Panchayat:Repo18/vol1-page0574

From Panchayatwiki
Revision as of 06:12, 3 February 2018 by Rajan (talk | contribs)

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പൊതുമരാമത്ത് പണികളുടെ നടത്തിപ്പും നടപടിക്രമവും:- (1) ഒരു പഞ്ചായത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയും, അല്ലാതെയും നടത്തുവാൻ ഉദ്ദേശിക്കുന്ന പൊതുമരാമത്ത് പണികളുടെ മുൻഗണനാക്രമത്തിലുള്ള ഒരു ലിസ്റ്റ് സാമ്പത്തികവർഷാരംഭത്തിൽ പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.

(2) ഇപ്രകാരം നടത്തുവാനുദ്ദേശിക്കുന്ന ഓരോ പൊതുമരാമത്ത് പണിയുടേയും ഏകദേശ അടങ്കൽ എസ്റ്റിമേറ്റ് (റഫ് കോസ്റ്റ് എസ്റ്റിമേറ്റ്) തയ്യാറാക്കേണ്ടതാണ്.

(3) 6-ാം ചട്ടം (1)-ാം ഉപചട്ടത്തിന് വിധേയമായി, ഓരോ പൊതുമരാമത്ത് പണിയും നടത്തേണ്ടത് കരാർ വ്യവസ്ഥയിലോ പഞ്ചായത്ത് നേരിട്ടോ, ഗുണഭോക്ത്യ സമിതി മുഖേനയോ എന്ന് പഞ്ചായത്ത് തീരുമാനിക്കേണ്ടതും ഭരണാനുമതി നൽകുമ്പോൾ ഇക്കാര്യം വ്യക്തമാക്കേണ്ടതുമാണ്

(4) ഒരു പൊതുമരാമത്ത് പണി, കൂടുതൽ സാങ്കേതികത്വം ഉള്ളതും യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തേണ്ടതും വിദഗ്ദദ്ധരുടെ മേൽനോട്ടം ആവശ്യമുള്ളതുമാണെങ്കിൽ കരാറുകാരൻ മുഖേനയും, പ്രാദേശികമായി സാധനസാമഗ്രികൾ ഉപയോഗിച്ച് പഞ്ചായത്തിന് ലാഭകരമായും അടിയന്തിരമായും ചെയ്തതുതീർക്കേണ്ടതാണെങ്കിൽ പഞ്ചായത്ത് നേരിട്ടും, ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെ ചെയ്യാവുന്ന സംഗതിയിൽ ഗുണഭോക്ത്യ സമിതി മുഖേനയും പ്രസ്തുത പൊതുമരാമത്ത് പണി നടത്താവുന്നതാണെന്ന് പഞ്ചായത്തിന് തീരുമാനിക്കാവുന്നതാണ്.

എന്നാൽ, ഇപ്രകാരം പൊതുമരാമത്ത് പണികളുടെ രീതി തീരുമാനിക്കുമ്പോൾ ഗുണഭോക്തൃ സമിതി മുഖേന പണി നടത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കേണ്ടതും അത്തരം രീതിക്ക് മുൻഗണന നൽകേണ്ടതും മുൻഗണന നൽകാൻ കഴിയാത്ത പക്ഷം അതിനുള്ള കാരണം പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തമാക്കേണ്ടതുമാണ്.
എന്നുമാത്രമല്ല, കേന്ദ്രാവിഷ്കൃതവും സംസ്ഥാനവിഷ്കൃതവുമായ പദ്ധതികൾ പ്രകാരമുള്ള പൊതുമരാമത്തു പണികളുടെ നടത്തിപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇക്കാര്യത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

(5) ഏതെങ്കിലും പൊതുമരാമത്ത് പണിക്കായി നിശ്ചയിക്കപ്പെടാവുന്ന കരാർ ക്രമാതീതമായ നിരക്കിലാണെന്നോ, കരാർ കാലാവധി കൂടുതലാണെന്നോ പഞ്ചായത്തിന് ബോദ്ധ്യമായാൽ അത്തരം പണി കുറഞ്ഞ ചെലവിൽ നേരിട്ടോ, ഗുണഭോക്തൃ സമിതി മുഖേനയോ നടത്താൻ കഴിയുമെങ്കിൽ, പഞ്ചായത്തിന് അപ്രകാരം തീരുമാനിക്കാവുന്നതാണ്.

(6) ഒരു പൊതുമരാമത്ത് പണി ഏത് രീതിയിൽ നടത്തണമെന്ന് തീരുമാനിച്ചാലും അപ്രകാരം തീരുമാനിച്ചതിനുള്ള കാരണങ്ങൾ പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തമാക്കേണ്ടതാണ്
വിശദീകരണം:- ഒരു പഞ്ചായത്തിൽ പാടശേഖര കമ്മിറ്റിയോ അദ്ധ്യാപക- രക്ഷാകർത്ത്യ സമിതിയോ സമാനമായ മറ്റു സമിതികളോ പ്രവർത്തിക്കുന്നുവെങ്കിൽ അവയുമായി ബന്ധപ്പെട്ട പൊതു മരാമത്തു പണികളുടെ കാര്യത്തിൽ അത്തരം സമിതിയെ ഒരു ഗുണഭോക്തൃ സമിതിയായി പരിഗണിക്കാവുന്നതാണ്.
4. ഭരണാനുമതി നൽകുന്നതിന് വിവിധ അധികാര സ്ഥാനങ്ങൾക്കുള്ള അധികാരം:- വിഭവശേഷിക്കും ബഡ്ജറ്റ് വകയിരുത്തലിനും വിധേയമായി പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റുകൾക്ക് ഭരണാനുമതി നൽകുവാൻ ക്ഷമതയുള്ള അധികാരസ്ഥാനവും അങ്ങനെയുള്ള അനുമതി ഏത് പരിധിവരെ നൽകാമെന്നുള്ളതും താഴെപറയുന്ന പ്രകാരം ആയിരിക്കും, അതായത്:- എ. ഗ്രാമപഞ്ചായത്ത്

(1) സ്റ്റാന്റിംഗ് കമ്മിറ്റി : ഇരുപത്തയ്യായിരം രൂപയിൽ

                                         കവിയാത്തത്