Panchayat:Repo18/vol2-page0492

From Panchayatwiki
Revision as of 04:49, 3 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പ്പെടുവിക്കുന്നു. കൂടാതെ, ഈ സർക്കുലറിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് ചീഫ് രജി സ്ട്രാർ മുൻകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ പ്രാബല്യത്തിലുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കുന്നു.

2. രജിസ്ട്രേഷൻ

2. 1. 1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ടിലെ 16-ാം വകുപ്പും, 1999-ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 12-ാം ചട്ടവും അനുസരിച്ച്, ജനന, മരണ, നിർജ്ജീവ ജനന റിപ്പോർട്ടു ഫോറങ്ങളുടെ നിയമപരമായ ഭാഗമാണ് (Legal part) രജിസ്ട്രാർ ഒപ്പിട്ട് രജിസ്റ്ററായി സൂക്ഷിക്കേണ്ടത്. സെക്ഷൻ 8 പ്രകാരം റിപ്പോർട്ടുകൾ രേഖാമൂലമല്ലാതെയും നൽകാവുന്നതും വാക്കാൽ നൽകുന്ന വിവരങ്ങൾ രജിസ്ട്രാർ ഫാറത്തിൽ രേഖപ്പെടുത്തി വിവരം നൽകുന്നയാളുടെ ഒപ്പ്/വിരലടയാളം വാങ്ങേണ്ടതുമാണ്. കമ്പ്യൂട്ടർവൽക്കരിച്ചിട്ടുള്ള രജിസ്ട്രേഷൻ യൂണിറ്റുകളിൽ ഉൾപ്പെടെ റിപ്പോർട്ടുകളുടെ ലീഗൽ പാർട്ട് രജിസ്റ്ററായി സൂക്ഷിക്കേണ്ടതാണ്. രജിസ്ട്രാർ, റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യത പരമാവധി ഉറപ്പുവരുത്തേണ്ടതാണ്. ആശുപ്രതികളിൽ നടക്കുന്ന ജനന മരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താൻ ആശുപ്രതി അധികാരികൾക്ക് രേഖാമൂലം നിർദ്ദേശം നൽകേണ്ടതും മറ്റു സ്ഥലങ്ങളിൽ നടക്കുന്നവ വ്യക്തമായി അന്വേഷിച്ച് ബോദ്ധ്യപ്പെട്ടുമാത്രം രജിസ്റ്റർ ചെയ്യേണ്ടതുമാണ്.

2.2. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാലുടൻ അറിവു നൽകുന്നയാൾക്ക് സെക്ഷൻ 12 പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ യാതൊരു ചാർജ്ജും /ഫീസും കൂടാതെ നിർബന്ധമായും നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ നിലവിലുള്ള യൂണിറ്റുകളിൽ പ്രസ്തുത സംവിധാനം ഉപയോഗിച്ചും അതുസംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും സർട്ടിഫിക്കറ്റുകൾ നൽകേണ്ടതാണ്. ഇപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ റിപ്പോർട്ട് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം അറിവു നൽകിയ വ്യക്തിയോ ചുമതലപ്പെടുത്തിയ ആളോ കൈപ്പറ്റിയില്ലെങ്കിൽ തുടർന്ന് 15 ദിവസത്തിനകം അവ ബന്ധപ്പെട്ട കുടുംബത്തിന് തപാലിൽ അയച്ചുകൊടുക്കേണ്ടതാണ്.

3. താമസിച്ചുള്ള രജിസ്ട്രേഷൻ

3.1 30 ദിവസത്തിനകം റിപ്പോർട്ടു ചെയ്യാത്ത ജനനമരണങ്ങൾ ഒരുവർഷം വരെ ജില്ലാ രജിസ്ട്രാറുടെയും ഒരുവർഷത്തിനകം രജിസ്റ്റർ ചെയ്യാത്തവ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും (ആർ.ഡി.ഒ.) അനുമതിയോടെ മാത്രമെ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ. ആക്ട് നിലവിൽ വന്ന 1-4-1970 നു മുമ്പുള്ള ജനനമരണങ്ങളും ഇപ്രകാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. 1999-ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 13 ഉപചട്ടം (3) അനുസരിച്ച് ഏതെങ്കിലും ജനനമോ മരണമോ രജിസ്റ്റർ ചെയ്തിട്ടില്ലെ ങ്കിൽ ഫാറം നമ്പർ 10-ൽ ഒരു നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ജനന മരണ രജിസ്ട്രാർ നൽകേണ്ടതാണ്. ജനനസ്ഥലം അഥവാ മരണസ്ഥലം ഉൾപ്പെടുന്ന രജിസ്ട്രേഷൻ യൂണിറ്റിൽ മാത്രമേ രജിസ്ട്രേഷൻ നടത്താൻ പാടുള്ളൂ എന്നതിനാൽ മറ്റൊരു രജിസ്ട്രേഷൻ യൂണിറ്റിൽ നിന്നും സർട്ടിഫിക്കറ്റ് നൽകാൻ പാടില്ല.

3.2 നോൺ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആവശ്യത്തിനോ വിധവകളുടെ പെൺമക്കളുടെ വിവാഹധനസഹായത്തിന് അപേക്ഷിക്കുന്നതിനോ മാത്രമേ നൽകാൻ പാടുള്ളവെന്നും എന്താവശ്യത്തിനാണെന്ന വിവരം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിരുന്നു. 1999-ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പാണ് ചീഫ് രജിസ്ട്രാർ ഇപ്രകാരം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ 1-1-2000 മുതൽ പ്രാബല്യത്തിൽ വന്ന 1999-ലെ ചട്ടങ്ങളിൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള വ്യവസ്ഥകളും ഫാറവും ഉൾപ്പെടുത്തിയിട്ടുള്ളതും പ്രസ്തുത ചട്ടങ്ങളിൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ഏതെങ്കിലും പ്രത്യേക ആവശ്യത്തിലേക്കായി പരിമിതപ്പെടുത്തുന്നതിന് വ്യവസ്ഥയില്ലാത്തതുമാണ്. ഇക്കാര്യം രജിസ്ട്രാർ ജനറലും സ്പഷ്ടീകരിച്ചിട്ടുണ്ട്. അതിനാൽ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആവശ്യത്തിനോ വിധവകളുടെ പെൺമക്കളുടെ വിവാഹധനസഹായത്തിനോ അപേക്ഷിക്കുന്നതിനോ മാത്രമേ നൽകാൻ പാടുള്ളുവെന്നും എന്താവശ്യത്തിനാണെന്ന വിവരം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നുമുള്ള മുൻ നിർദ്ദേശം ഒഴിവാക്കുന്നു.

3.3 ഒരിക്കൽ രജിസ്റ്റർ ചെയ്ത ജനനമോ മരണമോ തെറ്റായ വിവരങ്ങൾ നൽകി നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജനനതീയതി അല്ലെങ്കിൽ മരണതീയതി വ്യത്യാസപ്പെടുത്തി വീണ്ടും രജിസ്റ്റർ ചെയ്യുന്നത് തടയുന്നതിന് താമസസ്ഥലം ജനനസ്ഥലം മുതലായവ തെളിയിക്കുന്നതിനുള്ള രേഖകൾ നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന് നിഷ്കർഷിക്കേണ്ടതാണ്. റേഷൻകാർഡ്, സ്കൂൾ രേഖ മുതലായവ തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതിനു പുറമെ, അപേക്ഷയുടെ നിജ സ്ഥിതി രജിസ്ട്രാർ അന്വേഷിച്ച് ബോധ്യപ്പെടേണ്ടതുമാണ്. മേൽപ്പറഞ്ഞ പ്രകാരമുള്ള ഒരു തെളിവും ഹാജരാക്കാൻ അപേക്ഷകന് സാധിച്ചില്ലെങ്കിൽ പോലീസ് അന്വേഷണത്തിനു ശേഷം മാത്രമേ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ