Panchayat:Repo18/vol1-page0745
(d) കെട്ടിടം അല്ലെങ്കിൽ ഭൂമിവികസനത്തെ സംബന്ധിച്ച വെബ്സൈറ്റിലൂടെയുള്ള എല്ലാ പരസ്യങ്ങളുടെയും ഭാഗമായി ഉടമ അല്ലെങ്കിൽ ഡവെലപ്പർ താഴെ കൊടുക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
(i) ഉടമയുടെയും ഡവെലപ്പറുടെയും പേരും മേൽവിലാസവും;
(ii) ലേ ഔട്ട് അനുമതിയുടെ നമ്പറും തീയതിയും അല്ലെങ്കിൽ എവിടെയെങ്കിലും ബാധകമാണെങ്കിൽ പ്ലോട്ടിന്റെ ഉപയോഗ അനുമതിയും കെട്ടിടത്തിന്റെ ലേഔട്ടും;
(iii) കെട്ടിട നിർമ്മാണ പെർമിറ്റിന്റേയും വികസനത്തിന്റെയും നമ്പറും തീയതിയും;
iv) പെർമിറ്റുകൾ നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര്;
(v) കെട്ടിട നിർമ്മാണ പെർമിറ്റ് സാധുവായിരിക്കുന്നത് വരെയുള്ള തീയതി;
(v) അനുവദിച്ചിട്ടുള്ള നിലകളുടെ എണ്ണം;
(vii) പെർമിറ്റിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾ;
(viii) ചട്ടങ്ങളിലെ വ്യവസ്ഥകൾ കണക്കിലെടുത്തുകൊണ്ട് താഴെപ്പറയുന്ന വിശദാംശ ങ്ങൾ നൽകേണ്ടതാണ്.
(a) നിർമ്മാണത്തിന്റെ തറവിസ്തീർണ്ണാനുപാതവും, കവറേജും.
(b) A1 കൈവശാവകാശ ഗണത്തിന്റെ കീഴിലുള്ള ഫ്ളാറ്റുകൾ/അപ്പാർട്ടമെന്റ് വീടുകളുടെ കാര്യത്തിൽ കെട്ടിടത്തിന് പുറത്തും അകത്തുമുള്ള ഉല്ലാസ സ്ഥലത്തിന്റെ വിസ്തീർണ്ണം.
(c) സാധനങ്ങൾ ഇറക്കുന്നതും കയറ്റുന്നതിനും പാർക്കിങ്ങിനുമുള്ള സ്ഥലങ്ങളുടെ എണ്ണം, അതിനായി തിരിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളുടെ വിസ്തീർണ്ണം.
(d) സൈറ്റിലേക്കും കെട്ടിടത്തിലേക്കുമുള്ള പ്രവേശനത്തിനുള്ള ഏറ്റവും ചുരുങ്ങിയ വീതി,
(ix) ഗണം A1-ലെ താമസാവശ്യത്തിനുള്ളതല്ലാത്ത മറ്റേതെങ്കിലും ഗണത്തിന്റെ കാര്യത്തിലുള്ള ഫ്ളാറ്റുകൾ/അപ്പാർട്ട്മെന്റ് വീടുകൾ അത്തരം കൈവശാവകാശ ഗണത്തിന്റെ തറവിസ്തീർണ്ണത്തിന്റെ വിശദാംശങ്ങളോട് കൂടി:
എന്നാൽ, അങ്ങനെയുള്ള പരസ്യങ്ങൾ മുകളിൽ പ്രസ്താവിച്ചതിന് ഘടകവിരുദ്ധമാകുന്ന പക്ഷം, സെക്രട്ടറിക്കോ സർക്കാരിനോ അതിൽ ഇടപെടാവുന്നതാണ്.
(e) കെട്ടിട നിർമ്മാണം അല്ലെങ്കിൽ ഭൂവികസനം സംബന്ധിച്ച് ദൃശ്യഅച്ചടി മാധ്യമങ്ങളിലൂടെയും പരസ്യബോർഡുകൾ വഴിയും ഉള്ള പരസ്യങ്ങളുടെ സംഗതിയിൽ ഉടമസ്ഥൻ അല്ലെങ്കിൽ ഡവെലപ്പർ ചട്ടം 22(7d) (i) മുതൽ (vi) വരെയുള്ള ഇനങ്ങളിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങളും 22-ാം ചട്ടം (7d) ഉപചട്ട പ്രകാരമുള്ള വെബ്സൈറ്റിന്റെ വിലാസവും വിശദാംശങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.
(f) 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം 271B (3) വകുപ്പ് പ്രകാരം സെക്രട്ടറി നൽകിയിട്ടുള്ള പെർമിറ്റുകളുടെ വിശദാംശങ്ങൾ പഞ്ചായത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(g) ഈ ചട്ടത്തിലെ (d), (e), (f) എന്നീ ഉപചട്ടങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും രീതിയിൽ പരസ്യം ചെയ്യുന്ന പക്ഷം സെക്രട്ടറിക്ക് അല്ലെങ്കിൽ സർക്കാരിന് അതിൽ ഇടപെടാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |