Panchayat:Repo18/vol1-page0392
എന്നാൽ ഏതൊരാളെയും ഒരേദിവസം തന്നെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി ഏതൊരു പോളിംഗ് സ്റ്റേഷനിലും പ്രവർത്തിക്കുന്നതിന് അനുവദിക്കാൻ പാടുള്ളതല്ല.
എന്നു മാത്രമല്ല, ഈ ചട്ടപ്രകാരം ഏതെങ്കിലും ദിവസം ഒരു സമ്മതിദായകന്റെ സഹായി യായി പ്രവർത്തിക്കുവാൻ ഏതെങ്കിലും ഒരാളെ അനുവദിക്കുന്നതിനുമുൻപായി സമ്മതിദായകനു വേണ്ടി അയാൾ രേഖപ്പെടുത്തുന്ന വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും അതേദിവസം തന്നെ മറ്റൊരു പോളിംഗ് സ്റ്റേഷനിലും മറ്റൊരു സമ്മതിദായകന്റെയും സഹായിയായി അയാൾ പ്രവർത്തി ച്ചിട്ടില്ലായെന്നും പ്രതിജ്ഞ ചെയ്യുവാൻ അയാളോട് ആവശ്യപ്പെടേണ്ടതാണ്.
(2) അങ്ങനെയുള്ള എല്ലാ സംഗതിയിലും പ്രിസൈഡിംഗ് ഓഫീസർ 22-ാം നമ്പർ ഫാറത്തിൽ ഒരു രേഖ സൂക്ഷിക്കേണ്ടതാണ്.
35 ഡി. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വെട്ടെടുപ്പിൽ വോട്ടു ചെയ്യുന്നി ല്ലെന്ന് ഒരു സമ്മതിദായകൻ തീരുമാനിച്ചാൽ:- ഒരു സമ്മതിദായകൻ ഫാറം 21-എ-യിലെ വോട്ടു രജിസ്റ്ററിൽ വോട്ടർ പട്ടികയിലെ നമ്പർ രേഖപ്പെടുത്തുകയും 35 എ ചട്ടത്തിൽ ആവശ്യപ്പെടുന്ന പ്രകാരം കൈയൊപ്പോ വിരലടയാളമോ രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം വോട്ടു ചെയ്യു ന്നില്ല എന്നു തീരുമാനിച്ചാൽ പ്രസ്തുത വിവരം പ്രിസൈഡിംഗ് ആഫീസർ 21 എ ഫാറത്തിലുള്ള വോട്ടു രജിസ്റ്ററിൽ മേൽപ്പറഞ്ഞ ഉൾക്കുറിപ്പിനെതിരെ ഇത് സംബന്ധിച്ച അഭിപ്രായക്കുറിപ്പ് രേഖ പ്പെടുത്തിയശേഷം സമ്മതിദായകന്റെ കൈയൊപ്പോ വിരലടയാളമോ രേഖപ്പെടുത്തേണ്ടതുമാണ്.
35.ഇ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിലെ ടെസ്റ്റേർഡ് വോട്ടു കൾ:-(1) ഒരു സമ്മതിദായകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി കഴിഞ്ഞ സംഗതിയിൽ യഥാർത്ഥ സമ്മതിദായകൻ താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ഒരാൾ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സംഗതിയിൽ അയാളുടെ അനന്യതയെ സംബന്ധിച്ച പ്രിസൈഡിംഗ് ആഫീസർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം അയാൾ നൽകുന്ന പക്ഷം ബാലറ്റിംഗ് യൂണിറ്റ് മുഖേന വോട്ടു രേഖപ്പെടുത്തുന്നതിന് അനുവദിക്കുന്നതിനുപകരം സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കാവുന്നതും അങ്ങനെയുള്ള മാതൃകയിലും അങ്ങനെയുള്ള ഭാഷയിലോ ഭാഷകളിലോ ഉള്ള വിവരങ്ങൾ അടങ്ങിയ ടെന്റേർഡ് ബാലറ്റ് പേപ്പർ അയാൾക്ക് നൽകേണ്ടതാണ്.
(2) അങ്ങനെയുള്ള ഓരോ വ്യക്തിയും ടെന്റേർഡ് ബാലറ്റ് പേപ്പർ കൊടുക്കുന്നതിനു മുമ്പായി 21 ബി നമ്പർ ഫാറത്തിൽ അയാളെ സംബന്ധിക്കുന്ന ഉൾക്കുറിപ്പിനെതിരെ അയാളുടെ പെരെഴുതേണ്ടതാണ്.
(3) ബാലറ്റ് പേപ്പർ ലഭിച്ചു കഴിഞ്ഞാലുടനെ അയാൾ,-
(എ) വോട്ടു ചെയ്യാനുള്ള അറയിലേക്ക് നീങ്ങേണ്ടതും;
(ബി) ബാലറ്റ് പേപ്പറിൽ അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ ചിഹ്ന ത്തിലോ അതിനോടു ചേർന്നോ അടയാളമിടുന്നതിനുള്ള ആവശ്യത്തിലേക്കായി നൽകിയിട്ടുള്ള ഉപ കരണം കൊണ്ട് 'X' എന്ന അടയാളമിട്ട് വോട്ട രേഖപ്പെടുത്തേണ്ടതും;
(സി) അയാളുടെ വോട്ട് മറയത്തക്ക രീതിയിൽ ബാലറ്റ് പേപ്പർ മടക്കേണ്ടതും;
(ഡി) ആവശ്യപ്പെടുകയാണെങ്കിൽ ബാലറ്റ് പേപ്പറിലെ തിരിച്ചറിയുന്നതിനുള്ള അടയാളം പ്രിസൈഡിംഗ് ആഫീസറെ കാണിക്കേണ്ടതും;
(ഇ) അത് അതിനായി സൂക്ഷിച്ചിരിക്കുന്ന കവറിൽ ഇടുന്നതിനായി പ്രിസൈഡിംഗ് ആഫീറെ ഏൽപ്പിക്കേണ്ടതും;
(എഫ്) പോളിംഗ് സ്റ്റേഷൻ വിടേണ്ടതും, ആണ്.
(4) അന്ധതയോ മറ്റ് ശാരീരിക അവശതയോമുലം ഒരു സമ്മതിദായകന് പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് ബോദ്ധ്യമായാൽ 35 സി ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള അതേ നടപടിപ്രകാരം സമ്മതിദായകനുവേണ്ടി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വോട്ട് രേഖപ്പെടു ത്തുന്നതിനായി ഒരു സഹായിയെ കൊണ്ടു പോകുന്നതിന് പ്രിസൈഡിംഗ് ആഫീസർ അനുവദി ക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |