Panchayat:Repo18/vol1-page0469

From Panchayatwiki
Revision as of 09:29, 2 February 2018 by LejiM (talk | contribs)
                               പട്ടിക
സ്ലാബ് അർദ്ധവാർഷിക വരുമാനം രൂപ പരമാവധി അർദ്ധവാർഷിക നികുതി രൂപ
I 12,000 മുതൽ 17999 വരെ 120
II 18,000 മുതൽ 29,999 വരെ 180
III 30,000 മുതൽ 44,999 വരെ 300
IV 45,000 മുതൽ 59,999 വരെ 450
V 60,000 മുതൽ 74,999 വരെ 600
VI 75,000 മുതൽ 99,999 വരെ 750
VII 1,00,000 മുതൽ 1,24,999 വരെ 1000
VIII 1,25,000 മുതൽ 1250

(2) ഓരോ വിഭാഗങ്ങളിൽ നിന്നും ഈടാക്കേണ്ട നികുതി (1)-ാം ഉപചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പരമാവധി നിരക്കുകളിൽ അധികരിക്കാത്ത വണ്ണം ഗ്രാമപഞ്ചായത്ത് നിശ്ചയിക്കേണ്ട താണ്. എന്നാൽ ഏതെങ്കിലും വിഭാഗത്തിൽ നിന്നും ഈടാക്കേണ്ട നികുതി ഗ്രാമപഞ്ചായത്ത് നിശ്ച യിക്കേണ്ടത് രൂപയുടെ ഗുണിതങ്ങൾ അനുസരിച്ചായിരിക്കേണ്ടതാണ്. എന്നു മാത്രമല്ല, ഏതെങ്കിലും വിഭാഗങ്ങളുടെ കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തി ലുള്ള അത്തരം വിഭാഗത്തിന്റെ നികുതിയുടെ അനുപാതം ഏതൊരു സംഗതിയിലും കുറഞ്ഞ വിഭാഗത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതിയുടെ അനുപാതത്തെക്കാൾ കുറഞ്ഞി രിക്കുവാൻ പാടുള്ളതല്ല. (3) ഗ്രാമപഞ്ചായത്തിന് 3-ാം ചട്ടം (1)-ാം ഉപചട്ടത്തിൻ കീഴിലുള്ള ഏതെങ്കിലും ഒരു വിഭാ ഗത്തെയോ, കൂടുതൽ വിഭാഗങ്ങളേയോ തൊഴിൽക്കര ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കാവുന്ന താണ്. എന്നാൽ ഏറ്റവും താഴ്സന്ന വിഭാഗത്തിൽപ്പെട്ടവർ നികുതി അടയ്ക്കുവാൻ ബാദ്ധ്യതപ്പെട്ടവ രായിരിക്കുമ്പോൾ മറ്റൊരു വിഭാഗത്തെയും നികുതി ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കുവാൻ പാടുള്ളതല്ല.

'4. ബിസിനസ് നടത്തുകയും തൊഴിലിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യൽ

ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു കമ്പനിക്കോ അല്ലെങ്കിൽ വ്യക്തിക്കോ വ്യക്തികൾക്കോ ആഫീസോ, ജോലിസ്ഥലമോ ഉണ്ടെങ്കിൽ അങ്ങനെയുള്ള കമ്പനി ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ബിസി നസ് ചെയ്യുന്നതായോ വ്യക്തി തൊഴിലിലോ കലയിലോ ജോലിയിലോ അല്ലെങ്കിൽ നിയമനത്തിലോ ഏർപ്പെട്ടിരിക്കുന്നതായോ കരുതപ്പെടുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ