Panchayat:Repo18/vol2-page0564
564 NOTIFICATIONS വിശദീകരണക്കുറിപ്പ (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചു കൊണ്ടു ള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 271-എസ് വകുപ്പ് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെ തീരുമാനങ്ങൾക്കെതിരായി നൽകുന്ന അപ്പീലോ, റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ഓരോ ജില്ലയ്ക്കുവേണ്ടിയോ ഒന്നിലധികം ജില്ലകൾക്കു വേണ്ടിയോ ഒരു ക്രൈടബ്യണൽ രൂപീകരിക്കാവുന്നതാണ്. എന്നാൽ നില വിലുള്ള സാമ്പത്തിക സ്ഥിതി പരിഗണിച്ചു കൊണ്ട്, എല്ലാ ജില്ലകൾക്കും വേണ്ടി, തൽക്കാലം ഒരു ട്രൈബ്യണൽ രൂപീകരി ക്കാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത തീരുമാനം നടപ്പാക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ, ഉ. (അ.) നമ്പർ. 52/2004/തസ്വഭവ തിരുവനന്തപുരം, 2004 ഫെബ്രുവരി 5) സ്വത്തക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സ്വീകരിക്കുന്നതിനായി കോംപീറ്റന്റ് അതോറിറ്റിയെ അധികാരപ്പെടുത്തുന്നു എസ്.ആർ.ഒ. നമ്പർ 429/2004-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13), 159-ാം വകുപ്പ്, (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രസ്തുത വകുപ്പിലെ (1)-ഉം (2)-ഉം ഉപവകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന സ്വത്തുക്കളുടെയും ബാദ്ധ്യതകളു ടെയും സ്റ്റേറ്റമെന്റ് ഈ വിജ്ഞാപനത്തിന്റെ അനുബന്ധത്തിൽ ചേർത്തിട്ടുള്ള ഫാറത്തിൽ സ്വീകരിക്കുന്ന തിനായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ അതാത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ ക്ടറെയും, ബ്ളോക്ക് പഞ്ചായത്തംഗങ്ങളുടെ കാര്യത്തിൽ ജില്ലയിലെ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷ ണറേയും, ജില്ലാ പഞ്ചായത്തംഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്ത് ഡയറക്ടറെയും കോംപീറ്റന്റ് അതോ റിറ്റിയായി അധികാരപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ ഇതിനാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. (Please See next page for Form വിശദീകരണക്കുറിപ്പ (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുവാൻ ഉദ്ദേശിച്ചുകൊ ണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13). 159-ാം വകുപ്പ്, (1)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തംഗം താൻ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് മാസത്തിനകം നിശ്ചിത ഫോറത്തിൽ അയാളുടെയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സർക്കാർ വിജ്ഞാ പനം മുഖേന അധികാരപ്പെടുത്തുന്ന കോംപീറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. അപ്രകാരം സ്റ്റേറ്റമെന്റ് സമർപ്പിച്ച ഒരു പഞ്ചായത്തംഗം അതിനുശേഷം അയാളുടെയോ കുടുംബത്തിലെ മറ്റംഗങ്ങളുടെയോ പേരിൽ കൂടുതലായി ഏതെ ങ്കിലും സ്വത്ത് ആർജ്ജിക്കുകയോ സ്റ്റേറ്റമെന്റിൽ പറയുന്ന ഏതെങ്കിലും സ്വത്ത് കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തു കയോ ചെയ്താൽ, (2)-ാം ഉപവകുപ്പ് പ്രകാരം മൂന്ന് മാസത്തിനകം അതു സംബന്ധിച്ച സ്റ്റേറ്റുമെന്റും കോംപീറ്റന്റ് അതോ റിറ്റിക്ക് സമർപ്പിക്കേണ്ടതുണ്ട്. അപ്രകാരം കോംപീറ്റന്റ് അതോറിറ്റിയായി പ്രവർത്തിക്കുന്നതിന് ഗ്രാമപഞ്ചായത്തംഗങ്ങളുടെ കാര്യത്തിൽ അതാതു ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും ബ്ളോക്ക് പഞ്ചായത്തംഗങ്ങളുടെ കാര്യത്തിൽ ജില്ലയിലെ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറേയും ജില്ലാ പഞ്ചായത്തംഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്ത് ഡയറ ക്ടറെയും അധികാരപ്പെടുത്തുവാനും സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (സ.ഉ.(പി) നമ്പർ 151/2004 തിരുവനന്തപുരം, 2004 ഏപ്രിൽ 23) പഞ്ചായത്ത് അംഗം കോംപീറ്റന്റ് അതോറിറ്റിക്ക് മുന്ന് മാസത്തിനകം സ്വത്തക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതാകുന്നു എസ്.ആർ.ഒ. നമ്പർ,1296/2004-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 159-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ കളിപ്തത നിബന്ധന പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, നിലവിൽ പഞ്ചായത്ത് അംഗമായിരിക്കുന്ന ഒരാൾ 159-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സമർപ്പി ക്കേണ്ട സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് 23-4-2004-ലെ സ.ഉ (പി) നമ്പർ 151/ 2004/ തസ്വഭവ എന്ന വിജ്ഞാപന പ്രകാരം അധികാരപ്പെടുത്തിയ കോംപീറ്റന്റ് അതോറിറ്റിക്ക പ്രസ്തുത വിജ്ഞാപനത്തിന് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിൽ ഈ വിജ്ഞാപന തീയതി മുതൽ മൂന്ന് മാസത്തിനകം സമർപ്പിക്കേണ്ടതാണെന്ന് കേരള സർക്കാർ ഇതിനാൽ നിശ്ചയിച്ച വിജ്ഞാപനം പുറപ്പെടു oflé62(m). Please See next page for Form --- വിശദീകരണക്കുറിപ്പ . (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചുകൊ ണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 159-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പരാമർശിച്ചി രിക്കുന്ന സ്വത്തു0ളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റമെന്റ് ഒരു പഞ്ചായത്തuഗം സ്ഥാനം ഏറ്റഴുത്ത തീയതി മുതൽ മൂന്ന് മാസത്തിനകം സർക്കാർ അധികാരപ്പെടുത്തുന്ന കോംപീറ്റന്റ് അതോറിറ്റിക്ക് മുമ്പാകെ സമർപ്പിക്കേണ്ടതാണ്. അപ്ര കാരം കോംപീറ്റന്റ് അതോറിറ്റിയായി പ്രവർത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ അതത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ ജില്ലയിലെ അസിസ്റ്റന്റ് ഡെവല
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |