Panchayat:Repo18/vol1-page0761
കെട്ടിടവും, കെട്ടിടഭാഗവും ഉൾപ്പെടുന്നതാണ്. അങ്ങനെയുള്ള വസ്തുക്കൾ പരമാവധി വേഗതയിൽ കത്തുന്നത് അല്ലെങ്കിൽ വിഷവാതകം ഉൽപാദിപ്പിക്കുന്നത് അല്ലെങ്കിൽ സ്ഫോടനം വരുത്തിവയ്ക്കു ന്നത് അല്ലെങ്കിൽ അത്യന്തം വിനാശകരമായതോ, വിഷമയമായ ആൽക്കലികൾ, ആസിഡുകൾ, പുക, തീ ഉൽപാദിപ്പിക്കുന്ന മറ്റ് ദ്രാവകങ്ങൾ അല്ലെങ്കിൽ രാസപദാർത്ഥങ്ങൾ, പൊട്ടിത്തെറിയ്ക്കു ന്നതോ, വിഷമയമായതോ, ശല്യം ഉണ്ടാക്കുന്നതോ ആയ വാതകങ്ങൾ, പെട്ടെന്നുള്ള തീപിടുത്ത ത്തിന് കാരണമായേക്കാവുന്ന പൊട്ടിത്തെറിയുണ്ടാക്കുന്ന പൊടികളുടെ സങ്കലനം ഉൽപാദിപ്പിക്കുന്ന ഏതൊരു വസ്തുക്കളുടെയും നിർമ്മാണം എന്നിവയും അപായ സാദ്ധ്യതയുള്ള കെട്ടിടങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നതാണ്. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതും, അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്ന ഏതൊരുതരം പ്രവർത്തനങ്ങളും ഈ ഗ്രൂപ്പിൽ ഉൾപ്പെ ടുത്തേണ്ടതാണ്. ഗണം 1 - ൻ കീഴിൽ വരുന്ന കെട്ടിടങ്ങൾ.- അപായകരമായ കൈവശത്തിനു കീഴിൽ വരുന്ന കെട്ടിടങ്ങളിൽ പൊതുവായി, അസറ്റലിൻ, ഹൈഡ്രജൻ, അമോണിയ, ക്ലോറിൻ, ഫോസ്കജീൻ, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സിസൈഡ്, മീഫൈൽ ഓക്സിസൈഡ്, സ്ഫോടനം, വിഷവാതകങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള എല്ലാ വാതകങ്ങളും 1 Kg/cm’ എന്ന മർദ്ദത്തിൽ 70m എന്ന അളവിൽ കൂടുതൽ സംഭരിക്കുന്ന കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഗോഡൗണുകളും വെയർഹൗസുകളും (സ്ഫോടനവും ആപൽക്കരവുമായ വസ്തുക്കൾ), ആപൽക്ക രവും പെട്ടെന്ന് തീപിടിക്കുന്നതുമായ ദ്രാവകങ്ങളുടെ സംഭരണവും ഉപയോഗവും, ഓയിൽ ടെർമിന ലുകൾ/ഡിപ്പോകൾ, തീപിടിക്കുന്ന ദ്രാവകങ്ങൾ കൂട്ടമായി സംഭരിക്കുന്നത്, ശ്മശാനങ്ങൾ, ശവപ്പറ മ്പല്ലുകൾ, ഭൂഗർഭ സംഭരണ അറകൾ, മാലിന്യ നിക്ഷേപ യൂണിറ്റുകൾ, കശാപ്പുശാലകൾ, ഗാർഹികം ഒഴികെയുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റുകൾ, സ്റ്റോൺ ക്രഷർ യൂണിറ്റുകൾ, ഓട്ടോമൊബൈൽ പമ്പുകൾ, കൽക്കരി, അറക്കമില്ലുകൾ, മരം സൂക്ഷിക്കുന്ന പറമ്പുകൾ എന്നിവയും ഗണം | അപായ കൈവശത്തിൻ കീഴിൽ ഉൾപ്പെടുന്നതാണ്.) 35. വ്യാപ്തിയും തറവിസ്തീർണ അനുപാതവും.-(1) ഓരോ കൈവശാവകാശത്തിനും അനുവദിച്ചിട്ടുള്ള വ്യാപ്തിയുടെ പരമാവധി ശതമാനം ഒരു കെട്ടിടത്തിന്റെ ഏതെങ്കിലും നിലയുടെ പരമാവധി വിസ്തീർണ്ണത്തിൽ പരിമിതപ്പെടുത്തേണ്ടതാണ്. തറ വിസ്തീർണ്ണാനുപാതമൂല്യം ആകെ നിലയുടെ പരമാവധി നിർമ്മാണ വിസ്തീർണ്ണത്തെ പരിമിതപ്പെടുത്തുന്നതാണ്. തറവിസ്തീർണ്ണാ നുപാതം അതായത് F.A.R കണക്കാക്കേണ്ടത് താഴെക്കാണിക്കുന്ന പ്രകാരമാണ്. വ്യാപ്തി = ഏതൊരു നിലയിലെയും പരമാവധി നിർമിത വിസ്തീർണ്ണം X 100% പ്ലോട്ട് വിസ്തീർണ്ണം തറവിസ്തീർണ്ണാനുപാതം (F.A.R) = എല്ലാനിലകളുടെയും ആകെ തറവിസ്തീർണ്ണം പ്ലോട്ട് വിസ്തീർണ്ണം (2) വ്യത്യസ്തത കൈവശാവകാശങ്ങളുടെ കെട്ടിടത്തിന്റെ വ്യാപ്തിയുടെ ശതമാനവും തറ വിസ്തീർണ്ണാനുപാത മൂല്യവും (F.A.R) താഴെ നൽകിയിട്ടുള്ള 2-ാം പട്ടികയിൽ വ്യക്തമാക്കിയിരി ക്കുന്ന പരമാവധിയിൽ കവിയാൻ പാടില്ലാത്തതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |