Panchayat:Repo18/vol2-page0482
"Under section 8 of the registration of births and deaths Act, 1969 the information that is given by the informant according to the best of their knowledge is to be registered by the Registrar appointed under the Act. Therefore, whatever is the information that is given may be recorded in the register as the exact date of death is not available."[CIRCULARNO. J. 2865, No. B1-74896/78]
വിഷയം: ജനന-മരണ-വിവാഹ രജിസ്ട്രേഷൻ - ബന്ധപ്പെട്ട രജിസ്ട്രാർമാരുടെ ഒപ്പ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച്.
ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട രജിസ്റ്ററുകൾ ബന്ധപ്പെട്ട രജിസ്ടാർമാർ നിയമാനുസരണം ഒപ്പിടാത്തതിനാൽ, ഇവയുടെ പകർപ്പ് പൊതുജനങ്ങൾ ആവശ്യപ്പെടുമ്പോൾ രജി സ്ട്രാർമാർ ഒപ്പ് വയ്ക്കാത്തതു കാരണം നൽകുന്നില്ല എന്ന പരാതി ക്രമാതീതമായി ഈ ഓഫീസിൽ ലഭി ച്ചുകൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട രജിസ്റ്ററുകളിൽ പ്രത്യേകം തയ്യാറാക്കിയി ട്ടുള്ള കോളങ്ങളിൽ ഒപ്പു രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. അപ്രകാരം ഒപ്പിടാത്തതു ഗുരുതരമായ കൃത്യ വിലോപമായി കണക്കാക്കി അവരുടെ പേരിൽ നടപടി സ്വീകരിക്കേണ്ടിവരും എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ജനന-മരണ വിവാഹ രജിസ്ട്രേഷനുകളുടെ പകർപ്പുകൾ അവയുമായി ബന്ധപ്പെട്ട വ്യക്തികൾ ആവശ്യപ്പെട്ടാൽ കാലതാമസം കൂടാതെ നൽകുവാനുള്ള ചുമതല ബന്ധപ്പെട്ട രജിസ്ട്രാർമാരിൽ നിക്ഷിപ്തമാണ്. മേൽപ്പറഞ്ഞ രജിസ്ട്രേഷനുകളുടെ പകർപ്പുകൾ നൽകുന്നതിന് പ്രതിഫലം ആവശ്യപ്പെടുന്നതായും ഒട്ടനവധി പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് ക്ഷന്തവ്യമായ കാര്യമല്ല. ബന്ധപ്പെട്ട രജിസ്റ്ററുകളിൽ ഒപ്പ് രേഖപ്പെടുത്തുകയും ഒരു പക്ഷേ അവർ സർവീസിൽ നിന്നും പിരിഞ്ഞുപോയിട്ടുണ്ടെങ്കിൽ നിലവിലുള്ള രജിസ്ട്രാർമാർ വിവാഹറിപ്പോർട്ട്, ജനന മരണ റിപ്പോർട്ട് എന്നിവ പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തി ഒപ്പ് രേഖപ്പെടുത്തി ബന്ധപ്പെട്ടവർക്ക് രജിസ്ട്രേഷനുകളുടെ പകർപ്പുകൾ യഥാസമയം വിതരണം ചെയ്യേണ്ടതാണ്. ജനന-മരണ, വിവാഹ രജിസ്ട്രേഷൻ ചുമതല വഹിക്കുന്ന ജീവനക്കാർക്ക് ഈ വിഷയത്തിൽ കർശനമായ നിർദ്ദേശം നല്കണമെന്നും അറിയിക്കുന്നു. നിയമാനുസരണം രജിസ്ട്രേഷനുകൾ നടത്താനും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ പകർപ്പുകൾ ആവശ്യപ്പെടുമ്പോൾ അവ യഥാസമയം നല്കുവാനും ബന്ധപ്പെട്ട രജിസ്ട്രാർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സ്കൂൾ അഡ്മിഷൻ തുടങ്ങുന്ന അവസരങ്ങളിൽ ഈ വിഷയത്തിൽ പരാതികൾക്കിട നൽകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. (നമ്പർ ബി 1.16649/88, തിരു. തീയതി 20.6.88).
വിഷയം: ജനന-മരണ രജിസ്ട്രേഷൻ 1970 ന് മുമ്പുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യു ന്നത് സംബന്ധിച്ച്.
സുചന: ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 1987-ലെ 769-ാം നമ്പർ റിട്ട് അപ്പീലിന്റെ വിധി 1987 (2) കെ.എൽ.റ്റി. 1028-ാം നമ്പരായി പ്രസിദ്ധീകരിച്ചത്.
ജനന-മരണ രജിസ്ട്രേഷൻ ആക്ട് 1969 നോടനുബന്ധിച്ചുള്ള റൂൾ (1970) ഈ സംസ്ഥാനത്തിൽ പ്രാബല്യത്തിൽ വന്നത് 1970-ലാണ്. ജനന-മരണ രജിസ്ട്രേഷൻ ആക്ട് 1969-ലെ സെക്ഷൻ 13(3) പ്രകാരം ജനനം മരണം ഇവ സംഭവിച്ച് ഒരു വർഷം കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യാത്ത കേസ്സുകൾ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ (ആർ.ഡി.ഒ.) ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് കാണുന്നുണ്ട്. എന്നാൽ പ്രസ്തുത നിയമത്തിനു (ആക്ടിനു) മുൻകാല പ്രാബല്യം ഇല്ലായെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിന്യായത്തിൽ വിവരിച്ചിരിക്കുന്നു. 1970 നു പ്രാബല്യത്തിൽ വന്ന ജനന-മരണ രജിസ്ട്രേഷൻ ആക്ടിനു മുൻകാല പ്രാബല്യമില്ലെന്നും, ആയതിനാൽ 1970 മുമ്പുള്ള ഇത്തരം കേസ്സുകൾ രജിസ്റ്റർ ചെയ്യാൻ നിർവാഹമില്ലെന്നുമുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മേൽ സൂചന പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സ്വീകരിക്കേണ്ട നടപടിക്കുവേണ്ടി രജിസ്ത്രടാർ ജനറലിന് എഴുതിയിരിക്കുന്നതിനാൽ, രജിസ്ട്രാർ ജനറലിൽ നിന്നും മറുപടി ലഭിച്ച ശേഷമേ 1-4-1970 നു മുമ്പുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കുവാൻ സാധിക്കുകയുള്ളൂവെന്ന വിവരം അറിയിക്കുന്നു. അതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന അറിയിപ്പ് വേണ്ടത്ര അന്വേഷണത്തിനു ശേഷം ജനനമോ മരണമോ നടന്ന യൂണിറ്റിലെ രജിസ്ട്രാർമാർ നല്കുന്നതിന് അനുവദിച്ചിരിക്കുന്നു. (നമ്പർ ബി1, 7275/89, തിരുവനന്തപുരം, തീയതി: 6-4-89)
വിഷയം: പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |