Panchayat:Repo18/vol1-page1136
അനുബന്ധം
ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ
ക്രമ നമ്പർ | സേവനം | നിശ്ചിത സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി | രണ്ടാം അപ്പീൽ അധികാരി |
---|---|---|---|---|---|
(1) | (2) | (3) | (4) | (5) | (6) |
1. | ഇന്ദിരാ ആവാസ് യോജന ഭവന നിർമ്മാണം | ഗ്രാമപഞ്ചായത്തിന്റെ മുൻഗണനാ ലിസ്റ്റും ബന്ധപ്പെട്ട രേഖകളോടു കൂടിയ അപേക്ഷയും ലഭിച്ച് 30 ദിവസം | ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി | അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ | പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യനിർമ്മാജന യൂണിറ്റ് |
2. | ഐഎവൈ വീടു നിർമ്മണത്തിനുള്ള സ്റ്റേജ് സർട്ടിഫിക്കറ്റ് | സ്റ്റേജ് പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകം | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി | അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ |
3. | വീടു നിർമ്മാണത്തിനുള്ള ഗഡുക്കളുടെ വിതരണം | വില്ലേജ് എക്സറ്റൻഷൻ ഓഫീസറുടെ സ്റ്റേജ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ബ്ലോക്കിൽ ലഭിച്ച് 5 ദിവസത്തിനകം | ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി | അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ | പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യനിർമ്മാജന യൂണിറ്റ് |
4. | ബിപിഎൽ സർട്ടിഫിക്കറ്റ് (മറ്റ് വകുപ്പുകളിൽ നിന്ന് ഭവന നിർമ്മാണ ആനുകൂല്യംകിട്ടാനുള്ള എൻഒസി ലഭിക്കുന്നതിന്, ചികിത്സാആനുകൂല്യങ്ങൾ ലഭിക്കുന്നതിന്) | ബിപിഎൽ സർട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന വെള്ള ക്കടലാസിലുള്ള അപേക്ഷ, ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ശുപാർശ സഹിതം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം ഒരു ദിവസത്തിനകം | ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി | അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ | പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യനിർമ്മാജന യൂണിറ്റ് |
5. | ടോട്ടൽ സാനിറ്റേഷൻ മിഷൻ (റ്റി.എസ്.സി)-ഗാർഹിക കക്കൂസ് | അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി | അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ |
കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗര കാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ*
തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്
സംഗ്രഹം:-
തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗരകാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
====പരാമർശം:-====1. സ. ഉ. (പി) 55/2012/ ഉ.ഭ.പി.വ. തീയതി 27/10/2012.
2. സ. ഉ. (പി) 56/2012/ ഉഭ.പി.വ. തീയതി 27/10/2012.
3. നഗരകാര്യ ഡയറക്ടറുടെ 14/09/2012, 27/09/2012, 03/12/2012 എന്നീ തീയതിക ളിലെ ജി3-1252/2011-ാം നമ്പർ കത്തുകൾ.
4, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ 04/12/2012-ലെ ഈ17/ 6768/2012/ആർടിഎസ്എ/സിഇ/ത്.സ്വ.ഭവ നമ്പർ കത്ത്.
ഉത്തരവ്
കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം നിലവിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |