Panchayat:Repo18/vol1-page0272

From Panchayatwiki

അടങ്ങിയിരുന്നാലും ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ ജലവിതരണ പദ്ധതിയോ അഴുക്കുചാൽ പദ്ധതിയോ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും അതത് പഞ്ചായത്തിന് അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരം ജലവിതരണ പദ്ധതിയും അഴുക്കുചാൽ പദ്ധതിയും തയ്യാറാക്കുമ്പോൾ അത് ഒന്നിൽ കൂടുതൽ ഗ്രാമപഞ്ചായത്തു പ്രദേശത്തെ നിവാസികൾക്ക് പ്രയോജനപ്പെടുന്നുവെങ്കിൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുകയും നടപ്പാക്കുകയും അത് ഒന്നിൽ കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ നിവാസികൾക്ക് പ്രയോജനപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അങ്ങനെയുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യാവുന്നതാണ്.

എന്നാൽ, ഈ വകുപ്പിലെ വ്യവസ്ഥകൾ ഒരു ജില്ലയിലുള്ള ഒന്നിലധികം പഞ്ചായത്തുകൾ തമ്മിൽ അങ്ങനെയുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് തടസ്സമല്ല. (3) (1)-ാം ഉപവകുപ്പ് പ്രകാരം ജലവിതരണ പദ്ധതിയും അഴുക്കുചാൽ പദ്ധതിയും തയ്യാ റാക്കി നടപ്പാക്കുന്ന പഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഗുണഭോക്താക്കളിൽ നിന്ന് വാട്ടർ ചാർജും അഴുക്കുചാലിനുള്ള സർവ്വീസ് ചാർജുകളും ഈടാക്കാവുന്നതാണ്.)

അദ്ധ്യായം XXI

കെട്ടിടങ്ങൾ

235. കെട്ടിടങ്ങൾക്ക് നമ്പരിടൽ.-(1) ഈ ആക്റ്റ് ബാധകമാവുന്ന ഏതൊരു പ്രദേശത്തും ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഏതെങ്കിലും കെട്ടിടത്തിന്റെ പാർശ്വഭാഗത്തോ, പുറംവാതിലിലോ, അഥവാ പരിസരത്തിന്റെ പ്രവേശന ഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിർദ്ദിഷ്ട അളവിലും മാതൃകയിലും ഒരു നമ്പർ പതിപ്പിക്കാവുന്നതാണ്.

(2) യാതൊരാളും, നിയമാനുസൃതമായ അധികാരമില്ലാതെ, അത്തരം, ഏതെങ്കിലും പ്രദേശ ത്തുമുള്ള ഏതെങ്കിലും കെട്ടിടത്തിൽ ഇട്ടിട്ടുള്ള അത്തരം ഏതെങ്കിലും നമ്പർ നശിപ്പിക്കുകയോ എടുത്തുകളയുകയോ മാച്ചുകളയുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

(3) (1)-ാം ഉപവകുപ്പുപ്രകാരം നമ്പർ പതിച്ചിട്ടുള്ളപ്പോൾ കെട്ടിടത്തിന്റെ ഉടമസ്ഥൻ ആ നമ്പർ സൂക്ഷിക്കുന്നതിനും, അതു നീക്കപ്പെടുകയോ മാഞ്ഞുപോകയോ ചെയ്യുന്ന പക്ഷം അതു വീണ്ടും ഇടുന്നതിനും ബാദ്ധ്യസ്ഥനായിരിക്കുന്നതും, അപ്രകാരം ചെയ്യുന്നതിന് അയാൾ വീഴ്ച വരുത്തി യാൽ, സെക്രട്ടറിക്ക് നോട്ടീസുമൂലം അയാളോട് അത് വീണ്ടുമിടുന്നതിന് ആവശ്യപ്പെടാവുന്നതുമാകുന്നു.

235 എ. കെട്ടിട നിർമ്മാണ ചട്ടങ്ങൾ.-(1) സർക്കാരിന്,-

(എ) കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും, (ബി) കെട്ടിട നിർമ്മാണം നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളിൽ ആ ഖണ്ഡത്താൽ നൽകപ്പെട്ട അധികാരത്തിന്റെ സാമാന്യതയ്ക്കു ഭംഗം വരാതെ