Panchayat:Repo18/vol1-page0527
Rule 40 കേരള പഞ്ചായത്തരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ 527
==== '[38, ഇറച്ചിക്കടകളുടെ സ്ഥാനം ====.- ഒരു പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ മൃഗത്തിന്റെയോ പക്ഷി യുടെയോ മാംസം വിൽക്കുന്നതിനുള്ള കട സ്ഥാപിക്കുന്നത് അതിനായി ഗ്രാമപഞ്ചായത്ത് അംഗീക രിച്ചിട്ടുള്ള സ്ഥലത്ത് ആയിരിക്കേണ്ടതാണ്. ഇറച്ചിക്കട ചില്ലുവച്ച് മറച്ചതും ഈച്ച മുതലായ പ്രാണി കൾ കടക്കാത്തതും ധാരാളം വായു സഞ്ചാരമുള്ളതും ആയിരിക്കേണ്ടതും വഴിയാത്രക്കാർ കാണാത്ത വിധത്തിൽ ഇറച്ചി സൂക്ഷിക്കേണ്ടതും കടയുടെ ലൈസൻസി, തന്റെ പേർ, കടയുടെ നമ്പർ, വില നിരക്കുകൾ എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡ് അന്യർക്ക് കാണത്തക്കവിധം കടയുടെ മുൻപിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.)
==== 39. ഇറച്ചിക്കടകൾ പരിശോധിക്കുവാനുള്ള അധികാരം ====.- പരിശോധനാ അധികാരിക്കോ, പ്രസിഡന്റിനോ, സെക്രട്ടറിക്കോ അഥവാ ഗ്രാമപഞ്ചായത്തോ സർക്കാരോ അധികാരപ്പെടുത്തിയ ഏതൊരു ഉദ്യോഗസ്ഥനോ ഇറച്ചിക്കടയിൽ വില്പനക്കായി സൂക്ഷിച്ചിട്ടുള്ള മാംസം പരിശോധിക്കു വാനും രോഗബാധിതമാണെന്നോ, ഭക്ഷണയോഗ്യമല്ലെന്നോ കാണുന്ന മാംസം പിടിച്ചെടുത്ത് നശി പ്പിക്കുവാനും അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇങ്ങനെ നശിപ്പിക്കുന്നതിലേക്ക് ആവശ്യമായ തുക 11-ാം ചട്ടത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം ഈടാക്കാവുന്നതാണ്.
==== 40. ഇറച്ചിക്കടക്കാർ പാലിക്കേണ്ട നിബന്ധനകൾ. ====- (1) വിൽപ്പനക്കായി വെയ്ക്കുന്ന ഇറച്ചി പൊതു കശാപ്പുശാലയിൽ വച്ചോ അല്ലെങ്കിൽ ആക്ടിലെ 230-ാം വകുപ്പുപ്രകാരം ലൈസൻസ് ലഭി ച്ചിട്ടുള്ള ഒരു കശാപ്പുശാലയിൽ വച്ചോ കശാപ്പു ചെയ്ത മൃഗങ്ങളുടെതായിരിക്കേണ്ടതാണ്. വിൽപ്പ നക്കായി വെയ്ക്കുന്ന ഇറച്ചി വൃത്തിയുള്ളതും ഭക്ഷ്യയോഗ്യമല്ലാത്ത ശരീരഭാഗങ്ങൾ ഉൾപ്പെടാത്തതും ആയിരിക്കേണ്ടതാണ്. (2) 17-ാം ചട്ടപ്രകാരം മുദ്രപതിക്കപ്പെട്ട മാംസഭാഗം ഇറച്ചി വിറ്റു തീരുന്നതുവരെ സൂക്ഷിക്കേ ണ്ടതാണ്. അല്ലാത്തപക്ഷം കടയിൽ ഉള്ള ഇറച്ചി മുദ്ര വയ്ക്കാത്ത മൃഗത്തിന്റെതെന്നോ വൃത്തിയി ല്ലാത്തതെന്നോ, കണക്കാക്കി പരിശോധനാധികാരിക്കോ, സെക്രട്ടറിക്കോ, അദ്ദേഹം ഇതിലേക്ക് അധി കാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പിടിച്ചെടുത്തു നശിപ്പിക്കുവാൻ അധികാരമു ണ്ടായിരിക്കുന്നതാണ്. ഇങ്ങനെ നശിപ്പിക്കുന്നതിനാവശ്യമായ തുക 11-ാം ചട്ടത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം ഈടാക്കാവുന്നതാണ്. (3) കശാപ്പുശാലയിൽ വച്ച് വിൽക്കേണ്ടതായ ഭക്ഷ്യയോഗ്യമല്ലാത്ത മൃഗഭാഗങ്ങൾ, തോൽ, കൊമ്പ്, ആന്തരികാവയവങ്ങൾ തുടങ്ങിയവ ഇറച്ചികടയിൽ കൊണ്ടുവരികയോ വിൽപ്പനയ്ക്കായി അവിടെ വയ്ക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. (4) ഭക്ഷ്യയോഗ്യമല്ലാത്ത മൃഗഭാഗങ്ങൾ, തോൽ, ആന്തരികാവയവങ്ങൾ തുടങ്ങിയവ കടയിൽ കാണുകയാണെങ്കിൽ സെക്രട്ടറിക്കോ അദ്ദേഹം ഇതിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗ സ്ഥനോ അത് പിടിച്ചെടുത്ത് നശിപ്പിക്കേണ്ടതാണ്. ഇങ്ങനെ നശിപ്പിക്കുന്നതിനാവശ്യമായ തുക 11-ാം ചട്ടത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം ഈടാക്കാവുന്നതാണ്. (5) ഇറച്ചി വെള്ളത്തിലിട്ട് കുതിർക്കാനോ വെള്ളം കടയിൽ കൊണ്ടുവരാനോ, സൂക്ഷിക്കാനോ പാടില്ല. (6) കടയുടെ മേൽക്കുരയിലോ, ചുമരുകളിലോ, തൂണുകളിലോ, തട്ടാത്തവിധത്തിൽ കൊളുത്തു കളിലാണ് ഇറച്ചി തുക്കിയിടേണ്ടത്. (7) പൈസ ഇടുന്നതിനുള്ള ഒരു പെട്ടിയല്ലാതെ മറ്റൊരു പെട്ടിയും കടയിൽ വയ്ക്കാൻ പാടില്ല. കരിങ്കല്ല ഫലകമോ, കോൺക്രീറ്റ് ഫലകമോ സ്ഥാപിച്ചിട്ടില്ലാത്ത സംഗതിയിൽ നാകത്തകിട് പതിച്ച മേശയാണ് ഉപയോഗിക്കേണ്ടത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |