Panchayat:Repo18/vol1-page1020

From Panchayatwiki

(5) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, ഈ ആക്ടുപ്രകാരമുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോടു ബന്ധപ്പെട്ട ഒരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനം, ഈ ആക്ടിന്റെ വ്യവസ്ഥകളോടോ അന്ത:സത്തയോടോ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടാൽ, അതിന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള പൊരുത്തപ്പെടുത്തൽ പുരോഗമിപ്പിക്കാൻ കൈക്കൊളേളണ്ട നടപടികൾ വിവരിക്കുന്ന ശുപാർശ ആ അതോറിറ്റിക്ക് നൽകേണ്ടതാണ്.

26. സമുചിത സർക്കാർ തയ്യാറാക്കുന്ന കർമ്മപദ്ധതികൾ-(1) സമ്പത്തിന്റെയും മറ്റു വിഭവങ്ങളുടെയും ലഭ്യതയുടെ വ്യാപ്തിക്കനുസൃതമായി സമുചിത സർക്കാർ,-

(a) ഈ ആകടുപ്രകാരമുള്ള അവകാശങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്നുള്ള പൊതു ജനങ്ങളുടെ, പ്രത്യേകിച്ച അവശസമുദായങ്ങളുടെ, അവബോധം വളർത്തുന്നതിന് വിദ്യാഭ്യാസ പദ്ധ തികൾ ആവിഷ്ക്കരിക്കേണ്ടതും വിപുലീകരിക്കേണ്ടതും;
(b) (a) ഖണ്ഡത്തിൽ പരാമർശിക്കുന്ന പദ്ധതികളുടെ ആവിഷ്ക്കരണത്തിലും വിപുലീകരണത്തിലും പങ്കെടുക്കുന്നതിനും അത്തരം പദ്ധതികൾ അവർ തന്നെ നടത്തുന്നതിനും പബ്ലിക് അതോറിറ്റികളെ പ്രോത്സാഹിപ്പിക്കേണ്ടതും;
(c) തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പബ്ലിക് അതോറിറ്റികൾ കൃത്യമായ വിവരം കാലാനുസൃതമായും ഫലപ്രദമായും പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതും;
(d) പബ്ലിക് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ പരിശീലിപ്പിക്കേണ്ടതും പബ്ലിക് അതോറിറ്റികൾ തന്നെ ആവശ്യമുള്ള പരിശീലനസാമഗ്രികൾ നൽകേണ്ടതും,

ആണ്.

(2) ഈ ആക്ട് നിലവിൽ വന്നതുതൊട്ട് പതിനെട്ടുമാസത്തിനുള്ളിൽ, സമുചിത്രസർക്കാർ, അതിന്റെ ഔദ്യോഗിക ഭാഷയിൽ, എളുപ്പം മനസ്സിലാക്കാവുന്ന രൂപത്തിലും രീതിയിലും, ഈ ആക്ടിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അവകാശം വിനിയോഗിക്കുന്നതിന് ആഗ്രഹിക്കുന്ന ആൾക്ക്, ന്യായമായും ആവശ്യമായിരിക്കുന്നവിധം, അത്തരം വിവരമടങ്ങുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതാണ്.

(3) സമുചിത സർക്കാരിന്, ആവശ്യമെങ്കിൽ, 2-ാം ഉപവകുപ്പിന്റെ പൊതു സ്വഭാവത്തിന് ഭംഗം വരാതെ, (2)-ാം ഉപവകുപ്പിൽ പരാമർശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതാണ്. അതിൽ-

(a) ഈ ആക്ടിന്റെ ലക്ഷ്യങ്ങൾ;
(b) 5-ാം വകുപ്പിലെ 1-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട, എല്ലാ പബ്ലിക് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തപാൽ വിലാസവും സ്ട്രീറ്റ് വിലാസവും ഫോൺ-ഫാക്സ് നമ്പരും ഇലക്ട്രോണിക് മെയിൽ വിലാസം ലഭ്യമെങ്കിൽ, അതും;
(c) അതതു സംഗതിപോല, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ വിവരലഭ്യതയ്ക്കുവേണ്ടി നടത്തുന്ന അപേക്ഷയുടെ രീതിയും ഫോറവും;
(d) ഈ ആക്ടുപ്രകാരമുള്ള, ഒരു പബ്ലിക് അതോറിറ്റിയുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ കർത്തവ്യങ്ങളും അവരിൽ നിന്ന് ലഭിക്കാവുന്ന സഹായവും;
(e) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ ലഭിക്കാവുന്ന സഹായവും;
(f) ഈ ആക്ട് പ്രദാനം ചെയ്യുന്നതും ചുമത്തുന്നതുമായ അവകാശമോ കർത്തവ്യമോ സംബന്ധിച്ച ഒരു കൃത്യമോ കൃത്യം ചെയ്യുന്നതിലുള്ള വീഴ്ചയോ കണക്കിലെടുത്ത്, കമ്മീഷനിൽ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന രീതി ഉൾപ്പെടെ, നിയമത്തിൽ ലഭ്യമായ എല്ലാ പ്രതിവിധികളും;