Panchayat:Repo18/vol1-page0545
(സി.) | 20 ച. മീറ്ററിൽ കൂടുതൽ 30 ച. മീറ്റർ വരെ തറ വിസ്തീര്ണ്ണം ഉള്ളതിന് | 15 | 30 |
---|---|---|---|
(ഡി) | 30 ച. മീറ്ററിൽ കൂടുതലായി വരുന്ന ഓരോ ച്: മീറ്ററിനും | 1 | 1.50 |
3 | മാർക്കറ്റിൽ വില്പനയ്ക്കായി വാഹനങ്ങളിലോ മൃഗങ്ങളിൻമേലോ മറ്റുവിധത്തിലോ കൊണ്ടുവരുന്ന സാധനങ്ങളിൻമേൽ: | ||
(എ) | കൈച്ചുമട് | ഫീസില്ല | . . . . |
(ബി) | തലച്ചുമട് | 3 | 4 |
(സി) | സൈക്കിൾ ചുമട് | 5 | 6 |
(ഡി.) | വണ്ടിച്ചുമട് | 10 | 15 |
(ഇ) | മോട്ടോർ വാഹന ചുമട് | 15 | 40 |
(എഫ്) | ഒരു മീറ്ററോ അതിൽ കുറവോ ആഴമുള്ള വള്ളച്ചുമട് | 7 | 15 |
(ജി) | ഒരു മീറ്ററിൽ അധികം ആഴമുള്ള വള്ളച്ചുമട് | 10 | 20 |
(എച്ച്) | കന്നുകാലിച്ചുമട്, കുതിരച്ചുമട്, കഴുതച്ചുമട | 2 | 5 |
4 | മാർക്കറ്റിൽ വിൽക്കപ്പെടുന്നതോ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ ആയ മൃഗങ്ങൾക്ക് ഓരോന്നിനും; | ||
ആട്, ചെമ്മരിയാട് | 2 | 3 | |
കഴുത, പന്നി | 2.5 | 3 | |
പശു, കാള, പോത്ത്, എരുമ (തള്ളയോടൊപ്പം കൊണ്ടുവരുന്ന മൃഗകുട്ടികൾക്ക് ഫീസില്ല) | 5 | 6 | |
കോഴി (വളർച്ചയെത്തിയത്) | 1 | 1.5 |
9. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) (i) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്കോ പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്കോ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ II-ാം നമ്പർ ഫാറത്തിൽ 5 രൂപയുടെ കോർട്ടുഫീസ് സ്റ്റാമ്പ് പതിച്ച് പഞ്ചായത്തിന് സമർപ്പിക്കേണ്ടതാണ്.
(ii) അങ്ങനെയുള്ള അപേക്ഷയോടൊപ്പം കടകളുടെ എണ്ണവും സ്ഥാനവും, സ്റ്റാളുകൾ, തുറസ്സായ സ്ഥലങ്ങൾ, പോക്കുവരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കുസുകൾ, മൂത്രപ്പുരകൾ എന്നിവയുടെ സ്ഥാനം മുതലായവ കാണിക്കുന്ന ഒരു സ്കെച്ച് ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.