Panchayat:Repo18/vol1-page0827
അദ്ധ്യായം 24
കലാപൈതൃക കമ്മീഷൻ 145. കമ്മീഷന്റെ രൂപീകരണം.-- 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ, ചട്ടം 154 പ്രകാരം രൂപീകരിച്ച കലാപൈതൃക കമ്മീഷന് എല്ലാ പഞ്ചായത്തുകളിലും ആധികാരികത ഉണ്ടായിരിക്കുന്നതാണ്.
146. കമ്മീഷന്റെ ചുമതലകൾ.-(1) കമ്മീഷന്റെ, ചുമതലകൾ എന്നാൽ(i) സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരക പ്രദേശങ്ങൾ നിർണ്ണയിക്കുക; (ii) സംരക്ഷിക്കപ്പെടേണ്ട വാസ്തുശില്പപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളും കെട്ടിട ങ്ങളും നിർണ്ണയിക്കുക; (iii) പ്രത്യേക രൂപത്തിൽ അല്ലെങ്കിൽ ഗണത്തിൽ ഉൾപ്പെടുന്ന വാസ്തുശില്പ മാതൃകയി ലുള്ള കെട്ടിടങ്ങൾ മാത്രം അനുവദിക്കാവുന്ന സ്ഥലങ്ങൾ അല്ലെങ്കിൽ തെരുവുകൾ നിർണ്ണയി ക്കുകയും പ്രസ്തുത സ്ഥലത്തിന് അല്ലെങ്കിൽ തെരുവിന് വേണ്ടി മാതൃകാ പ്ലാനുകൾ, എലിവേഷനുകൾ മുതലായവ തയ്യാറാക്കുകയും ചെയ്യുക; (iv) ഒരു പ്രത്യേക പ്രദേശത്ത് അല്ലെങ്കിൽ തെരുവിലുള്ള കെട്ടിടങ്ങളുടെ അല്ലെങ്കിൽ അതിന്റെ ഭാഗം സംബന്ധിച്ചുള്ള വാസ്തുശില്പപരമായ വിശേഷ ലക്ഷണങ്ങൾ അല്ലെങ്കിൽ അവയ്ക്ക് അഭിമുഖമായി നിലവിലുള്ള മനോഹരമായ ഘടനകൾ പരിശോധിക്കുക; (V) മുകളിൽ പറഞ്ഞിരിക്കുന്നതും, കമ്മീഷനിലേക്ക് റഫർ ചെയ്യുന്നതുമായ ഏതെങ്കിലും വിഷയത്തിൽ സർക്കാരിനോ അല്ലെങ്കിൽ പഞ്ചായത്തിനോ വിദഗ്ദ്ധ ഉപദേശം കൊടുക്കുക; (vi) ആനുകാലിക റിപ്പോർട്ടുകൾ സമർപ്പിക്കുക. (2) (i) ഈ ചട്ടങ്ങളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും കെട്ടിടവും അതിന്റെ പരിസരവും, പാരമ്പര്യമൂല്യമുള്ള പ്രകൃതിദത്ത ഘടകങ്ങൾ എന്നിവയുടേയും സംരക്ഷണം മുന്നിൽ കണ്ടുകൊണ്ട് കമ്മീഷൻ പൈതൃകമൂല്യമുള്ളവയെന്ന് കണ്ടെത്തിയതോ ഉപദേശിച്ചതോ ആയ പ്രദേശത്തിനുള്ളിൽ ഭൂവികസനം നടത്തുവാനും, നടത്താതിരിക്കുന്നതിനും, ഉപയോഗത്തിനും, പൊളിച്ചുകളയുവാനും, കൂട്ടിച്ചേർക്കുവാനും, വ്യതിയാനം വരുത്തുവാനും തുടങ്ങിയവയുടെ നിർമ്മാണങ്ങൾക്കോ അനുമതി നൽകുന്നതിനോ നൽകാതിരിക്കുന്നതിനോ ശുപാർശ ചെയ്യുന്നതിന് കമ്മീഷന് അധികാരമുണ്ടാ യിരിക്കുന്നതാണ്. (ii) അങ്ങനെയുള്ള പ്രദേശത്തെ ഭൂവികസനങ്ങളുടെയോ നിർമ്മാണങ്ങളുടെയോ സംഗ തിയിൽ പഞ്ചായത്ത്, കമ്മീഷന്റെ മേൽപ്പറഞ്ഞ പ്രകാരമുള്ള ശുപാർശ തേടേണ്ടതും, അങ്ങനെ യുള്ള ശുപാർശകൾ, വാസ്തുവിദ്യാപരമായ പ്രത്യേകതകളുള്ളതോ കലാപരമായതോ ആയ നിർമ്മാ ണങ്ങൾ ഉൾപ്പെടെ എല്ലാ സംഗതിയിലും പഞ്ചായത്ത് യഥാവിധി പാലിക്കേണ്ടതുമാകുന്നു.
അദ്ധ്യായം 25 വിജിലൻസ്, ആപൽക്കരവും ന്യൂനതയുള്ളതുമായ നിർമ്മാണങ്ങൾ, അപ്പീൽ മുതലായവ 147. സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന്.- (1) താഴെപ്പറയുന്നവ സംബന്ധിച്ച സെക്രട്ടറി ഓരോ മൂന്ന് മാസം കൂടുമ്പോഴും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.- (i) മേൽ സൂചിപ്പിച്ച പ്രകാരമുള്ള മൂന്നു മാസ കാലയളവിൽ കെട്ടിടനിർമ്മാണ പെർമിറ്റിന് വേണ്ടി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ ആകെ എണ്ണം; (ii) കെട്ടിട നിർമ്മാണ പെർമിറ്റ് നൽകിയത് അല്ലെങ്കിൽ നിരസിച്ചതോ ആയ അപേക്ഷ കളുടെ ആകെ എണ്ണം;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |