Panchayat:Repo18/vol1-page1055
- (xiv) "പൊതു ആവശ്യം" എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള നികായങ്ങൾ എന്നിവ നേരിട്ട് നടത്തുന്നതോ സാമ്പത്തികസഹായം നൽകുന്നതോ ആയ പദ്ധതികളുടെയും സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന മറ്റു പദ്ധതികളുടെയും ആവശ്യം എന്നർത്ഥമാകുന്നു;
- (xv) “രൂപാന്തരപ്പെടുത്തൽ" എന്നാൽ ഈ ആക്റ്റിൽ നിർവ്വചിച്ച പ്രകാരമുള്ള നെൽവയലോ തണ്ണീർത്തടമോ ഏതെങ്കിലും പ്രവൃത്തിയോ തുടർപ്രവൃത്തികളോ മൂലം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങളിലൂടെ പൂർവ്വസ്ഥിതിയിൽ ആക്കാൻ സാദ്ധ്യമല്ലാത്തതുമായ വിധത്തിൽ രൂപാന്തരപ്പെടുത്തുക എന്നർത്ഥമാകുന്നു;
- (xvi) "സംസ്ഥാനം" എന്നാൽ കേരളസംസ്ഥാനം എന്നർത്ഥമാകുന്നു;
- (xvii) "സംസ്ഥാനതല സമിതി" എന്നാൽ 8-ാം വകുപ്പുപ്രകാരം രൂപീകരിക്കുന്ന സംസ്ഥാനതല സമിതി എന്നർത്ഥമാകുന്നു;
- (xviii) "തണ്ണീർത്തടം" എന്നാൽ മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നതും, ജലനിരപ്പ് സാധാരണഗതിയിൽ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരിക്കുകയോ ആഴം കുറഞ്ഞ ജലത്താൽ മുടിക്കിടക്കുകയോ അഥവാ മന്ദഗതിയിൽ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്റെ സാന്നിദ്ധ്യംകൊണ്ട് സവിശേഷമാകുകയോ ചെയ്യുന്ന സ്ഥലം എന്നർത്ഥമാകുന്നതും അതിൽ കായലുകൾ, അഴിമുഖങ്ങൾ, ചേറ്റുപ്രദേശങ്ങൾ, കടലോരക്കായലുകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ, ഓരുള്ള ചതുപ്പ് നിലങ്ങൾ, ചതുപ്പിലെ കാടുകൾ എന്നിവ ഉൾപ്പെടുന്നതും, നെൽവയലുകളും നദികളും ഉൾപ്പെടാത്തതുമാകുന്നു;
- (xix) "വർഷം" എന്നാൽ ഒരു മലയാളവർഷം എന്നർത്ഥമാകുന്നു.
3. നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക്.- (1) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതിയിലും അന്നുമുതൽക്കും ഏതെങ്കിലും നെൽവയലിന്റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായല്ലാതെ, പ്രസ്തുത നെൽവയൽ പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടുള്ളതല്ല.
- (2) (1)-ാം ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ, പ്രസ്തുത നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ കൃഷി ചെയ്യുന്ന ഏതെങ്കിലും ഇടക്കാല വിളയുടെ കൃഷിക്കോ കൃഷി സംരക്ഷിക്കുന്നതിനായി പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിനോ ബാധകമാകുന്നതല്ല.
3.എ. ആക്റ്റിന്റെ പ്രാരംഭത്തിന് മുൻപുള്ള നെൽവയലിന്റെ പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ (കമവൽക്കരിക്കുന്നതിനുള്ള അധികാരം.- ഈ ആക്റ്റിലോ തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും ആക്റ്റിലോ ചട്ടങ്ങളിലോ ഉത്തരവുകളിലോ ഏതെങ്കിലും കോടതിയുടെയോ, ട്രൈബ്യൂണലിന്റേയോ മറ്റ് അധികാര സ്ഥാനത്തിന്റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിന്റെ പ്രാരംഭത്തിന് മുൻപ് ഏതെങ്കിലും നെൽവയലിന്റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ അന്ന് നിലവിലുണ്ടായിരുന്ന മറ്റ് ഏതെങ്കിലും ആക്റ്റിലെ വ്യവസ്ഥകൾക്ക് അനുസ്യ