Panchayat:Repo18/vol1-page0309

From Panchayatwiki
Revision as of 04:21, 3 February 2018 by Rejivj (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വിലുള്ള ഏതെങ്കിലും നിയമമോ അംഗീകരിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ശാഖയിലെ ഒരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനോ ഹാജരാകുന്നതിനോ ഒരാളെ സഹായിക്കുന്നതിനായി ഏതെങ്കിലും ആൾക്ക് ഏതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസമോ ബോധനമോ പരിശീലനമോ നൽകുന്നതിനു വേണ്ടി ഒരാളോ ഒന്നിൽ കൂടുതൽ പേർ ചേർന്നോ സ്ഥാപിച്ചിട്ടുള്ളതോ നടത്തുന്നതോ ആയ പത്തിൽ കുറയാത്ത വിദ്യാർത്ഥികളുള്ള അംഗീകാരമില്ലാത്ത ഒരു സ്ഥാപനം (അത് ഏതു പേരിനാൽ അറിയപ്പെട്ടാലും) എന്നർത്ഥമാകുന്നതും അതിൽ ഒരു അംഗീകൃത സ്ക്കൂളോ സംസ്ഥാനത്തെ ഏതെങ്കിലും സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്യപ്പെട്ട ഒരു കോളേജോ ഉൾപ്പെടാത്തതുമാകുന്നു.

266. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-(1) (എ) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുമ്പോഴോ അതിനുശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽനിന്നും മുൻകൂട്ടി രജിസ്ട്രേ ഷൻ ലഭിക്കാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനവും പ്രസ്തുത ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുവാൻ പാടില്ലാത്തതും, അത്തരം രജിസ്ട്രേഷനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതവും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് നൽകേണ്ടതുമാണ്. എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തെ സംബന്ധിച്ച്, അത് നടത്തുന്ന ആൾ സർക്കാർ ഈ ആവശ്യത്തിലേക്കായി നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ രജിസ്ട്രേഷനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിന് നല്കുന്നപക്ഷം ഈ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതാണ്.

(2) അപ്രകാരമുള്ള രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതും അങ്ങനെ പുതുക്കുന്നതിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട രീതിയിലും ഫീസ് സഹിതവും ഗ്രാമ പഞ്ചായത്തിന് നൽകേണ്ടതുമാണ്.

267. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ട്യൂട്ടോറിയൽ സ്ഥാപനം പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ.-ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു ട്യൂട്ടോ റിയൽ സ്ഥാപനം പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, ഈ ആക്റ്റിൻ കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയോ പരി പാലിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ തനിക്കു നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി യതിനുശേഷവും അങ്ങനെയുള്ള ഒരു സ്ഥാപനം തുടർന്നും നടത്തുന്നതോ ആയ ഏതെങ്കിലും ആളോ കുറ്റസ്ഥാപനത്തിൻമേൽ ആയിരം രൂപ വരെയുള്ള പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും നൂറു രൂപാവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി) ശിക്ഷിക്കപ്പെടേണ്ടതാണ്.

അദ്ധ്യായം XXV

സ്വകാര്യ ആശുപ്രതികളുടേയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ

269. നിർവ്വചനങ്ങൾ.-ഈ അദ്ധ്യായത്തിൽ,- (എ) 'ആശുപ്രതി' എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പി