Panchayat:Repo18/vol1-page1076

From Panchayatwiki
Revision as of 12:26, 2 February 2018 by Unnikrishnan (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
(ബി) വിഷയത്തിന്റെ മൂല്യത്തെ ബാധിക്കാത്ത, മേൽപ്പറഞ്ഞ കമ്മിറ്റികളുടെ നടപടികളിൽ ഉള്ള ഏതെങ്കിലും ക്രമക്കേടിന്റെയോ; കാരണത്താൽ മാത്രം അസാധുവാക്കപ്പെടാവുന്നതല്ല.

7. ഒഴിവുകൾ.-

(1) അതതു സംഗതിപോലെ, ജില്ലാ വിദഗ്ദ്ധ സമിതിയിലോ കടവു കമ്മിറ്റി യിലോ ഉണ്ടാകുന്ന ഏതൊരു ഒഴിവും കഴിയുന്നതും വേഗം നാമനിർദ്ദേശംവഴി അതതു സംഗതി പോലെ, സർക്കാരോ ബന്ധപ്പെട്ട ജില്ലാ കളക്ടറോ നികത്തേണ്ടതാണ്.
(2) ഒരു ആകസ്മിക ഒഴിവ് നികത്താൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരാൾ, അയാൾ ഏത് അംഗത്തിന്റെ സ്ഥാനത്തേക്കാണോ നാമനിർദ്ദേശം ചെയ്യപ്പെട്ടത്, ആ ഒഴിവ് ഉണ്ടാകാതിരുന്നുവെങ്കിൽ പ്രസ്തുത അംഗത്തിന് ഉദ്യോഗത്തിൽ തുടരാമായിരുന്ന കാലാവധിവരെ ഉദ്യോഗം വഹിക്കേ ണ്ടതാണ്.

8. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങൾ.-

(1) ജില്ലാ വിദഗ്ദ്ധ സമിതി, വർഷത്തിൽ കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്.
(2) യോഗത്തിനുള്ള കോറം ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ആയിരിക്കുന്നതാണ്.
(3) ചെയർമാന്, തന്റെ അസാന്നിദ്ധ്യത്തിൽ, യോഗത്തിന് അദ്ധ്യക്ഷത വഹിക്കാൻ അംഗങ്ങളിൽ ഒരാളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

9. ജില്ലാ വിദഗ്ദ്ധ സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-

(1) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. അതായത്.-
(എ) ജില്ലയിൽ മണൽവാരൽ അനുവദിക്കാവുന്ന കടവോ നദീതീരമോ കണ്ടെത്തുക;
(ബി) ‘സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്', 'സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ്' തുടങ്ങിയ വിദഗ്ദ്ധ സമിതികളുടെ അഥവാ സർക്കാർ അതതു സമയം വിനിർദ്ദേശിച്ചേക്കാവുന്ന, ഈ മേഖലയിലെ മറ്റ് ഏജൻസികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു കടവിൽ നിന്നോ നദീതീരത്തുനിന്നോ വരാവുന്ന മൊത്തം മണലിന്റെ അളവ് നിശ്ചയിക്കുക;
(സി) ഒരു കടവിൽ നിന്നോ നദീതീരത്തു നിന്നോ മറ്റൊരു സ്ഥലത്തേക്ക് മണൽ കൊണ്ടു പോകുന്നത് നിയന്ത്രിക്കുക;
(ഡി) മണൽ വാരലിനായി തുറന്നുകൊടുത്ത കടവോ നദീതീരമോ അടയ്ക്കുക;
(ഇ) നദീതീരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും അവയിൽ അതിക്രമിച്ചുകടക്കാതെ നോക്കുകയും ചെയ്യുക;
(എഫ്) കടവ് കമ്മിറ്റിയുടെ അഭിപ്രായം പരിഗണിക്കുകയും ഈ ആക്റ്റിന്റെ ലക്ഷ്യം നേടുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക;
(ജി) ജില്ലയിലെ കടവു കമ്മിറ്റികൾ ഈ ആകടുപ്രകാരം അവയ്ക്കു നൽകിയിട്ടുള്ള അധികാരങ്ങളും കർത്തവ്യങ്ങളും നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക;
(എച്ച്) നദീതീരങ്ങളുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുക;
(ഐ) വർഷത്തിലെ ഏതെങ്കിലും സീസണിൽ ഏതെങ്കിലും നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്യുക;
(ജെ) കാലാകാലങ്ങളിൽ ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക;
(കെ) ഈ ആക്റ്റ് പ്രകാരമോ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ, അതിന് നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുക;
(എൽ) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു വേണ്ടിയുള്ള മറ്റേതെങ്കിലും സംഗതിയെക്കുറിച്ച് ഉപദേശം നൽകുക.