Panchayat:Repo18/vol1-page0507

From Panchayatwiki
Revision as of 05:58, 3 February 2018 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നുതന്നെയുമല്ല, ഈ ചട്ടപ്രകാരമുള്ള ഏതെങ്കിലും പ്രമേയം ഒരു പ്രത്യേക വർഷത്തേക്ക് പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുള്ള പക്ഷം, ആ വർഷം അങ്ങനെയുള്ള പ്രമേയത്തിൽ നിശ്ചയിച്ച നിരക്കുകളോ, തീയതിയോ മാറ്റുവാനുള്ള യാതൊരു നിർദ്ദേശവും പഞ്ചായത്ത് പരിഗണിക്കുവാൻ പാടില്ലാത്തതാകുന്നു.

4. പുതിയ നികുതികൾ പരസ്യപ്പെടുത്തൽ

ആദ്യമായോ അഥവാ പുതിയ നിരക്കിലോ വല്ല നികുതിയും ചുമത്തുവാൻ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പഞ്ചായത്ത് തീരുമാനി ക്കുകയാണെങ്കിൽ സെക്രട്ടറി, ഉടനടി അങ്ങനെയുള്ള നികുതി ചുമത്തുന്നത് ഏത് നിരക്കിലാണെന്നും, ഏത് തീയതി മുതലാണെന്നും, നികുതി ചുമത്തേണ്ട കാലം വല്ലതുമുണ്ടെങ്കിൽ അത് ഏതാണെന്നു കാണിച്ചു കൊണ്ട് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങ ളിലും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ലഘുലേഖ, ഉച്ചഭാഷിണി മുതലായവ ഉപയോഗിച്ചു വിവരം പരസ്യപ്പെടുത്തേണ്ടതുമാണ്.

5. സെക്രട്ടറി അസ്സസ്തമെന്റ് ബുക്കുകൾ വച്ചു പോരണമെന്ന്.-

(1) സെക്രട്ടറി അസ്സസ്മെന്റ് ബുക്കുകൾ നിശ്ചയിച്ച ഫോറത്തിൽ തയ്യാറാക്കി വച്ചു പോരേണ്ടതും, ആക്റ്റ് പ്രകാരം നികുതി ചുമത്തപ്പെടാനിടയുള്ള ആളുകൾ ആരെന്നും വസ്തുക്കൾ ഏതെന്നും അവയിൽ കാണിക്കേണ്ടതു മാകുന്നു.
(2) ആക്റ്റ് പ്രകാരം പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, അസ്സസ്സമെന്റ് ബുക്കുകളും ഏതെങ്കിലും നികുതി നിർണ്ണയത്തെ സംബന്ധിച്ച വിശദവിവരങ്ങൾ വെവ്വേറെ റിക്കാർഡുകളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയ അവയുടെ ഭാഗവും, പഞ്ചായത്തിനു ഏതെങ്കിലും നികുതി കൊടുക്കുന്ന ഏതൊരാൾക്കോ അയാളുടെ അധികൃത ഏജന്റിനോ, എല്ലാ ന്യായമായ സമയത്തും ചാർജ്ജ് കൂടാതെയും പരിശോ ധിക്കുവാൻ വച്ചിരിക്കേണ്ടതും, അങ്ങനെയുള്ള ആൾക്കോ ഏജന്റിനോ പ്രസ്തുത പുസ്തകങ്ങളിൽ നിന്നും, റിക്കാർഡുകളിൽ നിന്നും ചാർജ്ജില്ലാതെ ഏതെങ്കിലും ഭാഗം പകർത്തിയെടുക്കാൻ അവ കാശമുണ്ടായിരിക്കുന്നതുമാണ്.
(3) ആക്റ്റ് പ്രകാരം പുറപ്പെടുവിച്ച മറ്റേതെങ്കിലും ചട്ടങ്ങളിൽ വിപരീതമായി എന്തു തന്നെ അടങ്ങിയിരുന്നാലും, പഞ്ചായത്തിന്റെ അക്കൗണ്ടു ബുക്കുകൾ പഞ്ചായത്തിന് വല്ല നികുതി കൊടു ക്കുന്ന ഏതെങ്കിലുമാൾക്കോ അയാളുടെ ഏജന്റിനോ പഞ്ചായത്തു നിശ്ചയിക്കുന്ന ഓരോ മാസവും ദിവസമോ ദിവസങ്ങളിലോ ചാർജ്ജില്ലാതെ പരിശോധിക്കാൻ വച്ചിരിക്കേണ്ടതുമാകുന്നു.

6. (സെക്രട്ടറി) നികുതി നിർണ്ണയിക്കണമെന്ന്

ആക്റ്റിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഓരോ ആളും കൊടുക്കുവാൻ ബാദ്ധ്യ സ്ഥമായ നികുതി (സെക്രട്ടറി) നിർണ്ണയിക്കേണ്ടതാണ്. [xxxx]

7. അസ്സസ്മെന്റ് ബുക്കുകൾ ഭേദഗതി ചെയ്യുവാൻ നിർദ്ദേശങ്ങൾ നൽകുന്നതിന് '[ധന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കുള്ള അധികാരം)-

(1) ഏതെങ്കിലും നികുതി സംബന്ധിച്ചിടത്തോളം വല്ല ആൾക്കോ വസ്തുവിനോ അപര്യാപ്തമായി നികുതി ചുമത്തിയിട്ടുണ്ടെന്നോ, അഥവാ ആ ആളെയോ വസ്തുവിനെയോ അസ്സേ ബുക്കുകളിൽ നിന്ന് അശ്രദ്ധമായോ അനുചിതമായോ വിട്ടുകളഞ്ഞിട്ടുണ്ടെന്നോ, അഥവാ പ്രസ്തുത പുസ്തകങ്ങളിൽ വല്ല കൈതെറ്റോ കണക്കു സംബ ന്ധമായ തെറ്റോ ഉണ്ടെന്ന് (ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കി ഏതെങ്കിലും സമയത്ത് തോന്നുന്ന പക്ഷം, പ്രസ്തുത പുസ്തകങ്ങൾ അതിനു ന്യായമാണെന്നോ ആവശ്യമാണെന്നോ തോന്നുന്ന വിധ ത്തിൽ ഭേദഗതി ചെയ്യുവാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ