുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ബാധകമായിരിക്കുന്നതും ആകുന്നു.
(2) അപ്രകാരം ഉണ്ടായിട്ടുള്ള ഒഴിവ് അപ്രകാരമുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തിൽ പട്ടികജാതികൾക്കോ, പട്ടികവർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തിലെ ഒഴിവാണെങ്കിൽ (1)-ാം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ ആ സ്ഥാനം നികത്തുന്നതിനുള്ള ആൾ, അതതു സംഗതിപോലെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെട്ട ആളോ അല്ലെങ്കിൽ ഒരു വനിതയോ ആയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതാണ്.
85. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കും അവയുടെ പരമാവധിയും.-(1) ഒരു തിരഞ്ഞെടുപ്പിലെ ഏതൊരു സ്ഥാനാർത്ഥിയും താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട തീയതിക്കും, തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ തിരഞ്ഞെടുപ്പ് സംബന്ധമായി താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ, അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവിന്റെയും പ്രത്യേകം പ്രത്യേകമുള്ളതും ശരിയായതുമായ ഒരു കണക്ക് താൻ തന്നെയോ തന്റെ തിരഞ്ഞെടുപ്പു ഏജന്റ് മുഖേനയോ, സൂക്ഷിക്കേണ്ടതാണ്.
വിശദീകരണം. 1.- ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് ഒരു രാഷ്ട്രീയ കക്ഷിയോ, അല്ലെങ്കിൽ ആളുകളുടെ മറ്റേതെങ്കിലും സമാജമോ നികായമോ, അല്ലെങ്കിൽ (സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ അല്ലാത്ത) ഏതെങ്കിലും വ്യക്തിയോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ ഏതെങ്കിലും ചെലവ്, ഈ ഉപ വകുപ്പിന്റെ ആവശ്യങ്ങൾക്ക്, തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടാൻ പാടില്ല.
വിശദീകരണം. 2.- സർക്കാരിന്റെ സേവനത്തിലുള്ളതും 120-ാം വകുപ്പ് (8)-ാം ഖണ്ഡ ത്തിൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതിലെങ്കിലും പെട്ടതുമായ ഏതെങ്കിലും ആൾ ആ ഖണ്ഡത്തിനുള്ള പരിമിതി വ്യവസ്ഥയിൽ പറഞ്ഞ പ്രകാരമുള്ള തന്റെ ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കുന്നതിലോ നിർവ്വഹിക്കുന്നതായി കരുതിക്കൊണ്ടോ ചെയ്യുന്ന ഏതെങ്കിലും ഏർപ്പാടുകളോ നൽകുന്ന ഏതെങ്കിലും സൗകര്യങ്ങളോ ചെയ്യുന്ന മറ്റേതെങ്കിലും പ്രവൃത്തിയോ, കാര്യമോ സംബന്ധിച്ച് വഹിക്കുന്ന ഏതെങ്കിലും ചെലവ് ഈ ഉപവകുപ്പിന്റെ ആവശ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ വഹിക്കുന്നതോ അധികാരപ്പെടുത്തിയതോ ആയ ചെലവായി കരുതപ്പെടുന്നതല്ലെന്ന്, സംശയനിവാരണത്തിനായി. ഇതിനാൽ പ്രഖ്യാപിക്കുന്നു.
(2) പ്രസ്തുത കണക്കിൽ നിർണ്ണയിക്കപ്പെടുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.
(3) പ്രസ്തുത ചെലവിന്റെ ആകെ തുക, നിർണ്ണയിക്കപ്പെട്ടേക്കാവുന്നതുകയിൽ കവിയാൻ പാടുള്ളതല്ല.
86. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കണക്ക് സമർപ്പിക്കൽ.- ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ തന്റെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഒരു കണക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് സമർപ്പിക്കേണ്ടതും അത് താനോ തന്റെ തിരഞ്ഞെടുപ്പ് ഏജന്റോ 85-ാം വകുപ്പിൻ കീഴിൽ വച്ചുപോരുന്ന കണക്കിന്റെ ശരിപ്പകർപ്പ് ആയിരിക്കേണ്ടതും പ്രസ്തുത മുപ്പതു ദിവസകാലാവധി അവസാനിച്ചാലുടൻ, കഴിയുന്നതും വേഗം,