Panchayat:Repo18/vol1-page0508
എന്നാൽ നികുതി വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും പുതിയ നികുതി ചുമത്തുകയോ ചെയ്യേണ്ടതായിട്ടുള്ള പക്ഷം, അങ്ങനെയുള്ള ഒരു നിർദ്ദേശവും നിർദ്ദേശിക്കപ്പെട്ട പ്രകാരം അസ്സ സ്മെന്റ് ബുക്കുകൾ എന്തുകൊണ്ടു ഭേദഗതി ചെയ്തതുകൂടാ എന്നുള്ളതിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ കാരണം കാണിക്കാൻ ബന്ധപ്പെട്ട ആൾക്ക് ന്യായമായ ഒരു അവസരം നൽകി യിട്ടില്ലാത്തപക്ഷം, നൽകാൻ പാടില്ലാത്തതാകുന്നു.
(2) അങ്ങനെയുള്ള ഭേദഗതി, ഒന്നുകിൽ ഭേദഗതി ന്യായീകരിച്ചു കൊണ്ടുള്ള പരിതസ്ഥിതികൾ നിലവിലുണ്ടായിരുന്ന നടപ്പു വർഷത്തിലോ, അല്ലെങ്കിൽ അതിനു തൊട്ടു മുമ്പുള്ള രണ്ടു അർദ്ധവർഷങ്ങളിലോ ഏറ്റവും നേരത്തേയുള്ള തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കരു തേണ്ടതാകുന്നു.
8. ബില്ലുകൾ നൽകൽ-
(1) ആക്ടിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഏതെങ്കിലും വ്യക്തിയിൽ നിന്നും ഏതെങ്കിലും നികുതി കിട്ടാനുണ്ടെങ്കിൽ, അപ്രകാരം കിട്ടാനുള്ള തുകയ്ക്കുള്ള ബില്ല സെക്രട്ടറി അങ്ങനെയുള്ള വ്യക്തിക്ക നൽകേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള ബില്ലിൽ സെക്രട്ടറി കൈയൊപ്പിടേണ്ടതും, താഴെ പറയുന്ന കാര്യ ങ്ങൾ അതിൽ അടങ്ങിയിരിക്കേണ്ടതുമാകുന്നു.-
(എ.) അത് നൽകുന്ന തീയതി;
(ബി) ഏത് കാലത്തേക്കോ അല്ലെങ്കിൽ കാലങ്ങൾക്കോ വേണ്ടിയാണോ നികുതി ഈടാ ക്കുന്നത് അതിനെ സംബന്ധിച്ച വിവരം, ആ കാലമോ, കാലങ്ങളോ സംബന്ധിച്ച ഒരു സ്റ്റേറ്റുമെന്റ്;
(സി) ഏത് പ്രവർത്തിയുടെയോ, കെട്ടിടത്തിന്റെയോ, ഭൂമിയുടെയോ വസ്തുവിന്റെയോ കാര്യ ത്തിലാണ് നികുതി ചുമത്തുന്നത് ആ പ്രവൃത്തിയുടെയോ കെട്ടിടത്തിന്റെയോ, ഭൂമിയുടെയോ, വസ്തു വിന്റെയോ വിവരണം;
(ഡി) നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി അല്ലെങ്കിൽ തീയതികൾ; (ഇ) പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകുന്ന ബാദ്ധ്യതയെ സംബന്ധിച്ച ഒരു പ്രസ്താവന.
(3) (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം തൊഴിൽ നികുതിയെ സംബന്ധിച്ച ബില്ല്. ഏതു അർദ്ധവർഷത്തേക്കുള്ള നികുതിയെ സംബന്ധിച്ചാണോ, ആ അർദ്ധവർഷത്തിൽ തന്നെയോ, അല്ലെ ങ്കിൽ തൊട്ടടുത്ത അർദ്ധവർഷത്തിലോ നൽകാതിരുന്നാൽ മുൻപറഞ്ഞ ആദ്യത്തെ അർദ്ധവർഷ ത്തേക്കുള്ള നികുതി ആവശ്യപ്പെടാൻ പാടില്ലാത്തതാകുന്നു.
9. രസീത നൽകൽ-
(1) സെക്രട്ടറിയോ അദ്ദേഹം ഈ ആവശ്യത്തിലേക്ക് അധികാരപ്പെടു ത്തിയ ഏതെങ്കിലും ആളോ കൈയൊപ്പിട്ട് രസീത നികുതി അടയ്ക്കുന്ന ഏതൊരാൾക്കും നൽകേ ണ്ടതാണ്.
(2) അങ്ങനെയുള്ള രസീതുകൾ താഴെ പറയുന്ന സംഗതികൾ കാണിച്ചിരിക്കേണ്ടതാണ്.-
(എ.) നൽകുന്ന തീയതി;
(ബി) ഏത് ആൾക്കാണോ നൽകുന്നത് ആ ആളിന്റെ പേര്;
(സി) ഏതു നികുതി സംബന്ധിച്ചാണ് പണം അടച്ചിട്ടുള്ളതെന്ന വിവരം;
(ഡി) ഏതു കാലത്തേക്കാണ് പണം അടച്ചിട്ടുള്ളതെന്ന വിവരം;
(ഇ) അടച്ച തുക. (അക്കത്തിലും അക്ഷരത്തിലും).
10. അപ്പീൽ-
(1) (സെക്രട്ടറി) നിർണ്ണയിക്കുകയും ചുമത്തുകയും ചെയ്ത ഏതൊരു നികു തിയെ സംബന്ധിച്ചും (ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |