Panchayat:Repo18/vol1-page0316

From Panchayatwiki
Revision as of 04:36, 3 February 2018 by Rejivj (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ചെയ്യുകയും ചെയ്ത അംഗങ്ങളുടെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപക്ഷവും പിൻതാങ്ങിയ ഒരു നിവേദനം അതേ സമ്മേളനത്തിൽത്തന്നെ ഗവർണ്ണർക്ക് സമർപ്പിച്ചതിൻമേൽ ഗവർണ്ണർ പാസ്സാക്കിയ ഒരു ഉത്തരവമൂലമല്ലാതെ അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്യാൻ പാടുള്ളതല്ല.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള നിവേദനം സമർപ്പിക്കുന്നതിനും ഓംബുഡ്സ്മാന്റെ നടപടി ദൂഷ്യത്തെയോ കഴിവില്ലായ്മയേയോ പറ്റി അന്വേഷണത്തിനും തെളിവിനുമുള്ള നടപടിക്രമം നിയമസഭ നിയമംമൂലം വ്യവസ്ഥ ചെയ്യുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.

271 ഐ. ഓംബുഡ്സ്മാന്റെ ജീവനക്കാർ.-(1) ഓംബുഡ്സ്മാനെ ഈ ആക്റ്റിൻ കീഴിലെ അതിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിലും ചുമതലകൾ നിർവ്വഹിക്കുന്നതിലും സഹായിക്കുന്നതിനായി ഒരു സെക്രട്ടറിയും ഓംബുഡ്സ്മാന്റെ അനുവാദത്തോടുകൂടി സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള മറ്റു ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ടായിരിക്കുന്നതാണ്.

(2) സെക്രട്ടറിയുടെയും ജീവനക്കാരുടെയും നിയമനവും സേവന വ്യവസ്ഥകളും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമായിരിക്കുന്നതും കഴിയുന്നിടത്തോളം സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലുള്ള നിയമനം അവലംബിക്കേണ്ടതുമാണ്.

(3) അന്വേഷണത്തിലിരിക്കുന്ന ഒരു ആരോപണത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി ഓംബുഡ്സ്മാൻ ഏതൊരു സർക്കാർ വകുപ്പിലേയും ഏതൊരു ഉദ്യോഗസ്ഥന്റെയും സഹായം ആവശ്യപ്പെടാവുന്നതും പ്രസ്തുത ഉദ്യോഗസ്ഥൻ, അയാളുടെ ഔദ്യോഗികകൃത്യ നിർവ്വഹണത്തിന് പുറമേയും അതിന് തടസ്സം കൂടാതെയും അപ്രകാരമുള്ള സഹായം ചെയ്തതു കൊടുക്കാൻ ബാധ്യസ്ഥനായിരിക്കുന്നതും ആണ്.

(4) ഓംബുഡ്സ്മാന് അതിന്റെ മുന്നിലുള്ള പ്രശ്നങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനായി ഏതെ ങ്കിലും പ്രത്യേക വിഷയത്തിൽ പരിചയവും വൈദഗ്ദ്യവും ഉള്ള ഏതൊരാളിന്റെയും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

271 ജെ. ഓംബുഡ്സ്മാന്റെ ചുമതലകൾ.- (1) ഓംബുഡ്സ്മാൻ താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്, അതായത്,- (i) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ, സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബുഡ്സ്മാന്റെ അറിവിൽപ്പെട്ടിട്ടുള്ളതോ ആയ ഏതെങ്കിലും ആരോപണത്തെ സംബന്ധിച്ച സൂക്ഷ്മമായ അന്വേഷണം നടത്തുക;

(ii) ഒരു പബ്ലിക്സ് സർവ്വന്റിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ അഴിമതിയോ ദുർഭരണമോ ആരോപിച്ചിട്ടുള്ള ഏതെങ്കിലും പരാതിയിൻമേൽ അന്വേഷണം നടത്തുക;

(iii) ആരോപണത്തിൻമേൽ താഴെ പറയുന്ന വിധം ഒരു ഉത്തരവ് പാസ്സാക്കുക, അതായത്-

(എ) ക്രമക്കേട് ഒരു പബ്ലിക്ക് സർവ്വന്റ് ചെയ്ത ഒരു ക്രിമിനൽ കുറ്റം ഉൾപ്പെട്ടതാണെങ്കിൽ ആ സംഗതി കുറ്റ വിചാരണ നടത്തുന്നതിനായി സമുചിത അധികാരസ്ഥന് അയച്ചുകൊടുക്കേണ്ടതും, (ബി) ക്രമക്കേട്, ഏതെങ്കിലും ഒരു പൗരന് നഷ്ടമോ അസൗകര്യമോ ഉണ്ടാക്കുന്നതാണ്ടണെങ്കിൽ അയാൾക്ക് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന നഷ്ടപരിഹാരം നൽകുവാനും ക്രമക്കേടിന് ഉത്തരവാദികളായിട്ടുള്ളവരിൽ നിന്നും ആ നഷ്ടം ഈടാക്കി നൽകേണ്ടതും, (സി) ക്രമക്കേട്, ഏതെങ്കിലും നഷ്ടമോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടിന്റെ ധൂർത്തോ ദുർവിനിയോഗമോ ഉൾപ്പെടുന്നതാണെങ്കിൽ ക്രമക്കേടിനുത്തരവാദികളായവരിൽ നിന്ന് ആ നഷ്ടം ഈടാക്കി നൽകേണ്ടതും, (ഡി) ക്രമക്കേട്, വിട്ടുപോയതുകൊണ്ടോ നിഷ്ട്രക്രിയത്വം കൊണ്ടോ ഉണ്ടായിട്ടുള്ളതാണെങ്കിൽ വിട്ടുപോയത് ചേർക്കുവാനും തെറ്റുതിരുത്തുവാനും ഇടയാക്കേണ്ടതും, ആകുന്നു.