Panchayat:Repo18/vol1-page0757

From Panchayatwiki

അദ്ധ്യായം 5

വിനിയോഗം

34. കെട്ടിടങ്ങളുടെ വിനിയോഗം.-(1) ഏതൊരു കെട്ടിടത്തിന്റെയും അല്ലെങ്കിൽ അതിന്റെ ഭാഗത്തിന്റെയും വിനിയോഗം പ്രസ്തുത പ്രദേശത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള വിശദമായ നഗരാസൂത്രണ പദ്ധതിയിലോ അല്ലെങ്കിൽ വികസന പദ്ധതിയിലോ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി നിർദ്ദേശിച്ചിട്ടുള്ള വികസനത്തിന് അല്ലെങ്കിൽ പുനർവികസനത്തിന് ഉള്ള പ്ലോട്ടുകളുടെ ഉപയോഗത്താൽ നിയന്ത്രിതമായിരിക്കേണ്ടതാണ്.

(2) നിലവിലുള്ളതോ പിന്നീട് പണിയുവാനുള്ളതോ ആയ എല്ലാ കെട്ടിടങ്ങളും അവയുടെ ഉപയോഗം അല്ലെങ്കിൽ വിനിയോഗ സ്വഭാവം അനുസരിച്ച് താഴെപ്പറയുന്ന ഏതെങ്കിലും വിനിയോഗ ഗണങ്ങളിൽ ഒന്നായി തരംതിരിക്കേണ്ടതാണ്. അതായത്.-

പാർപ്പിട വിനിയോഗം ഗ്രൂപ്പ് A1 പാർപ്പിടസ്ഥലം
പാർപ്പിടേതര വിനിയോഗം ഗ്രൂപ്പ് A2 ലോഡ്ജിംഗ് ഹൗസുകൾ
ഗ്രൂപ്പ് B വിദ്യാഭ്യാസപരം
ഗ്രൂപ്പ് C ചികിത്സാപരം/ആശുപത്രി
ഗ്രൂപ്പ് D സമ്മേളനസ്ഥലം
ഗ്രൂപ്പ് E ഓഫീസ്/വ്യാപാരം
ഗ്രൂപ്പ് F കച്ചവടം/വാണിജ്യം
ഗ്രൂപ്പ് G1 ചെറുതും, ഇടത്തരം അപായസാദ്ധ്യതയുള്ള വ്യാവസായികം
ഗ്രൂപ്പ് G2 കൂടുതൽ അപായ സാദ്ധ്യതയുള്ള വ്യാവസായികം
ഗ്രൂപ്പ് H സംഭരണസ്ഥലം
ഗ്രൂപ്പ് Ι അപകടസാദ്ധ്യതയുള്ള സ്ഥലം

കുറിപ്പ്- (i) (2)-ാം ഉപചട്ടത്തിന് കീഴിലുള്ള ഗണങ്ങളിൽ കൃത്യമായിപ്പെടാത്ത ഏതെങ്കിലുമൊരു കെട്ടിടം അതിന്റെ നിലവിലുള്ളതോ അല്ലെങ്കിൽ നിർദ്ദേശിക്കാവുന്നതോ ആയ ഉപയോഗത്തിനോട് ഏറ്റവും സാമ്യതയുള്ള വിനിയോഗഗണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്;

(i) മറ്റേതെങ്കിലും തരം കൈവശത്തിന് അനുബന്ധമായുള്ള ചെറുകിട കൈവശങ്ങളെ, പ്രധാന കൈവശത്തിന്റെ ഭാഗമായി കണക്കാക്കേണ്ടതും, പ്രധാന കൈവശത്തിന്റെ ഗണത്തിൽ തരംതിരിക്കേണ്ടതുമാണ്.

(iii) (2)-ാം ഉപചട്ടത്തിനു കീഴിലുള്ള ഉപയോഗങ്ങളിൽ ഒന്നിൽ കൂടുതൽ ഉപയോഗങ്ങളുള്ള ഏതെങ്കിലുമൊരു കെട്ടിടത്തിന്റെ സംഗതിയിൽ, അതിന്റെ ഏറ്റവും നിയന്ത്രിതമായ ഗണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്;

(iv) വിനിയോഗഗണങ്ങളായി കെട്ടിടങ്ങളെ തരംതിരിച്ചിരിക്കുന്നത് ഈ ചട്ടങ്ങളുടെ ഉദ്ദേശങ്ങളിലേക്ക് വേണ്ടി മാത്രമാണ്. നഗരാസൂത്രണ പദ്ധതികളിൽ നിർദ്ദേശിച്ചിട്ടുള്ള മേഖലാ നിയന്ത്രണങ്ങളുടെ പര്യായമായി ഈ കൈവശഗണങ്ങളെ കണക്കാക്കാവുന്നതല്ല.