Panchayat:Repo18/vol1-page0750

From Panchayatwiki

(4) പത്ത് മീറ്റർ വരെ ഉയരമുള്ള എല്ലാ കെട്ടിടങ്ങൾക്കും ചുരുങ്ങിയത് 2 മീറ്റർ അളവുള്ള പിന്നാമ്പുറം ഉണ്ടായിരിക്കേണ്ടതാണ്:

എന്നാൽ, പ്ലോട്ടിന്റെ പ്രത്യേക ആകൃതി കാരണം ഉടനീളം വിലങ്ങനെയുള്ള അളവ് 2 മീറ്റർ നിലനിർത്താൻ സാധിക്കാത്തിടത്ത്, എല്ലായിടത്തും ഉള്ള ചുരുങ്ങിയ വ്യാപ്തി 1 മീറ്ററും, ശരാശരി വ്യാപ്തി 2 മീറ്ററിൽ കുറയാതെയും ആയാൽ മതിയാകുന്നതാണ്:

(5) 10 മീറ്റർ വരെ ഉയരമുള്ള ഓരോ കെട്ടിടത്തിനും മുൻവശത്തിനും പിൻവശത്തിനും ഒഴിയാതെയും വീതിയുള്ള തുറന്ന വായു സഞ്ചാര സ്ഥലമുണ്ടായിരിക്കേണ്ടതാണ്.

എന്നാൽ, 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളുടെ സംഗതിയിൽ, ഒരു വശത്ത് 120 മീറ്റർ തുറസ്സായ സ്ഥലം ലഭ്യമാകുന്ന പക്ഷം, മറുവശത്തെ തുറസ്സായ സ്ഥലം കുറയ്ക്കാവുന്നതും, അതിരിനോട് ചേർന്ന് പോലും നിർമ്മിക്കാവുന്നതാണ്. കെട്ടിടം അതിരിനോട് ചേർന്ന് വരികയോ അല്ലെങ്കിൽ തുറസ്സായ സ്ഥലം 75 സെന്റീമീറ്ററിലും കുറയുകയോ ചെയ്യുന്ന പക്ഷം, ആ വശത്തെ ഭൂമിയുടെ ഉടമസ്ഥന്റെ അനുമതി വാങ്ങേണ്ടതാണ്.

എങ്കിലും ജനാല, കതകുകൾ എന്നിവ പോലെയുള്ള യാതൊരു തുറക്കലുകളും, അവയ്ക്കെതിരെയുള്ള തുറസ്സായ സ്ഥലം ഒരു മീറ്ററിൽ കുറയുന്ന പക്ഷം അനുവദിക്കാവുന്നതല്ല. എന്നാൽ ബന്ധപ്പെട്ട നിലം നിരപ്പിൽ നിന്നും 2.10 മീറ്റർ ഉയരത്തിന് മുകളിൽ വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് അവയ്ക്കെതിരെയുള്ള തുറസ്സായ സ്ഥലം 75 സെന്റീമീറ്ററിൽ കുറയാത്തപക്ഷം അത് അനുവദിക്കാവുന്നതാണ്:

എന്നുമാത്രമല്ല, നിലവിലുള്ള വരിക്കെട്ടിടങ്ങളുടെ സംഗതിയിൽ ഒരു വശത്തും പിന്നോട്ട് മാറൽ കൂടാതെ ഏതെങ്കിലും താമസയൂണിറ്റിനു വേണ്ടി ഒരു മുകൾ നിലയുടെ പുനർനിർമ്മാണം, കൂട്ടിച്ചേർക്കൽ, നിർമ്മാണം എന്നിവ ഈ ആവശ്യത്തിനുവേണ്ടി ബന്ധപ്പെട്ട തൊട്ടടുത്തുള്ള ഉടമയിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട് എന്ന വ്യവസ്ഥയിൻമേൽ അധികാരിക്ക് അനുവദിക്കാവുന്നതാണ്.

(6) പത്ത് മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക്, മനുഷ്യവാസത്തിനായി ഉദ്ദേശിക്കുന്ന ഏതെങ്കിലും മുറിയോട് ചേർന്ന് ഉമ്മറത്തോ പിന്നാമ്പുറത്തോ പാർശ്വഭാഗങ്ങളിലോ തുറസ്സായ സ്ഥലങ്ങളില്ലായെങ്കിൽ മുറിയോട് ചേർന്ന് ഉൾവശത്ത് 2.5 മീറ്ററിൽ കുറയാത്ത വീതിയുള്ള തുറസ്സായ സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്.

എന്നാൽ, 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ മുൻപറഞ്ഞ അകത്തുള്ള തുറസ്സായ സ്ഥലത്തിന് ചുരുങ്ങിയത് 1.5 മീറ്റർ വീതിയുണ്ടെങ്കിൽ അതു മതിയാകുന്നതാണ്.

(7) സൈറ്റിൽ ശേഖരിക്കുന്ന മഴവെള്ളം സാധാരണ ഗതിയിൽ അഴുക്കുചാലിലേക്ക് ഒഴുകി പോകാൻ അനുവദിക്കാൻ പാടില്ലാത്തതാകുന്നു. മഴവെള്ളം ഭൂഗർഭത്തിലേക്ക് താഴ്സന്നുപോകുന്നതിനായി സൈറ്റിനുള്ളിൽ മതിയായ വലുപ്പമുള്ള യുക്തമായ കുഴികളുണ്ടാക്കി ജലം സംരക്ഷിക്കേണ്ടതാണ്. കുഴികൾ മതിയാംവണ്ണം അടച്ച് സൂക്ഷിക്കേണ്ടതും സൈറ്റിലെ എല്ലാ ഭാഗത്തു നിന്നുമുള്ള ജലം ഈ കുഴികളിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതു മാണ്.

(8) 10 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക്, 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഉണ്ടായിരിക്കേണ്ട തുറസ്സായ സ്ഥലവും, ഉള്ളിലെ തുറസ്സായ സ്ഥലത്തിന്റെ ചുരുങ്ങിയ വീതിയും കൂടാതെ 10 മീറ്റർ ഉയരം കവിയുന്ന ഓരോ 3 മീറ്റർ ഉയരത്തിന് അല്ലെങ്കിൽ അതിന്റെ അംശത്തിന്റെ ഉയരത്തിന് ഏറ്റവും കുറഞ്ഞത് 0.5 മീറ്റർ തുറസ്സായ സ്ഥലം എന്ന തോതിൽ വർദ്ധനവ് ഉണ്ടായിരിക്കേണ്ടതാണ്. മേൽ പ്രസ്താവിച്ച പ്രകാരം കെട്ടിടത്തിന്റെ ഉയര വർദ്ധനവിന്തത്തുല്യമായുള്ള അധിക പിൻമാറൽ അളവ് മുഴുവൻ കെട്ടിടത്തിന്റേയും ഭൂനിരപ്പിന് ആയിരിക്കേണ്ടതാണ് അല്ലെങ്കിൽ തദനുസൃതമായ അവയുടെ നിരപ്പിലുള്ള നിലകൾക്കോ ആയിരിക്കണം.