Panchayat:Repo18/vol1-page0618
1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 545/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;
(സി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;
(ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(ഇ) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു
(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.
3. ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തണ മെന്ന്.-(1) ശവം മറവു ചെയ്യാനും ദഹിപ്പിക്കാനും വേണ്ടത്ര വ്യവസ്ഥ നിലവിലില്ലെങ്കിൽ ഏതൊരു പഞ്ചായത്തിനും, ജില്ലാ കളക്ടറുടെ മുൻകൂർ അനുവാദത്തോടുകൂടി, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥലങ്ങളോ ശ്മശാനങ്ങളോ ആയി ഉപയോഗിക്കുന്നതിനുള്ള ഭൂമി പഞ്ചായത്ത് ഫണ്ടിൽ നിന്നും ചെലവ് ചെയ്ത് ഏർപ്പെടുത്താവുന്നതും, അവ ഉപയോഗിക്കുന്ന തിന് പഞ്ചായത്ത് നിശ്ചയിക്കും പ്രകാരം വാടകയും ഫീസും ചുമത്താവുന്നതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരം സ്ഥലം ഏർപ്പെടുത്തുന്നതിനുള്ള മുൻകൂർ അനുവാദത്തിനായുള്ള പഞ്ചായത്തിന്റെ അപേക്ഷ ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായസഹിതം ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതും അപ്രകാരമുള്ള അനുവാദം നൽകുന്നതിനു മുൻപായി, പൊതുജനാരോഗ്യത്തെ മുൻനിർത്തി ശ്മശാനത്തിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിന്റെ അനുയോജ്യതയെ സംബന്ധിച്ച ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായത്തിന് ജില്ലാ കളക്ടർ മതിയായ പരിഗണന നൽകേണ്ട (O)O 6ΥY).
(3) (1)-ാം ഉപചട്ടപ്രകാരമുള്ള വാടകയും, ഫീസും പിരിക്കുന്നത്, ഒരു സമയത്ത് മൂന്നു വർഷ ത്തിൽ കവിയാത്ത ഏത് കാലത്തേക്കും പഞ്ചായത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധന
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |