Panchayat:Repo18/vol1-page0805
വികസനത്തിനോ വേണ്ടി ഭാവിയിൽ പൊളിച്ചു മാറ്റേണ്ടി വരുന്ന പക്ഷം അവയുടെ ചെലവോ നഷ്ട പരിഹാരമോ സംബന്ധിച്ച അവകാശവാദം ഉന്നയിക്കുന്നതിന് ഉടമസ്ഥന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.
എന്നുമാത്രമല്ല, നിലവിലുള്ളതും നിർദ്ദേശിച്ചിരിക്കുന്നതുമായ കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരതയ്ക്കുംസുരക്ഷയ്ക്കും ഉടമസ്ഥൻ ഉത്തരവാദിയായിരിക്കുന്നതാണ്.
എന്നുതന്നെയുമല്ല, നിലവിലുള്ള കെട്ടിടത്തിന് ഒരു ബേസ്മെന്റ്/അടിത്തറയുണ്ടെങ്കിൽ പോലും മാറ്റം വരുത്തൽ അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ/വിപുലീകരണം അല്ലെങ്കിൽ ഈ ചട്ടത്തിൽ മുകളിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും നിർമ്മാണമോ അനുവദിക്കാവുന്നതാണ്.
(2)നിർദ്ദിഷ്ട മാറ്റം വരുത്തൽ അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ /വിപൂലീകരണം 26-ാം ചട്ടത്തിൻറെ കീഴിലുള്ള 1-ാം പട്ടികയിൽ സൂചിപ്പിച്ച പ്രകാരം തലയ്ക്ക് മുകളിൽ കൂടിയുള്ള വൈദ്യുതി കമ്പിയിൽ നിന്നുള്ള അകലം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കേണ്ടതും, അത്തരം അകലം ലഭ്യമല്ലെങ്കിൽ ചീഫ് ഇലക്റ്റടിക്കൽ ഇൻസ്പെക്ടറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനോ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പെർമിറ്റ് നൽകുന്നതിന് വേണ്ടി ഹാജരാക്കേണ്ടതാണ്.
(3) ഭൂനിരപ്പ് നിലയും ഒന്നാം നിലയും ഉള്ളതായ നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലെ നിർദ്ദിഷ്ട രണ്ടാം നിലയ്ക്ക്, റോഡിനോട് ചേർന്ന അതിരിൽ നിന്നും ഉള്ള ദൂരം 28-ാം ചട്ടത്തിലേതിൽ നിന്നും കുറവാണെങ്കിൽ അത് ഒന്നാം നിലയ്ക്കുള്ളതിന് തുല്യമായിരിക്കേണ്ടതാണ്.
(4) നിലവിൽ ഭൂനിരപ്പ് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ നിർദ്ദിഷ്ട ഒന്നാം നിലയിലേ 28-ാം ചട്ടത്തിലേതിൽ നിന്നും കുറവാണെങ്കിൽ അത് തറനിരപ്പിൽ നിലയുടേതിന് തുല്യമായിരി ക്കേണ്ടതാണ്.
(5) താമസാവശ്യത്തിനോ അല്ലെങ്കിൽ പ്രത്യേക താമസാവശ്യത്തിനോ അല്ലെങ്കിൽ കച്ചവട വാണിജ്യ ആവശ്യത്തിനോ ഉള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ മാറ്റം വരുത്താൻ അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ (വിപുലീകരണം) അല്ലെങ്കിൽ മേൽക്കൂരയ്ക്ക് പരിവർത്തനം വരുത്തൽ എന്നിവ നിലവി ലുള്ള കെട്ടിടത്തിനും നിർദ്ദേശിച്ചിട്ടുള്ള നിലകൾക്കും അവയുടെ പിൻവശം ഉൾപ്പെടെയുള്ള വശങ്ങളിൽ എല്ലാ പ്ലോട്ടുകളുടെയും അതിരിൽ നിന്നും ശരാശരി 60 സെന്റീമീറ്റർ തുറസ്സായ സ്ഥലം ഉണ്ടെ ങ്കിൽ മാത്രമേ അനുവദിക്കാവു:
എന്നാൽ, കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം അല്ലെങ്കിൽ വശം പ്ലോട്ട അതിരിനോട് ചേർന്നിരിക്കുകയോ അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ചതിനേക്കാൾ കുറഞ്ഞ തുറസ്സായ സ്ഥലമാണുള്ളതെങ്കിൽ ആ ഭാഗത്തിനോട്/വശത്തിനോട് ചേർന്നിരിക്കുന്ന പ്ലോട്ടിന്റെ ഉടമസ്ഥൻ നൽകുന്ന ഒരു സമ്മതപത്രം പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
എന്നുമാത്രമല്ല, അത്തരത്തിലുള്ള സമ്മതപ്രതം ഉണ്ടെങ്കിൽ കൂടി രണ്ടിൽ കൂടുതൽ വശങ്ങൾ അതിരിനോട് ചേർന്നിരിക്കുവാൻ പാടുള്ളതല്ല.
(6) ഉപചട്ടം (5)-ൽ സൂചിപ്പിച്ചിരിക്കുന്ന കൈവശാവകാശ ഗണങ്ങളല്ലാത്തവയുടെ കാര്യത്തിൽ മാറ്റം വരുത്തൽ അല്ലെങ്കിൽ നിലകളുടെ കൂട്ടിച്ചേർക്കൽ (വിപുലീകരണം) അല്ലെങ്കിൽ മേൽക്കുര യുടെ പരിവർത്തനം എന്നിവ നിലവിലുള്ള കെട്ടിടത്തിനും നിർദ്ദേശിച്ചിട്ടുള്ള നിലകൾക്കും പിൻവശ മുൾപ്പെടെയുള്ള വശങ്ങൾക്ക് എല്ലാ പ്ലോട്ടുകളിൽ നിന്നും ശരാശരി 1.00 മീറ്ററെങ്കിലും തുറസ്സായ സ്ഥലം ഉണ്ടെങ്കിൽ മാത്രമേ അനുവദിക്കാവു.
എന്നാൽ, ഗണം G1 - ചെറുത്, ഇടത്തരം അപായകരമായ വ്യാവസായികം, ഗണം G2-കൂടുതൽ അപായകരമായ വ്യാവസായികം, ഗണം I-ആപൽക്കരമായ കൈവശങ്ങൾ എന്നിവയ്ക്കു കീഴിൽ വരുന്ന ഒരു കെട്ടിടവും ഈ ചട്ടത്തിനു കീഴിൽ അനുവദിക്കാവുന്നതല്ല.