Panchayat:Repo18/vol2-page0377
ഈ സാഹചര്യത്തിൽ സർക്കാർ താഴെ പറയും പ്രകാരം നിർദ്ദേശം പുറപ്പെടുവിക്കുന്നു. സംസ്ഥാ നത്ത് നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 9 പ്രകാരമുള്ള ആധികാരിക രേഖ ഹാജരാക്കിയാൽ അപേക്ഷകരുടെ ഹിതാ നുസരണം പ്രസ്തുത ചട്ടത്തിൻ കീഴിൽ രജിസ്റ്റർ ചെയ്തതു നൽകാവുന്നതാണ്.
മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, നം: 63882/ആർ.സി.3/2010/തസ്വഭവ,Typm, തീയതി 28-02-2011)
വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങ ളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച്,
സൂചന:- 29-02-2008-ലെ സ.ഉ. (അച്ചടിച്ചത്) നം.01/2008/നിയമം
സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ബഹു. സുപ്രീം കോടതി യുടെ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ, 29-2-2008-ലെ സ.ഉ.(അ) നം. 01/2008/നിയമം നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ഏതെങ്കിലും ഒരു മതവിഭാഗത്തിലുള്ള ആരാധനാലയത്തിൽ വെച്ച വിവാഹിതരാവുകയും സൂചനയിലെ വിവാഹ രജി സ്ട്രേഷൻ നിയമപ്രകാരം വിവാഹ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധ യിൽപ്പെട്ടിട്ടുണ്ട്.
2. ഒരേ മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം അവർക്ക് ബാധകമായിട്ടുള്ള വ്യക്തി നിയമ പ്രകാരമാണ് രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ വ്യത്യസ്ത മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ടിൻ കീഴിലാണ്. അപ്രകാരമുള്ള വിവാഹങ്ങൾ 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നത് നിയ മാനുസൃതവുമല്ല.
3. മേൽ നിർദ്ദേശങ്ങൾ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തദ്ദേശവിവാഹ രജി സ്ത്രടാർമാർ കൃത്യമായും പാലിക്കേണ്ടതാണ്.
കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, നം. 41832/ആർ.സി 3/2013/തസ്വഭവ, Typm, തീയതി 27-06-2013) വിഷയം :- കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 - വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച പുതുക്കിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന - () 6-4-13-ലെ തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പിന്റെ 66549/ആർ.സി.3/2012 നമ്പർ കത്ത് (2) 14-6-13-ലെ തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പിന്റെ 35298/ആർ.സി.3/2013 നമ്പർ സർക്കുലർ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2006-ലെ സീമ Vs അശ്വനികുമാർ എന്ന കേസിലെ വിധി യുടെ അടിസ്ഥാനത്തിൽ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008-ൽ പുറപ്പെടുവി ച്ചിട്ടുള്ളതാണ്. എല്ലാ മതങ്ങളിലും ഉള്ള ഇന്ത്യൻ പൗരന്മാർ നിർബന്ധമായും വിവാഹം രജിസ്റ്റർ ചെയ്യണ മെന്ന് നിർദ്ദേശിക്കുകയാണ് പ്രസ്തു ചട്ടങ്ങളുടെ പ്രധാന ഉദ്ദേശ്യം. മുസ്ലീം സമുദായത്തിൽപ്പെട്ടവരിൽ പുരുഷന്മാർക്ക് 21 വയസ്സിൽ കുറവും സ്ത്രീകൾക്ക് 18 വയസ്സിൽ കുറവും പ്രായം ഉള്ള വിവാഹങ്ങൾ (16 വയസ്സിൽ കൂടുതൽ) പ്രസ്തുത ചട്ടങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണോ എന്ന ഒരു സ്പഷ്ടീകരണം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേ ഷൻ (കില) എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സർക്കാർ അതിന്റെ നിയമപരവും സാമൂഹികവും അടക്കമുള്ള വിവിധ വശങ്ങൾ പരിശോധിച്ചതിനു ശേഷം 6-4-13-ൽ ഒരു സ്പഷ്ടീകരണം നൽകുകയും തുടർന്ന് 14-6-13-ൽ ഒരു സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിവാഹസമയത്ത് പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 10 വയസ്സ് തികയാതെയും (16 വയസ്സിനു മുകളിൽ) നടന്നിട്ടുള്ള മുസ്ലീം വിവാഹങ്ങൾ പ്രസ്തുത ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം ബന്ധപ്പെട്ട മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തു നൽകാവുന്നതാണ് എന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അറിയിച്ചുകൊണ്ടായിരുന്നു മേൽ പരാമർശിച്ച സ്പഷ്ടീകരണവും സർക്കുലറും പുറപ്പെടുവിച്ചത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |