Panchayat:Repo18/vol1-page0728
(8) ഏതെങ്കിലും സുരക്ഷാമേഖലയ്ക്കുള്ളിൽ ഒരു കെട്ടിടം നിർമ്മിക്കാനോ, പുനർനിർമ്മിക്കാനോ, രൂപഭേദം വരുത്താനോ, കുട്ടിച്ചേർക്കാനോ, വ്യാപ്തി വർദ്ധിപ്പിക്കാനോ വേണ്ടിയുള്ള അപേക്ഷകളുടെ സംഗതിയിൽ, അനുവാദം നൽകുന്നതിന് മുമ്പായി സെക്രട്ടറി ബന്ധപ്പെട്ട ജില്ലാകളക്ടറുമായി കൂടിയാലോചന നടത്തേണ്ടതാണ്. ജില്ലാകളക്ടർ ഡയറക്ടർ ജനറൽ ഓഫ് പോലീസിൽ നിന്ന് വ്യക്തമായ ശുപാർശ ലഭിച്ചതിനുശേഷം മറുപടി നൽകേണ്ടതാണ്. ജില്ലാ കളക്ടർ എന്തെങ്കിലും തടസ്സമോ, വിലക്കോ അല്ലെങ്കിൽ നിയന്ത്രണമോ ഉയർത്തുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നുവെങ്കിൽ പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് അത് സെക്രട്ടറി പാലിക്കേണ്ടതാണ്.
(8A) മതപരമായ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ ആരാധനയ്ക്ക് വേണ്ടിയോ പുതിയ കെട്ടിടം നിർമ്മിക്കുക, അല്ലെങ്കിൽ നിലവിലുള്ള കെട്ടിടം പുനർനിർമ്മിക്കുക അല്ലെങ്കിൽ വ്യതിയാനം വരുത്തുക, കൂട്ടിച്ചേർക്കുക തുടങ്ങിയ സംഗതികളിൽ ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി/അംഗീകാരം/സമ്മതം വാങ്ങേണ്ടതാണ്. ഇതുകൂടാതെ 'സാമുദായിക സ്പർധ തടയുന്നതിനും സാമുദായിക ഐക്യം വളർത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ മാനുവൽ’ പ്രകാരം നിലവിലുള്ള നിബന്ധനകൾ പാലിക്കേണ്ടതുമാണ്. മതപരമായ ഉദ്ദേശങ്ങൾക്കു വേണ്ടിയോ അല്ലെങ്കിൽ ആരാധനയ്ക്കുവേണ്ടിയോ നിലവിലുള്ള കെട്ടിടങ്ങളുടെ ഘടനപരമായ വ്യതിയാനമോ അല്ലെങ്കിൽ അധികവിസ്തീർണ്ണമോ ഇല്ലാതെ പുതുക്കിപണിയുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ, അനുബന്ധം N-ലെ ഫോറത്തിൽ അപേക്ഷകൻ യഥോചിതം സമർപ്പിക്കുകയും സെക്രട്ടറിക്ക് അത് ബോധ്യപ്പെടുകയും ചെയ്താൽ ജില്ലാകളക്ടറെ അറിയിച്ചതിനുശേഷം സെക്രട്ടറിക്ക് പരിഗണനയ്ക്ക് എടുക്കാവുന്നതാണ്. എന്നാൽ ജില്ലാകളക്ടറുടെ അംഗീകാരം ലഭിച്ചശേഷം മാത്രമെ പെർമിറ്റ് നൽകാൻ പാടുള്ളൂ.
(9) ഉപചട്ടം (5)-ലോ, (6)-ലോ സൂചിപ്പിക്കുംവിധം രാജ്യരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നോ റെയിൽവേ അധികാരികളിൽ നിന്നോ അന്തിമാഭിപ്രായം 30 ദിവസങ്ങൾക്കുള്ളിൽ ലഭിക്കാതിരിക്കുകയും, എന്നാൽ ബന്ധപ്പെട്ട രാജ്യരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നോ റെയിൽവേ അധികാരിയിൽനിന്നോ എന്തെങ്കിലും ഇടക്കാല മറുപടി ലഭിക്കുകയും ചെയ്യുന്ന പക്ഷം സെക്രട്ടറിക്ക് അന്തിമ തീരുമാനം വൈകിപ്പിക്കാവുന്നതാണ്.
(10) പ്ലോട്ടിന്റെ അല്ലെങ്കിൽ കെട്ടിട ആവശ്യകതകളുടെ അനുമതിക്കും, ഭൂമി/പ്ലോട്ട് ഉപയോഗത്തിന്റെ അനുമതിക്കും ആകുന്ന പക്ഷം സെക്രട്ടറി, ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം തന്റെ വ്യക്തമായ അഭിപ്രായം സഹിതം അപേക്ഷ ബന്ധപ്പെട്ട ചീഫ് ടൗൺ പ്ലാനർക്കോ ഡിസ്ട്രിക്ട് ടൗൺ പ്ലാനർക്കോ അയച്ചുകൊടുക്കേണ്ടതാണ്. ഈ ചട്ടങ്ങൾ അല്ലെങ്കിൽ പ്രദേശത്തുള്ള നഗരാസൂത്രണ പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരമോ ഏതെങ്കിലും നിർമ്മാണം, പുനർനിർമ്മാണം, കൂട്ടിച്ചേർക്കൽ, രൂപഭേദം അല്ലെങ്കിൽ വിസ്തൃതി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി മുഖ്യ ടൗൺ പ്ലാനർ അല്ലെങ്കിൽ ജില്ലാ ടൗൺ പ്ലാനറിൽ നിന്നും ഏതെങ്കിലും അംഗീകാരം ആവശ്യമുള്ള പക്ഷം, കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിന് മുമ്പായി സെക്രട്ടറി അദ്ദേഹത്തിന്റെ