Panchayat:Repo18/vol2-page0382
ക്രമനം.. ഇനം ഫീസ്
1 വിവാഹരജിസ്ട്രേഷൻ
(1) ബിപിഎൽ/എസ്.സി.എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 10/-
(2) പൊതു വിഭാഗക്കാർക്ക് 100/-
2 45 ദിവസങ്ങൾക്കുശേഷം അഞ്ചു വർഷം വരെയുള്ള വിവാഹരജിസ്ട്രേഷനുള്ള പിഴ
(ഇനം 1-ലെ ഫീസിനു പുറമേ) 100/-
3 5 വർഷത്തിനുശേഷമുള്ള വിവാഹ രജിസ്ട്രേഷനുള്ള പിഴ (ഇനം 1-ലെ ഫീസിനു പുറമെ) 250/-
4 ക്ലെറിക്കൽ പിശക്സ് ഒഴികെയുള്ള തിരുത്തലുകൾക്ക് 100/-
5 വിവാഹ രജിസ്ട്രേഷന്റെ തെളിവായി നൽകുന്ന വിവാഹ സാക്ഷ്യപത്രം 20/-
6 വിവാഹ സാക്ഷ്യപത്രം (ചട്ടം 14 പ്രകാരം) 25/-
3.8 സേവനാവകാശ നിയമം'
3.8.1 സേവനാവകാശ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ഈ വിഷയത്തിൽ ബാധകമാണ്.
വിവിധ സേവനങ്ങൾക്കായി സമർപ്പിക്കേണ്ട രേഖകളും ഫീസും വ്യക്തമാക്കുന്ന ചെക്ക് ലിസ്റ്റ് അനു ബന്ധമായി ചേർത്തിരിക്കുന്നു.
എല്ലാ രജിസ്ട്രേഷൻ യൂണിറ്റുകളിലും ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്ന തിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതാണ്.
അനുബന്ധം
വിവാഹരജിസ്ട്രേഷൻ - സേവനങ്ങൾ - ചെക്ക് ലിസ്റ്റ
l. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-
വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ
വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന സംഗതികളിൽ
a) വിവാഹ റിപ്പോർട്ടിന്റെ 2 കോപ്പികൾ (മാതൃക ഫോറം 1) (1957-ലെ ഹിന്ദു വിവാഹ രജിസ്ട്രേഷൻ a So)
b) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ
c) ഭർത്താവിന്റെ/ഭാര്യയുടെ ആദ്യ വിവാഹമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ /പങ്കാളി മരണപ്പെട്ടതിന്റെ രേഖകൾ
d) വിവാഹം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം എന്നാൽ 30 ദിവസം വരെ കഴിയാത്ത സംഗതികളിൽ കാലതാമസം മാപ്പാക്കുന്നതിന് 5 രൂപയുടെ കോർട്ട് ഫീ സ്റ്റാനെമ്പാട്ടിച്ച സംയുക്ത അപേക്ഷ.
e) വിവാഹം നടന്നത് സംബന്ധിച്ച തെളിവ്
II. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-
വിവാഹം നടന്ന് 30 ദിവസത്തിന് ശേഷം
a) വിവാഹ റിപ്പോർട്ടിന്റെ 2 കോപ്പികൾ (1957-ലെ ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടം)
b) പേര്, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ
c) ഭർത്താവിന്റെ/ഭാര്യയുടെ ആദ്യ വിവാഹമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ പങ്കാളി മരണപ്പെട്ടതിന്റെ രേഖകൾ
d) കാലതാമസം മാപ്പാക്കുന്നതിന് 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച തദ്ദേശ രജിസ്ട്രോർമാർക്കും ജില്ലാ രജിസ്ട്രോർമാർക്കുമുള്ള അപേക്ഷ.
e) വിവാഹം നടന്നത് സംബന്ധിച്ച തെളിവ
III. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-
വിവാഹ രജിസ്ട്രേഷനിലെ അടിസ്ഥാന വിവരങ്ങളിലെ തിരുത്തലുകൾ (അടിസ്ഥാന വിവരങ്ങൾ അല്ലാത്ത സംഗതികളിൽ യൂണിറ്റിലെ രജിസ്ട്രാർമാർക്ക് തന്നെ തിരുത്തൽ നടത്താം)
a) ചീഫ് രജിസ്ട്രാർക്കുള്ള സംയുക്ത അപേക്ഷ (5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം.)
b) മുൻപുവാങ്ങിയ സാക്ഷ്യപത്രങ്ങൾ (അസൽ) ലഭ്യമല്ലെങ്കിൽ സത്യവാങ്മൂലം)
c) ശരിയായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ്.
IV. ഹിന്ദു വിവാഹ രജിസ്ട്രേഷൻ:-
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |