Panchayat:Repo18/vol2-page0506
ആക്ട്, സെക്ഷൻ 10(1) പ്രകാരം അറിയിപ്പു നൽകുന്നതിന് ചുമതലപ്പെടുത്തി സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്കിടെ അസുഖബാധിതരാവുകയും, ആശുപ്രതിയിലേക്കുള്ള യാത്രയ്ക്കിടയിൽ മരണം സംഭവിക്കുന്നതിനാൽ സ്വദേശത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന കേസുകളിൽ രജിസ്ട്രേഷൻ നടത്തുന്നതിനും, സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും സാധിക്കാതെ വരുന്നതുമൂലം പരാതികൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിൽ വാഹനത്തിൽ വച്ച് മരണം സംഭവിക്കുന്നതിനാൽ മരണം സംഭവിക്കപ്പെടുന്ന പഞ്ചായത്തിലോ മാർഗ്ഗ മദ്ധ്യേയുള്ള മറ്റേതെങ്കിലും രജിസ്ട്രേഷൻ യൂണിറ്റിലോ രജിസ്ട്രേഷൻ നടത്താനും വ്യവസ്ഥയില്ല.
മേൽ വിവരിച്ച സാഹചര്യത്തിൽ, ചട്ടപ്രകാരമുള്ള വ്യവസ്ഥകൾ വിശദമാക്കിക്കൊണ്ട് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.
(1) യാത്രയ്ക്കിടയിൽ മരണം സംഭവിക്കുകയും ആശുപ്രതിയിൽ എത്താതെ സ്വദേശത്തേയ്ക്ക് കൊണ്ടു പോകുകയും ചെയ്യുന്ന കേസ്സുകളിൽ 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ, ചട്ടം 6(1) പ്രകാരം, മരണശേഷം വാഹനം നിർത്തപ്പെടുന്ന താമസസ്ഥലത്തെ രജിസ്ട്രേഷൻ യൂണിറ്റിൽ ബന്ധപ്പെട്ടവർ ഫാറം 2-ലുള്ള മരണ റിപ്പോർട്ട് നൽകേണ്ടതും, വാഹനത്തിൽ വച്ച് മരണം സംഭവിച്ചതാണെന്നും വാഹനം നിർത്തിയത് ഏതു സ്ഥലത്താണെന്നും വിശദമാക്കുന്ന സത്യവാങ്മൂലം നൽകേണ്ടതുമാണ്.
(2) ഇത്തരം കേസുകളിൽ മരണസ്ഥലം ....................... ൽ നിന്ന് ...................... ലേക്കുള്ള യാത്രക്കിടയിൽ വാഹനത്തിൽ വച്ച്' എന്ന് രേഖപ്പെടുത്തേണ്ടതാണ്.
(3) യാത്രക്കിടയിൽ നടന്ന മരണം യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ പോയ കേസുകളിൽ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട്, സെക്ഷൻ 13-ലെയും 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 9-ലെയും വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
സത്യപ്രസ്താവന
............. /............/............/.............മാണ്ട് ...................മാസം .............തീയതി ................................... ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ജനന-മരണ രജിസ്ട്രാർ മുമ്പാകെ ..................... സംസ്ഥാനത്ത് ........................... ജില്ലയിൽ ......................... താലൂക്കിൽ .................... വില്ലേജിൽ ...................... വീട്ടിൽ ....................... വയസ്സുള്ള .............................. നൽകുന്ന സത്യപ്രസ് താവന.
....................... സ്ഥലത്ത് നിന്ന് ..................... സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ അസുഖബാധിതനായതിനെ തുടർന്ന് എന്റെ ...................... ആയ ................................ എന്നയാളെ ........................... ആശുപ്രതിയിലേക്കു കൊണ്ടുപോകുന്ന മാർഗ്ഗമദ്ധ്യേ വാഹനത്തിൽ വച്ച് മരണപ്പെട്ടിട്ടുള്ളതാണെന്നും, ആയതിനാൽ ടിയാന്റെ മൃതശരീരം ആശുപ്രതിയിൽ പ്രവേശിപ്പിക്കാതെ താമസസ്ഥലമായ .................... സംസ്ഥാനത്തെ ....................... ജില്ലയിലെ ..................... താലൂക്കിലെ ...................... . വില്ലേജിലെ ........................... ലേയ്ക്ക് കൊണ്ടുപോയെന്നും, മരണം ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലായെന്നും ഇതിനാൽ സത്യ പ്രസ്താവന ചെയ്യുന്നു. മേൽപ്പറഞ്ഞ വിവരങ്ങൾ എന്റെ അറിവിലും ഉത്തമവിശ്വാസത്തിലും പെട്ടിടത്തോളം പൂർണ്ണമായും ശരിയും സത്യവുമാണെന്ന് ഇതിനാൽ സത്യപ്രസ്താവന ചെയ്തുകൊള്ളുന്നു.
ഒപ്പ്:
പേര് :
മേൽവിലാസം:
തീയതി:
ജനന-മരണ രജിസ്ട്രേഷൻ - കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം.35845/ആർ.ഡി.3/2011/ത്.സ്വഭ.വ. TVpm, തീയതി 01/02/2012)
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന മരണ രജിസ്ട്രേഷൻ - കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശം പുറപ്പെടുവിക്കുന്നു.
1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്റ്റിലെ 15-ാം വകുപ്പുപ്രകാരം ജനന മരണ രജിസ്ട്രേ ഷനിൽ രേഖപ്പെടുത്തിയിട്ടുള്ള തെറ്റായ വിവരം തിരുത്താവുന്നതാണ്. 21/01/2010-ൽ സർക്കാരിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള 68413/ആർ.ഡി.3/10/തസ്വഭവ നമ്പർ സർക്കുലർ പ്രകാരം ജനന രജിസ്ട്രേഷൻ സമ യത്തോ അതിനുശേഷമോ കുട്ടിയുടെ പേര് ചേർത്തിട്ടുള്ളത് സ്കൂളിൽ ചേർക്കുന്നതിനു മുമ്പായി ഒരു
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |