Panchayat:Repo18/vol1-page1073
- (iii) നിയമവകുപ്പ് സെക്രട്ടറി - അംഗം
- (iv) ലാന്റ് റവന്യൂ കമ്മീഷണർ -അംഗം
- (v) ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ ഡയറക്ടടർ -അംഗം
- (vi) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന
- അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ -അംഗം
- (vi) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു
ജലസേചന വകുപ്പിലെ ചീഫ് എഞ്ചിനീയർ -അംഗം
- (viii) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട്
- പരിസ്ഥിതി ശാസ്ത്രജ്ഞർ -അംഗങ്ങൾ
- (ix) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട്
- പരിസ്ഥിതി പ്രവർത്തകർ - അംഗങ്ങൾ
- (3) സംസ്ഥാന ഉന്നതതല സമിതി, രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ചെയർമാൻ തീരു മാനിക്കുന്ന സമയത്തും സ്ഥലത്തും യോഗം ചേരേണ്ടതാണ്.
- (4) സംസ്ഥാന ഉന്നതതല സമിതി യോഗത്തിനുള്ള കോറം അഞ്ച് ആയിരിക്കുന്നതും, അതിൽ ഒരാൾ, (2)-ാം ഉപവകുപ്പിലെ (vii)-ാം ഇനത്തിൻകീഴിൽ വരുന്ന ഒരു ശാസ്ത്രജ്ഞൻ ആയിരിക്കേ ണ്ടതുമാണ്.
- (5) ജില്ലാ വിദഗ്ദദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള യാതൊരു പദ്ധതിക്കും സംസ്ഥാന ഉന്നത തല സമിതി അംഗീകാരം നൽകിയിട്ടില്ലാത്തപക്ഷം ഭരണാനുമതി നൽകുവാൻ പാടുള്ളതല്ല.
- (6) സംസ്ഥാന ഉന്നതതല സമിതിക്ക്, ജില്ലാ വിദഗ്ദ്ധ സമിതിയുടെ ശുപാർശയില്ലാതെ തന്നെ, അതിന് യുക്തമെന്ന് തോന്നുന്ന ഏതൊരു പദ്ധതിക്കും അംഗീകാരം നൽകുവാനുള്ള അധി കാരം ഉണ്ടായിരിക്കുന്നതാണ്.
- (7) സംസ്ഥാന ഉന്നതല സമിതിയിലെ ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങളുടെ കാലാവധി നാമനിർദ്ദേശ തീയതി മുതൽ മൂന്ന് വർഷം ആയിരിക്കുന്നതും പുനർനാമനിർദ്ദേശത്തിന് അർഹത ഉണ്ടായിരിക്കുന്നതുമാണ്.
- (8) കാലാവധി പൂർത്തിയാക്കിയ അനൗദ്യോഗിക അംഗങ്ങൾക്ക്, അവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതുവരെ സമിതിയിൽ തുടരാവുന്നതാണ്.
2ബി. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ.-
- (1) ലാന്റ് റവന്യൂ കമ്മീഷണർ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ പൊതുമേൽനോട്ടം നിർവ്വഹിക്കുന്നതിനുള്ള അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആയിരിക്കുന്നതും ഈ ആവശ്യത്തിലേക്കായി സർക്കാർ ചുമതലപ്പെടുത്തുന്ന, ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണറുടെ പദവിയിൽ താഴെയല്ലാത്ത, ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സഹായിക്കേണ്ടതുമാണ്.
- (2) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കേണ്ട എല്ലാ ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.)
3. ജില്ലാ വിദഗ്ദ്ധ സമിതിയുടെ രൂപീകരണവും ഘടനയും.-
- (1) ഈ ആക്റ്റ് പ്രാബല്യ ത്തിൽ വന്നതിനുശേഷം എത്രയും വേഗം, സർക്കാർ, വിജ്ഞാപനം വഴി, സംസ്ഥാനത്തെ ഓരോ ജില്ലയ്ക്കും വേണ്ടി വിജ്ഞാപനത്തിൽ വിനിർദ്ദേശിക്കാവുന്ന അപ്രകാരമുള്ള തീയതി മുതൽ പ്രാബല്യമുള്ള, ഓരോ വിദഗ്ദ്ധ സമിതി രൂപീകരിക്കേണ്ടതാണ്.
- (2) ഓരോ ജില്ല വിദഗ്ദ്ധ സമിതിയിലും താഴെ പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്:-
- (എ) ജില്ലാ കളക്ടർ, എക്സ് - ഒഫീഷ്യോ;
- (ബി) ജില്ലയിലെ ഏതെങ്കിലും നദിയോടു ചേർന്നു കിടക്കുന്ന പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |