Panchayat:Repo18/vol1-page0580
ത്തോടെ നെഗോഷ്യേറ്റ് ചെയ്യാവുന്നതും അപ്രകാരം ലഭിക്കുന്ന ഓഫർ 10-ാം ചട്ടം (14)-ാം ഉപചട്ട ത്തിലെ വ്യവസ്ഥയ്ക്ക് വിധേയമായി സ്വീകരിക്കാവുന്നതുമാണ്.
(3) പഞ്ചായത്തിന് ഉചിതമെന്ന് തോന്നുന്നപക്ഷം, ഏതൊരു പൊതുമരാമത്ത് പണിയും, സർക്കാർ അംഗീകൃതവും സാമ്പത്തികക്ഷമതയുള്ളതും പ്രവൃത്തി പരിചയമുള്ളതുമായ ഒരു സന്നദ്ധസംഘടനയെയോ സ്ഥാപനത്തെയോ ഏൽപ്പിക്കാവുന്നതും അവർക്ക് പഞ്ചായത്ത് നെഗോ ഷ്യേറ്റ് ചെയ്ത് തീരുമാനിക്കുന്ന പ്രകാരമുള്ള നിരക്ക് 10-ാം ചട്ടം (14)-ാം ഉപചട്ടത്തിലെ വ്യവസ്ഥയ്ക്ക് വിധേയമായി, അനുവദിക്കാവുന്നതുമാണ്.
12. പഞ്ചായത്ത് നേരിട്ട് പൊതുമരാമത്ത് പണി നടത്തൽ. (1) ഏതെങ്കിലും ഒരു പൊതുമരാത്ത് പണി പഞ്ചായത്ത് നേരിട്ട് നടത്തുന്ന സംഗതിയിൽ പ്രസ്തുത പണിയുടെ മൊത്തം ചെലവ 6-ാം ചട്ടപ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റിലെ മൊത്തം തുകയിൽ കവിയാൻ പാടില്ലാത്തതാകുന്നു.
എന്നാൽ നിർമ്മാണ വസ്തുക്കളുടെ പ്രാദേശിക വിലയും പണിക്കുലിയും എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടുതലാണെന്ന കാരണത്താൽ മൊത്തം ചെലവ് എസ്റ്റിമേറ്റ് തുകയേക്കാൾ അധികരിച്ചിട്ടുണ്ടെന്ന് പഞ്ചായത്തിന് ബോദ്ധ്യമാകുന്ന പക്ഷം എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനത്തിൽ കവിയാത്ത അത്തരം അധിക ചെലവ് പഞ്ചായത്തിന് അംഗീകരിക്കാവുന്നതാണ്.
എന്നുമാത്രമല്ല, എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനത്തിൽ കവിഞ്ഞ അത്തരം അധിക ചെലവ് 5-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ മുൻകൂർ അനുമതിയോടെ പഞ്ചായത്തിന് അംഗീകരിക്കാവുന്നതാണ്.
(2) ഏതെങ്കിലും ഒരു പണി ദിവസക്കുലി അടിസ്ഥാനത്തിൽ ചെയ്യേണ്ടിവരുന്ന സംഗതിയിൽ മസ്റ്റർ റോളിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമെറ്റ് നിരക്കിൽ കവിയാതെ പഞ്ചായത്ത് തീരുമാനിക്കുന്ന പ്രകാരം ദിവസക്കൂലി നൽകേണ്ടതും ഓരോ വിഭാഗം ജോലിക്കാർക്കും, പ്രത്യേക മസ്റ്റർ സൂക്ഷിക്കേണ്ടതും അവർക്ക് ദിവസേനയോ, ആഴ്ചയിലോ രണ്ടാഴ്ചയിലോ, മാസത്തിലോ, അതത് സംഗതിപോലെ, സൗകര്യാർത്ഥം കൂലി നൽകാവുന്നതുമാണ്;
എന്നാൽ, യാതൊരു ജോലിക്കാരനേയും 179 (നൂറ്റിയെഴുപത്തൊൻപത) ദിവസത്തിൽ കൂടുതൽ കാലത്തേയ്ക്ക് തുടർച്ചയായി മസ്റ്റർ ചെയ്യാൻ പാടുള്ളതല്ല.
(3) പഞ്ചായത്ത് നേരിട്ട് പണി നടത്തുന്ന സംഗതിയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് നൽകേണ്ടിവരുന്ന തുക എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ പഞ്ചായത്തിന് ചെലവ് ചെയ്യാവുന്നതും പ്രസ്തുത തുക പണിയുടെ മൊത്തം ചെലവിൽ വകക്കൊള്ളിക്കാവുന്നതുമാണ്.
(4) പഞ്ചായത്ത് നേരിട്ട് ചെയ്യുന്ന പണിയെ സംബന്ധിച്ച ബില്ലുകളും കണക്കുകളും പ്രത്യേകമായി സൂക്ഷിക്കേണ്ടതും അവ ഏതൊരു പൗരനും ആവശ്യപ്പെട്ടാൽ പരിശോധനയ്ക്ക് നൽകേണ്ടതുമാണ്.
13. ഗുണഭോക്ത്യ സമിതി മുഖേന പൊതുമരാമത്ത് പണി നടത്തൽ:-(1) ഒരു പൊതുമരാമത്ത് പണിയുടെ നിർവ്വഹണം അതിന്റെ ഗുണഭോക്താക്കളുടെ സമിതി മുഖേന നടത്തുന്ന സംഗ തിയിൽ 8-ഉം 9-ഉം 10-ഉം ചട്ടങ്ങളിലെ നടപടിക്രമം പാലിക്കേണ്ടതില്ലാത്തതും എന്നാൽ ഈ ചട്ട ത്തിലെ (2) മുതൽ (6) വരെയുള്ള ഉപചട്ടങ്ങളിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതും ആണ്.
(2) ഒരു പൊതുമരാമത്ത് പണി നടപ്പാക്കുന്നതുമൂലം പ്രയോജനം ലഭിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ഒരു യോഗം (സർക്കാരിന്റെ പൊതുമാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായും, ബന്ധപ്പെട്ട